ടുളിപ് 🌷 [Sharp]

Posted by

🌷ടുളിപ് 🌷

Thulip | Author : Sharp

” കൊച്ചേ, ലാസ്റ്റ് സ്റൊപ്പാ, ഇറങ്ങിക്കോ..”

 

“മ്മ മമ് ആഹ് അ… ആ ചേട്ടാ,കൊച്ചി എത്തിയ?”

ˇ

 

“ഇത്  വൈറ്റില ഹബ് ആണ് മോളെ. മോൾക്ക് എവിടാ പോകേണ്ട?”

 

“കാക്കനാട്”

 

“അവിടെ നിന്നാൽ അങ്ങോട്ടുള്ള ബസ് കിട്ടും”

 

“താങ്ക്സ് ചേട്ടാ”

 

നാൻസി തന്റെ ബാഗും ആയി ബസിന് പുറത്തിറങ്ങി.

 

” മ്മ്മ ഹാ……., ചേച്ചീ ഈ കാക്കനാട് ബസ്?”

 

“ആ കാണുന്ന ബസ് ആ മോളെ, വേഗം ചെല്ല്!”

 

“താങ്ക്സ് ചേച്ചീ…”

 

*****************************************************

 

കോട്ടയത്തെ ഒരു ഗ്രാമത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്കിൽ തനിക്ക് കിട്ടിയ ജോലിക്ക് ജോയിൻ ചെയ്യാൻ എത്തിയതാണ് നാൻസി. ആദ്യം ആയിട്ടാണ് അവള് തന്റെ ജില്ലക്‌ പുറത്തു വരുന്നത്. അതിന്റെ കൗതുകം അവളിൽ ഉണ്ടായിരുന്നു. കാടും കുന്നും നിറഞ്ഞിരുന്ന ഗ്രാമം അപേക്ഷിച്ച്,  വൻ കെട്ടിടങ്ങളും വാഹനങ്ങളും നിരന്ന പുതിയ എറണാകുളം അവൾക്ക് പുതിയ ഒരു അനുഭൂതി ആയിരുന്നു.

രാവിലെ തന്നെ അവള് ഓഫീസിൽ ജോയിൻ ചെയ്തു.

 

“ഹായ്… ഞാൻ കാവ്യ. ”

 

“നാൻസി, എവിടാ വീട്?”

 

“പത്തനംതിട്ട, റാന്നി! പുതിയ ആലനല്ലേ  ഞാൻ ഇന്നലെ ജോയിൻ ചെയ്ത ഉള്ളൂ.”

 

“ഓഹോ, എന്റെ ക്യാബിൻ?”

Leave a Reply

Your email address will not be published.