Will You Marry Me.?? Part 3 [Rahul Rk]

Posted by

പെട്ടന്ന് ആഷികയുടെ പപ്പ അങ്ങോട്ട് വന്നു.. ഞാൻ വേഗം ബഹുമാനത്തോടെ സോഫയിൽ നിന്നും എണീറ്റു..

അദ്ദേഹം വന്ന് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..

“ഷോൺ.. നീ ഇന്ന് രക്ഷിച്ചത് എന്റെ പേരക്കുട്ടി യെ മാത്രം അല്ല ഈ കുടുംബത്തിനെ മുഴുവൻ ആണ്.. നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല… ഇവിടെ വന്നത് മുതൽ എല്ലാവരും നിന്നോട് വളരെ മോശം ആയാണ് പെരുമാറുന്നത് എന്ന് അറിയാം.. അതിനും ഞാൻ നിന്നോട് ക്ഷമ ചോദിക്കുന്നു.. നീ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ലായിരുന്നു.. പക്ഷേ ഇന്ന് നീ അത് തെളിയിച്ചു കാണിച്ചു.. നിന്റെ മനസ്സിലെ നന്മ നീ കാണിച്ചു… ഇപ്പൊൾ എനിക്ക് നല്ല വിശ്വാസം ഉണ്ട് ഷോൺ.. എന്റെ മകൾക്ക് കിട്ടിയതിൽ വച്ച് ഏറ്റവും വലിയ ഭാഗ്യം ആണ് നിന്നെ ഭർത്താവ് ആയി കിട്ടിയത്..”

ഞാൻ എന്റെ തോളിൽ വച്ചിരുന്ന അദ്ദേഹത്തിന്റെ കൈ എന്റെ കൈക്കുള്ളിൽ വച്ച് കൊണ്ട് പറഞ്ഞു..

“ഇല്ല സാർ.. ഞാൻ എന്റെ കടമ മാത്രം ആണ് ചെയ്തത്… പിന്നെ ഇവിടെ ആരും എന്നോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല.. ഞാൻ ചെയ്തത് വച്ച് നോക്കുമ്പോൾ നിങ്ങള് എന്നോട് ഒരുപാട് മാന്യമായി ആണ് ഇടപഴകിയത്…”

പെട്ടന്ന് അദ്ദേഹം പൊട്ടി ചിരിച്ചു എന്നിട്ട് പറഞ്ഞു…

“സർ അല്ല… ആഷിക മോൾ എന്നെ പപ്പ എന്നാണ് വിളിക്കുന്നത് ഇനി മുതൽ മോനും എന്നെ അങ്ങനെ വിളിച്ചാൽ മതി..”

ഞാൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു…

പെട്ടന്ന് മുത്തശ്ശി വന്ന് കയ്യിൽ പിടിച്ചിട്ട് പറഞ്ഞു…

“മോനെ നിന്റെ കൈക്ക്‌ എന്ത് പറ്റി..”

“ഒന്നുല്ല മുത്തശ്ശി അത് ചെറുതായി ഒന്ന് പൊള്ളിയതാണ്…”

“ഇതാണോ ചെറുതായിട്ട്…??”

മുത്തശ്ശി അവിടെ ഉണ്ടായിരുന്ന ഒരു ജോലിക്കാരിയുടെ അടുത്ത് മരുന്ന് എടുത്ത് കൊണ്ട് വരാൻ പറഞ്ഞു…
പിന്നെ അങ്ങോട്ട് പരിചരണത്തിന്റെ തിരക്ക് ആയിരുന്നു.. എല്ലാവരും കൂടി എന്റെ കയ്യിൽ മരുന്ന് വച്ച് തന്നു… എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ആഷികയുടെ അടുത്തേക്ക് നടന്നു…

“ആഷികാ…”

“ഷോൺ.. താങ്ക്സ്…”

“ഏയ്… നോ പ്രോബ്ലം…”

“താൻ ഞാൻ കരുതിയ പോലെയേ അല്ല…”

“താൻ എങ്ങനെയാ എന്നെ പറ്റി കരുതിയത്..??”

“ഏയ്.. ഒന്നുല്ല… വാ റൂമിൽ പോകാം..”

“ശരിയാ പോകാം എനിക്കും ഒന്ന് കുളിച്ച് ഫ്രഷ് ആകണം..”

ഞാനും ആഷികയും മുറിയിൽ എത്തി…

Leave a Reply

Your email address will not be published. Required fields are marked *