ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

ഇതെല്ലാം പേടിയോടെ കതകിന് മറയിൽ കണ്ടുനിന്ന ചിത്രയെ സുര മുടിക്കുത്തിനു പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു.രാജീവ്‌ അപ്പോഴും പിടി വിടുവിക്കാൻ കുതറുന്നുണ്ടായിരുന്നു.

“കമാലേ……”

സുരയുടെ വിളി മനസിലാക്കിയതും കമാൽ പിടിവിട്ടു. കൈകൾ സ്വതന്ത്രമായപ്പോൾ സുരക്ക് നേരെ ചീറിക്കൊണ്ടടുത്ത രാജീവന്റെ മേലേക്ക് ചിത്രയെ തള്ളി ഇട്ടതും ക്ഷണനേരം കൊണ്ടായിരുന്നു.

കമലിന്റെ കയ്യിലെ ഫോണിൽ ഫ്ലാഷ് മിന്നിത്തെളിഞ്ഞു.രാജീവന്റെ മേൽ പറ്റിനിൽക്കുന്ന ചിത്രയുടെ ചിത്രം അവരുടെ ഫോണിൽ പതിഞ്ഞു.

“സാറെ……അപ്പൊ എങ്ങനാ
കാര്യങ്ങൾ?”

“നീയൊക്കെ കുറെ ഉലത്തും”
ചിത്രയെ തള്ളിമാറ്റി രാജീവ് സുരക്ക് നേരെ ചീറിക്കൊണ്ടടുത്തു.

“അടങ്ങി നിക്ക് സാറെ…..ഇങ്ങനെ കിടന്നു തിളച്ചിട്ട് കാര്യമില്ല.ഇപ്പൊ ഞങ്ങൾക്ക് വേണ്ടത് കിട്ടിയേ പറ്റു.”

“എടൊ ഇരുമ്പേ……വെറുതെയാ.ഒരു ചുക്കും ചെയ്യില്ല.ഇവിടെ ഇവളുടെ കൂടെ കണ്ടതും ഇപ്പൊ കിട്ടിയ പടവും ചേർത്ത് എനിക്കിട്ടങ്ങ് ഉണ്ടാക്കാം എന്നാണെങ്കിൽ തൊപ്പി പോയാലും അവനെ കിട്ടില്ല.”

“തൊപ്പി പോയാലും കിട്ടില്ലായിരിക്കും
പക്ഷെ തൊപ്പി വക്കുന്ന തലയങ്ങു ഞാൻ എടുത്താലോ സാറെ?”

അതും പറഞ്ഞുകൊണ്ട് സുര തന്റെ
ഷർട്ടിന് പിന്നിലെക്ക് കൈ കടത്തി പിറകിൽ ഒളിപ്പിച്ചു വച്ചിരുന്ന ഇരുമ്പു
വടി കയ്യിലെടുത്തു.സുരയെ അടിക്കാൻ ഓങ്ങിയ രാജീവനെ കമാൽ പിന്നിൽ നിന്ന് ചവിട്ടി.
മുന്നോട്ടാഞ്ഞ രാജീവന്റെ ഇടത് കവിളിൽ ആ ഇരുമ്പുവടി വന്നു പതിച്ചതും ഒന്നിച്ചായിരുന്നു.
രാജീവന്റെ വായിൽ നിന്നും ചോര തെറിച്ചു.അത് കണ്ടലറിവിളിച്ച ചിത്രയുടെ വായ കമാൽ പൊത്തി.

“സാറെ……..ഈ പെണ്ണിന്റെ കോലം നോക്കിയേ.അകത്തൊന്നും ഇല്ല.
അകെയുള്ളത് പുറമേന്നു നോക്കിയാ ഉള്ളിലുള്ളത് മുഴുവൻ കാണുന്ന ഉടുപ്പാ.അതും മുട്ടിനു താഴെവരെ.
ഇവളുടെ ഈ കോലത്തിൽ സാറിനെ ജട്ടിപ്പുറത്ത് നിർത്തി ഇവിടെ കെട്ടി ഇടാനാ പ്ലാൻ.എന്നിട്ട് വെളുക്കുമ്പോ
നാട്ടുകാരെയും കൂട്ടി തെരുവിലൂടെ നടത്തിയാൽ സാറിന് ഇനിയുള്ള കാലം തലയുയർത്തി ഈ സ്റ്റേഷൻ ഭരിക്കാമെന്ന് തോന്നുന്നുണ്ടൊ?”
കമാലിന്റെ കാച്ചിക്കുറുക്കിയുള്ള ചോദ്യം രാജീവന്റെ മർമ്മത്തുതന്നെ
കൊണ്ടു.

Leave a Reply

Your email address will not be published. Required fields are marked *