ദീപമാഡവും ആശ്രിതനും 3
Deepamadavum Ashrithanum part 3
Author : Kunjoottan | Previous Part
ആദ്യം എഴുതി പൂർത്തിയാക്കി അപ്ലോഡ് ചെയ്യാൻ നിന്നപ്പോഴാണ് അവസാന ഭാഗ എഡിറ്റിംഗിൽ പകുതിയോളം ഇറേസായി പോയത്. കുഞ്ഞൂട്ടനേയും കഥാപാത്രങ്ങളെയും സ്നേഹിച്ച നിങ്ങളുടെ മുന്നിൽ വെറും കൈയോടെ വരാൻ മടിയായതുകൊണ്ടാണ് പലരുടെയും കമന്റ്സിന് മറുപടി തരാതിരുന്നത്. എല്ലാവരും കുഞ്ഞൂട്ടനോടുള്ള ദേഷ്യം മറന്ന് കുഞ്ഞൂട്ടന്റെ കുഞ്ഞു കഥയുടെ ഈ ഭാഗവും വായിക്കണമെന്നും അഭിപ്രായം അറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു. ഈ പാർട്ടിൽ അല്പം തെറ്റുകുറ്റങ്ങളും സ്പീഡും കൂടുതലായി കണ്ടെക്കാം അവസാന നിമിഷങ്ങളിൽ പകുതിയോളം വീണ്ടും എഴുതേണ്ടി വന്ന എഴുത്തുകാരന്റെ മാനസ്സീകവസ്ഥ ഞാൻ പറയാതെ തന്നെ ഊഹിക്കാമല്ലോ….
ക്ഷമ അഭ്യർത്ഥിച്ചു കൊണ്ട് കുഞ്ഞൂട്ടൻ തുടരുന്നു……
***************************************
ഞങ്ങൾ തിരിച്ചു പതിയെ കാറിനടുത്തേക്ക് നടന്നു….
മാഡം എന്നോട് വലിയ സന്തോഷത്തിൽ സംസാരിച്ചു കൊണ്ട് വരുന്നതും എന്റെ തോളിൽ കൈയ്യിട്ട് കൂടെ നടന്നതും ഒരു സ്വപ്നം പോലെയാണ് എനിക്ക് തോന്നിയത്.
ഏതൊരു പെണ്ണും കൂടുതൽ അടുത്തിടപഴകുന്നത് കാമം കൊണ്ടല്ല അവർക്ക് നമ്മളോടുള്ള ഇഷ്ടവും വിശ്വാസവും കൊണ്ടാണെന്നുള്ളത് ഞാൻ ഇടക്ക് എന്റെ മനസ്സിനേ ഓർമ്മിപ്പിച്ചു. ആ ഒരു ഓർമ്മപ്പെടുത്തൽ ആ സമയത്ത് എനിക്ക് അനിവാര്യമായിരുന്നു. മാഡം വീട്ടിലേക്ക് പോകാൻ കുറച്ചു തിരക്ക് കൂട്ടുന്നതുപോലെ എനിക്ക് തോന്നിരുന്നു. ഞങ്ങൾ കാറിൽ കയറുന്നതിന് മുന്നേ അവസാന സെൽഫിയുമെടുത്ത ശേഷം അകത്തു കയറി.
പൊതുവെ അധികം സംസാരിക്കാത്ത കൂട്ടത്തിലായിരുന്നു ദീപമാഡമെങ്കിലും ഇപ്പോ എന്നോട് വാ തോരാതേ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്. മനസ്സിലെ സന്തോഷം മുഖത്ത് പ്രകടമായി തന്നെ കാണാം.
ഞാൻ എല്ലാം ചിരിച്ച് മൂളലുകൾ കൊണ്ട് മറുപടി പറഞ്ഞു. വരുന്ന വഴിയിൽ സാധനങ്ങൾ വാങ്ങാൻ മാർജിൻ ഫ്രീയിൽ നിർത്തി.
മാഡവും മോനും കാറിൽ നിന്നും ഇറങ്ങി ഷോപ്പിലേക്ക് പോയി എന്റെ കണ്ണുകൾ മാഡത്തിന്റെ പിന്നാലെ ഉണ്ടായിരുന്നെങ്കിലും കാമക്കണ്ണിലൂടെയല്ലാതെ ആ മുഖത്ത് വിരിയുന്ന ഭാവങ്ങളും ചിരിയും സന്തോഷവും കാറിലിരുന്ന് തന്നെ കണ്ട് ഞാൻ ആസ്വദിച്ചു.
തികച്ചും സന്തോഷം തരുന്ന ഒരു അനുഭൂതിയായി തോന്നി അത്.