ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Posted by

“എടൊ ഇരുമ്പേ……..കുറച്ചെങ്കിലും ബോധം തനിക്കുണ്ടെന്ന് കരുതി.ദാ കിടക്കുന്ന സാധനത്തിനതില്ല. അതിന്റെയാ ഇപ്പൊ ഈ കിടപ്പ്.
എന്നിട്ട് താനിവനെ ഇവിടെകൊണ്ട് കിടത്തിയിരിക്കുന്നു
എന്തിന്?ഇതാണോ ഇവന്റെ വീട്?
ഇവനെയങ്ങ് തറവാട്ടിൽ കൊണ്ട് വിടാതെ വല്ലിടത്തും കൊണ്ടാക്കിയ തന്നെ ഞാൻ…….”

“അത് പിന്നെ അവൻ……”

“ഇവനങ്ങനെ പലതും പറയും.അതു കേട്ട് തുള്ളാൻ നിങ്ങളും.ഇരുമ്പിന് ഇത്തിരിയെങ്കിലും വിവരം ഉണ്ടാകുമെന്ന് കരുതിയ എനിക്ക് തെറ്റി.”

വീണയുടെ പറച്ചിലൊക്കെ കേട്ട് മാഷും സാവിത്രിയും വാതിലിൽ ചാരി നിന്ന് ചിരിക്കുന്നുണ്ട്,ഒപ്പം ഗായത്രിയും.കാരണം ഇരുമ്പിനോട് ആ ഒരു രീതിയിൽ ആരുമങ്ങനെ സംസാരിച്ചു കണ്ടിട്ടില്ല എന്നത് തന്നെ.

“അല്ല…ഇതെന്താ കയ്യില്?”സുരയുടെ
കയ്യിലെ പാത്രം കണ്ട് വീണ ചോദിച്ചു.

“അത് പിന്നെ…ഇതൊരു നാട്ടുമരുന്ന.
ചതവിനും നീര് വീഴ്ച്ചക്കും നല്ലതാ.”

“ഇങ്ങു കാട്ടിയെ,ഒന്ന് നോക്കട്ടെ.”

“അങ്ങനെ നോക്കാൻ മാത്രം ഒന്നും ഇല്ല.ഇതെന്റെ സ്പെഷ്യൽ കൂട്ടാ.
കഴിച്ചാൽ കിട്ടിയ തല്ലിന്റെ കേട് മാറും.”

“മ്മ്മ്മ്………കൂട്ടുകാരനായിട്ട് കൊണ്ട് വന്നതല്ലേ.ഇങ്ങ് താ ഞാൻ കൊടുക്കാം.”

വീണ അതും വാങ്ങി ശംഭുവിന് നേരെ തിരിഞ്ഞു.”ഒരു ഗ്ലാസോ എന്തെങ്കിലും കിട്ടുമോ?”വീണ ആരോടെന്നില്ലാതെ
ചോദിച്ചു.

“പൊട്ടിച്ചുകളയാൻ ഇവിടെ പാത്രം ഒന്നുമില്ല.ആരും മേടിച്ചു വച്ചിട്ടുമില്ല”
സുനന്ദ അപ്പോഴും കലിപ്പിൽ തന്നെ ആണ്.

“ഒന്നെടുത്തിട്ട് വാ സുനന്ദെ,അതിൽ കഴിക്കാൻ പാടുള്ളത് കൊണ്ടല്ലേ.
നീ ഉടക്കാൻ നിക്കാതെ ചെല്ല്.”സുര കാര്യമറിഞ്ഞില്ല എങ്കിലും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

ഒരിഷ്ട്ടക്കേട് മുഖത്ത് കാട്ടി,സുരയെ
നോക്കി ചുണ്ട് കോട്ടിയിട്ട് മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങിയ സുനന്ദ മാധവനെ കണ്ട് ഞെട്ടി അവിടെത്തന്നെ നിന്നു.”മഷിത് എപ്പോ…..എന്നിട്ട് കണ്ടില്ലല്ലോ.താൻ പറഞ്ഞത് മുഴുവൻ കേട്ടുകാണുമോ” എന്നൊക്കെയായിരുന്നു അവളുടെ അപ്പൊഴത്തെ ചിന്ത.

“വേഗം ആയിക്കോട്ടെ…..വരുമ്പൊ കുറച്ചു പഞ്ചസാരയും എടുത്തോ”
മാധവൻ ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *