ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

തിരിച്ചറിഞ്ഞു.രാജീവനെ ചാക്കിൽ നിന്ന് മുഴുവനായി പുറത്തെടുത്തു നോക്കുമ്പോൾ കാണുന്നിടത്തെല്ലാം ചുവന്ന നിറമായിരുന്നു.ജീവൻ ബാക്കി നിന്നിരുന്ന രാജീവനുമായി പോലീസ് ജീപ്പ് ആശുപത്രിയിലേക്ക് കുതിച്ചു.ഡ്രൈവിംഗ് സീറ്റിലിരുന്നു
കാലുകൾ ആക്സിലേറ്ററിലേക്ക് അമർത്തി ചവിട്ടുമ്പോൾ സലീമിന്റെ ഫോൺ ബെല്ലടിച്ചു.”സലീമേ….ഞാൻ എന്റെ ഒന്നാമത്തെ വാക്ക് പാലിച്ചു.രാജീവനെ നിന്റെ മുന്നിൽ എത്തിച്ചു.ഇനി ഒന്നുകൂടി ബാക്കി.അതിനുള്ള അവസരവും
ലഭിക്കും.നിനക്കതിനായി കാത്തിരുന്നു തുടങ്ങാം”

ഫോൺ കയ്യിലെടുത്തു ലൗഡ് സ്പീക്കറിലിട്ട് കാൾ അറ്റൻഡ് ചെയ്യുമ്പോൾ അപ്പുറെ കേട്ട ശബ്ദം സലീമിന്റെ നെഞ്ചിൽത്തന്നെ തറച്ചു.

“ഇരുമ്പൻ സുര”കോ ഡ്രൈവർ സീറ്റിലിരുന്ന പത്രോസ് അറിയാതെ മന്ത്രിച്ചു.
*****
കുറച്ചധികം സമയം നീണ്ടുനിന്ന സംസാരത്തിനൊടുവിൽ വില്ല്യം ഫോൺ വച്ചു.അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് ഗോവിന്ദ് അടുത്ത് തന്നെയുണ്ട്.അവൻ ഗോവിന്ദിനെ നോക്കിയൊന്ന് കണ്ണിറുക്കി.”ആർ യു ഓക്കേ ബേബി?”അവൻ ചോദിച്ചു.

“ആം ഓക്കേ.പക്ഷെ നോക്കിയും കണ്ടും നിന്നാൽ നിനക്ക് നന്ന്.
എപ്പഴും ഗോവിന്ദ് ഇങ്ങനെയാവണം എന്നില്ല”

“അത് വിട്ടുകള ഭായ്….പങ്ക് കച്ചവടം ആണെങ്കിൽ എല്ലാം ഒന്നിച്ചുതന്നെ.
എന്താ പോരെ.”

“എങ്കിൽ ചെട്ടിയാരെ നീയങ്ങു ഡീൽ ചെയ്തേക്ക്.”

“ഗോവിന്ദ്……….”

“അതെ….ഗോവിന്ദ് തന്നെ.ഇപ്പോൾ തന്നെ വട്ടി ഒരുപാടായി.ഒരുമാസം അല്ലെ ടൈം തന്നത്,അത് തികയുന്ന ദിവസം അയാളുറങ്ങിയിരിക്കണം. അയാളുടെ ഒടുക്കത്തെ ഉറക്കം.
അതെ ഞാൻ നോക്കിയിട്ടൊരു വഴി കാണുന്നുള്ളൂ.അല്ലാതെ അത്രയും പണം കൂട്ടിയാൽ കൂടില്ല വില്ല്യം.”

“മ്മ്മ്മ്……ഒരു വഴി കാണാം.”വില്ല്യം അത്ര മാത്രം പറഞ്ഞു.പക്ഷെ അതിന്റെ മറ്റൊരുസാധ്യതയെപ്പറ്റിയും അപ്പോൾ ചിന്തിക്കാതിരുന്നില്ല.

“ഏത്രയും വേഗം വേണം.അയാളിനി ശല്യമാവരുത്.അതുറപ്പുവരുത്തിയെ പറ്റൂ”

“മ്മ്മ്……”വില്ല്യം എന്തോ ചിന്തിച്ചു കൊണ്ട് ഒന്ന് മൂളുക മാത്രം ചെയ്തു.

“എന്താ ഒരു ആലോചന?ഇനി ഇത് വച്ച് എനിക്കിട്ട് എങ്ങനെ പണിയാം എന്നാണോ?”

“ഹേയ്……….ചെട്ടിയാർക്കെതിരെ ഒരു ചാൻസ് എങ്ങനെ കിട്ടും എന്നോർത്തുപോയതാ.അല്പം റിസ്ക് ഉണ്ട്,പക്ഷെ നടക്കും.”

“അത് പോട്ടെ……ആരാ ഫോണല്?
കഴിഞ്ഞ ഒരാഴ്ച്ചയായി നിന്റെ ഫോൺ താഴെ വച്ചു കണ്ടിട്ടില്ല.”

“ഒരു കിളിയാ…….ഒരാറ്റൻ ചരക്ക്.

Leave a Reply

Your email address will not be published. Required fields are marked *