Will You Marry Me.?? Part 3 [Rahul Rk]

Posted by

ഇൗ വീട്ടിൽ എല്ലാവരുമായും ഞാൻ ഭയങ്കര ക്ലോസ് ആണിപ്പോൾ എല്ലാവരും എന്നെ അവരിൽ ഒരാളായി അവരുടെ കുടുംബത്തിലെ അംഗത്തെ പോലെ ആണ് കാണുന്നത്…

ചിരിയും കളിയും ഒക്കെ ആയി ആഷികയും ഒത്തുള്ള ഓരോ നിമിഷവും ഞാൻ എൻജോയ് ചെയ്യുകയാണ്…

ഞാൻ മറ്റൊന്നിനെ കുറിച്ചും ഇപ്പൊൾ ബോധവാൻ അല്ല.. വീടും നാടും ഒന്നും എന്റെ മനസ്സിൽ ഇല്ല…

ഞാൻ ജീവിക്കുന്ന ഈ വർത്തമാന കാലം അത് മാത്രമാണ് എനികുള്ളിൽ നിറയെ..

ഭൂതകാലം എന്നെ വേട്ടയാടുന്നില്ല..
ഭാവികാലം എന്നെ വ്യാകുലപ്പെടുത്തുന്നില്ല..
ഞാൻ പൂർണമായും ജീവിക്കുന്നത് വർത്തമാനത്തിൽ ആണ്…

ഞാൻ രാജസ്ഥാനിൽ വന്നിട്ട് ഇപ്പൊൾ രണ്ടര ആഴ്ചയായി.. കല്ല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ വീട്ടിലേക്ക് വിളിച്ചിട്ടില്ല.. പക്ഷേ അതിൽ എനിക്കെന്തോ, കുറ്റ ബോധം തോന്നിയില്ല..

എല്ലാവരും ആയി നല്ല ബന്ധം സ്ഥാപിക്കാൻ ആയെങ്കിലും ആഷികയും ആയി എനിക്കിപ്പോഴും പൂർണമായി ഒരു ആത്മ ബന്ധം സ്ഥാപിക്കാൻ ആവുന്നില്ല.. അവൾ എന്നിൽ നിന്നും വഴുതി മാറുന്നത് പോലെ..

അങ്ങനെ ഒരു ദിവസം ഞങ്ങൾ രണ്ടുപേരും മാത്രം ഉള്ള ഒരു സ്വകാര്യതയിൽ ഞാൻ അവളോട് ചോദിച്ചു…

“ആഷികാ..”

“ഹും..??”

“പ്രണയത്തെ പറ്റി എന്താ തന്റെ അഭിപ്രായം..??”

അവള് പുച്ഛത്തോടെ ഒന്ന് ചിരിച്ചതിന് ശേഷം തുടർന്നു…

“ഞാൻ അതിൽ വിശ്വസിക്കുന്നില്ല ഷോൺ.. പ്രത്യേകിച്ച് ഈ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന പരിപാടി.. എങ്ങനെയാടോ ഒരു പരിചയവും ഇല്ലാത്ത നമുക്ക് ഒന്നും അറിയാത്ത ഒരാളോട് ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം തോന്നുന്നത്.. എനിക്ക് അത് ഇപ്പോളും ഉൾക്കൊള്ളാൻ ആകുന്നില്ല.. ഞാൻ അതിൽ വിശ്വസിക്കുന്നു ഇല്ല…ഷോൺ എന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ..??”

“ഒന്നൂല്ല..”

ശേ.. ഇവളുടെ മനസ്സ് ഒരു തരി പോലും മറിയിട്ടില്ലല്ലോ.. ഞാൻ അടുത്തത് എന്ത് പറയും എന്നാലോചിച്ച് നിന്നപ്പോൾ ആണ് എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ അത് പറഞ്ഞത്…

“ഷോൺ.. എനിക്ക് അടുത്ത ആഴ്ച യു കെയിൽ ജോയിൻ ചെയ്യണം..”

എന്റെ ഉള്ളിൽ ഒരു അഗ്നി പറവ്വത സ്ഫോടനം തന്നെ ഉണ്ടായി…

“അവിടെ എന്റെ ഒരു ഫ്രണ്ടിനോട് പറഞ്ഞ് എല്ലാം ഓകെ ആക്കിയിട്ടുണ്ട്.. എനിക്ക് തോന്നുന്നു നമ്മൾ മറ്റന്നാൾ രാജസ്ഥാൻ വിടാം എന്ന്…”

എനിക് എന്ത് പറയണം എന്ന് അറിയില്ല… വാക്കുകൾ ഒന്നും കിട്ടുന്നില്ല..
ഇപ്പോളാണ് ഒന്ന് അടുത്ത് വരുന്നത്.. അതിനുള്ളിൽ പിരിയുക എന്ന് പറഞ്ഞാൽ…

“ഷോൺ ഇവിടുന്ന് നാട്ടിലേക്ക് അല്ലേ…??”

Leave a Reply

Your email address will not be published. Required fields are marked *