മാലാഖ [Jobin James]

Posted by

മാലാഖ

Malakha | Author : Jobin James

 

ടെന്റിനു കുറച്ചകലെയായി ഒഴുകുന്ന പുഴയുടെ നേർത്ത സ്വരം അവനെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തി. തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന അവളെ അരികിലേക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ടെന്റിന്റെ നേർത്ത പാളികൾക്കിടയിലൂടെ സ്വർണ്ണരശ്മികൾ ടെന്റിനകത്തേക്കു വീണു. അവളുടെ മുഖത്തേക്കവൻ നോക്കി, അലസമായി വീണു കിടക്കുന്ന മുടിയിഴകളും കടുത്ത തണുപ്പിൽ വരണ്ടു തുടങ്ങിയ നേർത്ത ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ തെല്ലും കുറച്ചില്ല. ഒരു നൂറു വർഷം തനിക്കീ മുഖവും നോക്കി ഇരിക്കാമെന്ന് അവനു തോന്നി.കു കൂ കു.. കു കൂ കു.. നല്ല കുയിൽ നാദം.. അലാമിന്റെ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നു എഴുന്നേറ്റ അവന്, എല്ലാം സ്വപ്നമായിരുന്നു എന്ന്  മനസ്സിലാക്കാൻ അല്പം സമയം എടുത്തു.

മനസ്സിൽ നിന്നാ മാലാഖയുടെ മുഖം മായുന്നില്ല, പുലർച്ചെ സ്വപ്നം കണ്ടാൽ അത് സംഭവിക്കുമെന്ന് കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്. തന്റെ ഈ വെക്കേഷനിൽ ആ മാലാഖയെ കാണാൻ കഴിയുമോ. നാലു മണിക്കൂർ നേരം എക്കോണമി ക്ലാസ്സിൽ കാലു മടക്കി വച്ചുള്ള യാത്ര നൽകിയ ക്ഷീണം ആറു മണിക്കൂർ ഹോട്ടൽ മുറിയിൽ കിടന്നുറങ്ങി അവൻ തീർത്തു. ഉറക്കമുണർന്ന ഉടനെ റൂമിലെ ബാൽക്കണിയിലേക്ക് നടന്നു.

താൻ മൂന്നു വർഷക്കാലം ജീവിച്ച നഗരത്തെ അവൻ നോക്കി. മാവൂർ റോഡിലെ തിരക്കിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് അവനു തോന്നി. പൊരി വെയിലത്തു ബൈക്ക് ഓടിച്ചു നടന്നു കയ്യും മുഖവും കരുവാളിച്ചിരുന്നു ഒരു കാലത്ത്. കരുവാളിപ്പ് മുഴുവനായി ഇപ്പോഴും പോയിട്ടില്ല, ഫുൾകൈ ടീഷർട്ട് ചുരുക്കി തന്റെ കയ്യിലേക്ക് നോക്കി കൊണ്ട് അവൻ നെടുവീർപ്പിട്ടു.

കുളിച്ചു ഫ്രഷ് ആയി റൂം ചെക്ക് ഔട്ട്‌ ചെയ്യാൻ റൂം പൂട്ടി പുറത്തോട്ട് ഇറങ്ങി. ലിഫ്റ്റിന്റെ ഡോർ തുറന്നു അകത്തേക്ക് കേറിയ ഉടനെ തന്നെ അതിനകത്തു ഉണ്ടായിരുന്ന നോർത്ത് ഇന്ത്യൻ സുന്ദരിയെ അവൻ ശ്രെദ്ധിച്ചു. സംസാരിക്കാൻ പോയിട്ട് മുഖത്തേക്ക് പോലും നോക്കാനുള്ള മടി കാരണം സ്‌ക്രീനിൽ ഫ്ലോർ നമ്പർ മാറുന്നത് നോക്കി നിന്നു. ആ പെൺകുട്ടീടെ ഫ്ലോർ എത്തിയപ്പോ അത് ഇറങ്ങി. മുഖത്തേക്ക് പോലും ശെരിക്ക് നോക്കാൻ കഴിയാത്തതിന്റെ വിഷമത്തോടെ ബാക്കി യാത്ര അവൻ തനിച്ചായിരുന്നു.

റൂം ചെക്ക് ഔട്ട് ചെയ്ത് ഹോട്ടൽ ലോബിയിൽ തന്നെ ഇരുന്നു ആലോചിച്ചു, KSRTC സ്റ്റാൻഡിലേക്ക് ഒരു ഓട്ടോ പിടിക്കാം. ബസ് ബുക്കിംഗ് ടൈം അവൻ ഫോണിൽ നോക്കി, 9 pm , ഇപ്പൊ സമയം 4 മണി ഇനി 5 മണിക്കൂർ കൂടെ ഉണ്ട്. പതുക്കെ പോയാൽ പോരെ, ഉച്ചക്ക് ഒന്നും കഴിച്ചിട്ടുമില്ല, സോപാനം റസ്റ്ററന്റിൽ കേറി ഒരു മസാല ദോശ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *