ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

വഴങ്ങിയേ പറ്റൂ എന്ന് രാജീവന് മനസിലായി.അല്ലെങ്കിൽ…..രാജീവ്‌ മനസില്ലാ മനസോടെ സമ്മതം മൂളി.

“കമാലെ എന്നാ രണ്ടീനേം തൂക്കി വണ്ടിയിലിട്”രാജീവന് കാര്യം മനസിലാകുന്നതിനു മുന്നേ കമാൽ ചിത്രയെ തോളിൽ തൂക്കിയിരുന്നു.
ഇരുട്ടിന്റെ മറവിൽ നിന്നിരുന്ന രണ്ടു പേര് വന്ന് രാജീവനെ വളഞ്ഞതും പെട്ടെന്നായിരുന്നു.ഒരു കത്തിയുടെ മുനയിൽ നിർത്തി രാജീവനെയും അവർ ജീപ്പിനുള്ളിലാക്കി.

സുര ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ
കമാൽ ചിത്രക്കും രാജീവിനുമൊപ്പം പിൻ സീറ്റിലുണ്ട്.അവരെ ഒരു മഹിന്ദ്ര താർ പിന്തുടരുന്നു.

“നിങ്ങൾ………ഞാൻ സമ്മതിച്ചതല്ലേ?”

“പോലീസുകാരന്റെ സമ്മതമല്ലെ.
ചെക്കൻ ഞങ്ങളുടെ കയ്യിലെത്തട്ടെ.
എന്നിട്ടാവാം എന്തും”സുര പറഞ്ഞു.

“സാറെ…….ഒരു ഫോൺ കാൾ തന്റെ ജീവനും മാനവും തിരിച്ചു കിട്ടും.ഇനി സാറ് വിളിച്ചില്ലെങ്കിലും അവനെ പുറത്തിറക്കും അതിനി സ്റ്റേഷൻ കത്തിച്ചിട്ടായാലും ശരി.തീരുമാനിക്ക് ജീവിക്കണോ അതോ ചാവണോ എന്ന്.”

താൻ പെട്ടു ഏന്ന് മനസിലായ രാജീവ്‌ തന്റെ ഫോൺ പോക്കറ്റിൽ പരതി.
വീഴ്ച്ചയിൽ അത് പൊട്ടിയിരുന്നു.
കമാൽ തന്റെ ഫോൺ നീട്ടി.അതിൽ നിന്നും രാജീവ്‌ സ്റ്റേഷനിൽ വിളിച്ചു ശംഭുവിനെ ഇറക്കിവിടാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു

ഫോൺ കട്ട് ആയ ഉടനെ ജീപ്പ് നിന്നു
പിന്നിലായി വന്ന താറിൽ നിന്നും ഇറങ്ങിയ ഒരു തടിമാടൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.

“കമാലേ……രണ്ടിനെയും നമ്മുടെ താവളത്തിൽ എത്തിക്ക്.ബാക്കി ഞാൻ വന്നിട്ടാവാം.”

“ശരി അണ്ണാ……”

“ചെല്ല്……ഇറക്കിക്കൊണ്ട് പോര്.
സലിം അവനെ ചണ്ടിയാക്കിയിട്ടുണ്ട്.
ഒപ്പം കിട്ടാനുള്ളത് അവന്റെ വായിൽ നിന്ന് വീണും കാണും”

“തെറ്റി രാജീവേ……മൂന്നാം മുറയിൽ വെന്തു നീറിയാലും വാ തുറക്കില്ല ശംഭു.”

“എന്താ ഇത്ര ഉറപ്പ്‌….കൊച്ചു പയ്യൻ….
ആദ്യ അടിയിൽ തന്നെ മുഴുവൻ ശർദിച്ചുകാണും”

“സാറെ……അതിന് സാറിന്റെ തന്ത അല്ല അവന്റെ തന്ത.നല്ലൊന്നാന്തരം കമ്യുണിസ്റ്റ് ആയിരുന്നു മരിക്കുന്ന വരെയും.പിന്നെ അവന് കിട്ടിയ അടി മുഴുവൻ പലിശ സഹിതം തിരിച്ചു കിട്ടും എന്ന ഓർമ്മകൂടി വേണം.”

Leave a Reply

Your email address will not be published. Required fields are marked *