ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

അത് നേരിടാനാവാതെ ശംഭു മുഖം മാറ്റിക്കളഞ്ഞു.”നേരെ നോക്ക് ശംഭുസെ….”അവൾ ദേഷ്യത്തിൽ തന്നെയാണ്.എന്നാൽ അവൻ ഒന്നും മിണ്ടാതെ ചായ ഊതി കുടിച്ചുകൊണ്ടിരുന്നു.അവൻ തന്നെ അവഗണിക്കുന്നതു കണ്ടു ദേഷ്യം കൂടിയ അവൾ ചായക്കപ്പ് തട്ടിമാറ്റി.
കപ്പ് തെറിച്ചു നിലത്തേക്ക് വീണതിന് ഒപ്പം ചൂട് ചായ അവന്റെ ദേഹത്തു വീണു.അത് നൽകിയ പൊള്ളലിന്റെ വേദനയിൽ അവന്റെ വായിൽ നിന്ന് ശബ്ദം പുറപ്പെട്ടു.

“നന്നായെ ഉള്ളൂ.വല്യ ജാഡ കാണിച്ചാ ഇതല്ല ഇതിനപ്പുറവും നടന്നുന്ന് വരും”
അവൾ സ്വയം പറഞ്ഞു.

ചൂട് ചായ ദേഹത്തു വീഴുന്നത് കണ്ട സുനന്ദ പെട്ടന്ന് തന്നെ നനഞ്ഞൊട്ടിയ ഷർട്ടിന്റെ ബട്ടണുകൾ തുറന്നിട്ടു.
മേശയിൽ വച്ചിരുന്ന വെള്ളമെടുത്തു അവിടെ കിടന്ന തുണിയിൽ നനച്ച
ശേഷം അവന്റെ വയറിന് ഭാഗത്തായി ഒപ്പിക്കൊടുത്തു.തണുത്ത വെള്ളത്തിന്റെ സ്പർശനം അവന് ആ ചൂട് നൽകിയ വേദനക്ക് ആശ്വാസം നൽകി.വലിയ പൊള്ളൽ ഒന്നുമല്ലെങ്കിലും ചായ വീണ ഭാഗം ഒന്ന് ചുവന്നിരുന്നു.സുനന്ദയുടെ പ്രവർത്തി വീണയുടെ ദേഷ്യം കൂടാനെ ഉപകരിച്ചുള്ളൂ.അവളവന് ദേഹം തുടച്ചുകൊടുക്കുന്നത് ഇഷ്ട്ടപ്പെടാഞ്ഞ വീണ അവളെ വലിച്ചു പിന്നലെക്ക് തള്ളി.

“അല്ലെ…….ചായ തട്ടി ചെക്കന്റെ മേത്തു വീഴ്ത്തിയതും പോരാ ഇപ്പൊ എന്റെ മേലേക്ക് കേറുന്നോ.അതു കൊള്ളാല്ലോ.”സുനന്ദയും തന്നെ പിടിച്ചു തള്ളിയ കലിപ്പിൽ വീണക്ക് നേരെ ശബ്ദമുയർത്തി.

ചായ വീണു,അതിന്.തല്ലിച്ചതച്ചത്ര വേദനയൊന്നും കാണില്ല.അതുമവൻ
സഹിക്കും.എന്നുവച്ച് അതിന്റെ പേരിൽ ഇവനോട് ഒട്ടാൻ നിന്നാൽ അതാരായാലും ശരി ഞാൻ ഇങ്ങനെയൊക്കെ പെരുമാറൂ.വേണ്ടി വന്നാൽ ഒന്ന് താരനും വീണ മടിക്കില്ല

അതെ……..ഇത്‌ എന്റെ വീടാണ്.
ഈ പേടിപ്പീരൊക്കെ സ്വന്തം വീട്ടില് മതി.പിന്നെ ഇവനെ നോക്കുന്നത് ഞാനാ,ചിലപ്പോൾ തുടച്ചുകൊടുത്തു എന്നൊക്കെ വരും അതിന് മാധവൻ മാഷിന്റെ മരുമോൾക്ക് എന്താ കാര്യം

“എനിക്കെന്താ കാര്യമെന്നോ……”
പറഞ്ഞുതുടങ്ങിയ വീണ പെട്ടെന്ന് സ്വിച്ചിട്ടപോലെ വാക്കുകൾ വിഴുങ്ങി.

“എന്തെ…..നാവിറങ്ങിപ്പൊയോ.എന്താ കാര്യമെന്ന് പറയാൻ ബുദ്ധിമുട്ടുള്ളത് പോലെ”

“ഇവന്റെയടുക്കൽ ആരും കൂടുതൽ സ്വാതന്ത്ര്യം കാണിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല.അത് തന്നെ”

“കാരണം?എന്താ ഗോവിന്ദിന്റെ ഭാര്യക്ക് ജോലിക്കാരനായ ശംഭുവിന്റെ കാര്യത്തിൽ ഇത്ര താല്പര്യം തോന്നാൻ?”

Leave a Reply

Your email address will not be published. Required fields are marked *