ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

ഒന്ന് ഇളിഭ്യച്ചിരിയോടെ അവൾ മുറിവിട്ടറങ്ങി.മാധവനൊപ്പം നിന്ന സാവിത്രിയെ നോക്കി ഒന്ന് ചിരിക്കാനും അവൾ മറന്നില്ല.

സുനന്ദ തിരികെയെത്തുമ്പോൾ സുര പൊട്ടിക്കിടന്ന ചില്ലുകഷ്ണങ്ങൾ ഒരു ചെറിയ കൂട്ടിലേക്ക് ശ്രദ്ധയോടെ വാരിയിടുന്നുണ്ട്.എന്തോ ഉടക്ക് നടന്നു എന്ന് എല്ലാവർക്കും അറിയാം.
പക്ഷെ അത് എന്തിന്റെ പേരിലെന്ന് സുരക്ക് മാത്രം പിടികിട്ടിയില്ല.സുര കൂടുതൽ ചിന്തിക്കാനും പോയില്ല.
“അത് ഞാൻ എടുത്തു കളഞ്ഞേനെ”
അത് കണ്ടു കയറിവന്ന സുനന്ദ അത് പറയുകയും ചെയ്തു.

“ഇതിപ്പോ ഞാൻ എടുത്തുപോയില്ലേ.
ഇനി പൊട്ടിക്കുമ്പോ എടുത്തു കളഞ്ഞാൽ മതി.തത്കാലം ഇവിടെ ഒന്ന് തുടച്ചിട്ടേക്ക്” എന്നും പറഞ്ഞു സുര അവിടുന്ന് മാറി.

“എടാ കൊച്ചെ…….കയ്‌പ്പ് കാണും. കാര്യമാക്കണ്ട.ഒറ്റ വലിക്ക് കുടിച്ചോ.
ഉള്ളില് വല്ല ചതവോ മറ്റോ ഉണ്ടേല് മാറിക്കോളും.”വീണ അത് ഗ്ലാസിൽ പകരുന്നതിനിടയിൽ മാധവൻ പറഞ്ഞു.

വീണ അതവന്റെ ചുണ്ടോട് ചേർത്തതും ശംഭുവിന്റെയുള്ളിലെ ഇഷ്ട്ടക്കേട് പുറത്തുവന്നു.അത് മുഖത്തു കാണിച്ചുകൊണ്ട് തന്നെ അവളുടെ കയ്യിൽ നിന്നും അത് വാങ്ങി അവനത് ഒറ്റ വലിക്ക് കുടിച്ചു തീർക്കുന്നത് കണ്ട മാധവനും സുരയും തമ്മിലൊന്ന് നോക്കി.
ചെന്നിനായകത്തിന്റെ കയ്പ്പും കാന്താരിയുടെ എരിവും ചേരുമ്പോൾ അത് കുടിച്ചിറക്കുക എന്നത് അല്പം കൂടുതൽ ശ്രമകരമാണ് എന്നത് തന്നെ കാരണം.അതിനിടയിൽ ശംഭു അവഗണിച്ചത് വീണയുടെ കണ്ണ് നനയിച്ചിരുന്നു.അവൻ ഗ്ലാസ്‌ കയ്യിൽ വാങ്ങിയപ്പോൾ തന്റെ നിറഞ്ഞ കണ്ണുകൾ കാണാതിരിക്കാൻ മുഖം തിരിച്ചുകളഞ്ഞ വീണയെ നോക്കി ഒന്നുമില്ല എന്ന് സാവിത്രി ആംഗ്യം കാണിച്ചു.മരുന്ന് കുടിച്ചിറക്കിയ അവന്റെ കയ്യിൽ മാധവൻ അല്പം പഞ്ചസാര വച്ചുകൊടുത്തു.നാവിന്റെ മർമ്മത്തു തട്ടിയ എരിവും കയ്പ്പും മറക്കാൻ അവൻ അത് അപ്പോൾ തന്നെ വായിലേക്കിട്ടു.

“സുനന്ദെ……..ഞാൻ ഇവനെ ഞാൻ കൊണ്ടുപോകുവാ.നീ നന്നായിട്ട് തന്നെയാ ഇവനെ നോക്കിയതും.
വിഷമം തോന്നരുത്.”മാധവൻ പറഞ്ഞു.

“അങ്ങനെയൊന്നുമില്ല മാഷേ.ഇവൻ നിക്കേണ്ടത് അവിടെയല്ലേ.എടീ എനിക്ക് കിടക്കാൻ ഒരിടം വേണമെന്ന് ശംഭു വന്നു പറയുമ്പോൾ പറ്റില്ലന്ന് പറയാൻ എനിക്കാവില്ലല്ലോ.
പിന്നെ വിഷമം…….അങ്ങനെയൊന്നും
ഇല്ല.കുറച്ചു ദിവസം എങ്കിലും ഒരു കൂട്ട് കിട്ടിയതിന്റെ സന്തോഷം മാത്രം”

“എന്നാ ശരി മോളെ……അധികം നിക്കുന്നില്ല”

“നിങ്ങൾ അല്പം ഒന്നിരിക്ക്
പെട്ടെന്നുള്ള അന്ധാളിപ്പിൽ ഞാൻ ഒന്നും തന്നുമില്ല…..”എന്നും പറഞ്ഞു സുനന്ദ അടുക്കളയിലേക്ക് ഓടുമ്പോൾ മാധവന് അത് നിഷേധിക്കാനും കഴിഞ്ഞില്ല.

സുനന്ദയിട്ടുകൊടുത്ത ചായയും കുടിച്ചു അവർ ഇറങ്ങാൻ തയ്യാറായി.
ഇതിനിടയിൽ സുനന്ദയുടെയും വീണയുടെയും കണ്ണുകൾ തമ്മിൽ പലതവണ ഉടക്കിയെങ്കിലും പെട്ടന്ന് തന്നെ നോട്ടം മാറ്റി അവർ സ്വന്തം ഇഷ്ട്ടക്കേട് കാണിച്ചുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *