ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം [സുനിൽ]

Posted by

“ഒരു ഹൈടെക് പ്രേതത്തിന്റെ ആത്‌മവിലാപം”
Oru Hitech Prethathinte Aathmavilaapam | Author : Sunil

[നോൺകമ്പി പ്രേതകഥാ സീരീസ് – 6]

 

ഡിയർ ചങ്ക്‌സ്…..
. വളരെ സങ്കടത്തോടെയും വിഷമത്തോടെയും ആണ് ഞാനാ വസ്തുത മനസിലാക്കിയത്!
നിങ്ങൾ ആർക്കും ഞങ്ങൾ പ്രേതങ്ങളിൽ തരിമ്പും വിശ്വാസം ഇല്ല!

നിങ്ങൾ എന്താണ് ഞങ്ങളെ അംഗീകരിക്കാത്തത്?

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഡ്യുക്കുമായി ഒക്കെ കണ്ട കൊക്കകളിലോട്ട് പറന്നും ടോറസുകളുടെ അടിയിലേക്ക് പാഞ്ഞു കയറിയും പ്രേതങ്ങളായ ഞങ്ങൾ അവിടെ നിന്നും അഞ്ഞൂറും ആയിരവും വർഷങ്ങൾ പിന്നോട്ട് പോയി ഖദർ വെള്ള സാരിയുമുടുത്ത് മുടിയും അഴിച്ചിട്ട് ദുഃഖഗാനവും പാടി നടക്കണം എന്നൊക്കെ പറഞ്ഞാൽ അത് എവിടുത്തെ ന്യായമാണ്…?

ഈ സനൽ തന്നെ ഫേസ്ബുക്ക് ഉപയോഗിക്കുന്ന രണ്ടു പ്രേതങ്ങളുടെ അനുഭവവുമായി വന്നപ്പോൾ നിങ്ങൾ കുമ്മോജി ഇട്ട് നാറ്റിച്ചില്ലേ?

അപ്പോൾ നിങ്ങൾക്ക് പ്രേതങ്ങളിൽ വിശ്വാസം ഇല്ല അതുകൊണ്ട് അല്ലേ …?

ഫേസ്‌ബുക്കും വാട്ടസ്ആപ്പും ടിക്ടോക്കും ട്വിറ്ററും ഇൻസ്റ്റാഗ്രാമും എല്ലാം ഉപയോഗിച്ച് നടന്ന ഞങ്ങൾ പ്രേതമായി കഴിഞ്ഞു പഴയകാലത്തെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രേതങ്ങളുടെ നിലവാരത്തിലേക്ക് പോകണം എന്ന് പറയുന്നത് എന്ത് ന്യായമാണ്?

ഇത് കാലം മാറിയില്ലേ…?
ആ പരമ്പരാഗത പ്രേതസങ്കൽപ്പങ്ങൾ കാളി നീലി മാടൻ ഒക്കെ മാറ്റാൻ സമയമായില്ലേ?

ജാതീയമായല്ല പ്രേതങ്ങൾ ഉണ്ടാവുക!
ഇന്ന് മതരഹിതഫ്രീക്കന്മാരും ഫ്രീക്കത്തിമാരും ആണ് ഉള്ള പ്രേതങ്ങൾ മുഴുവൻ!

പഴയ വെള്ളസാരി പ്രേതങ്ങൾ മുഴുവൻ ഇന്ന് പ്രേതലോകത്തെ വാർദ്ധക്യപെൻഷനും വാങ്ങി വിശ്രമജീവിതം നയിക്കുകയാണ് !!

ഞാൻ പ്രേതമാകുന്നത് എന്റെ അന്ന് നിലവിൽ ആക്ടീവായിരുന്ന ഏഴു ലൈനുകളിൽ കാശുള്ള ഒരു കോന്തനുമായി മൂന്നു ദിവസം ഊട്ടി തെണ്ടാൻ ഡ്യുക്കിൽ പോയപ്പോൾ ആണ്!!

എതിരെ ഒരു ടോറസ് പാഞ്ഞു വന്നതേ ഓർമ്മയുള്ളു “ഭും” എന്നൊരു ശബ്ദം കഴിഞ്ഞു കണ്ണ് തുറക്കുന്നത് ഈ പ്രേതലോകത്താണ്..!

നാല് ഫോണുകളിൽ ചാറ്റ് ചെയ്‌ത്‌ നടന്ന ആ ഞാൻ വെള്ളസാരിയും ഉടുത്ത് നടക്കണം എന്നൊക്കെ പറയുന്നത് എന്ത് ദ്രാവിഡാണ്???

Leave a Reply

Your email address will not be published. Required fields are marked *