കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]

Posted by

ഞാനും ചിരിച്ചുകൊണ്ട് “അതിനെന്താ ഉറപ്പായും.. പിന്നെ റൂം ആൻഡ് ഹാൾ ഒകെ ഒന്നൂ വൃത്തിയാക്കണം. പിന്നെ ഇനി ഞാൻ കുഞ്ഞമ്മയോട് എന്റെ ഈ മോരട്ടു സ്വഭാവം കാണിക്കാതേം ശ്രമിക്കും”

“വൃത്തിയില്ല എന്ന്‌ പറഞ്ഞത് എനിക്ക് ഇച്ചിരി വിഷമായെങ്കിലും ഇവിടുത്തെ അലങ്കോലം കണ്ടോണ്ട് ഞാൻ ക്ഷമിക്കുന്നു”കുഞ്ഞമ്മ പുഞ്ചിരിച്ചു “പിന്നെ കൂടുതൽ മിണ്ടുമ്പോൾ ഈ സ്വഭാവം ഒകെ മാറിക്കോളും. ശ്രീയേട്ടന് ഞാൻ വാക്ക് കൊടുത്തതാണ്‌ ഇവിടുന്നു തിരിച്ചു വരുന്നത് പുതിയ കാണാനാവും എന്നൊക്കെ..അതിൽ ഞാൻ തോറ്റു പോകും എന്നാ കരുതിയെ  പക്ഷെ ഇപ്പോൾ എനിക്ക് ഒരു പ്രതീക്ഷ ഒക്കെ ഉണ്ട്.. “ഇത് കേട്ടപ്പോൾ ശെരിക്കും എനിക്ക് കരച്ചിൽ വന്നു..

കുഞ്ഞമ്മ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചിട്ട്”തല്ലു വാങ്ങും ട്ടോ ചെക്കാ.. കരയുന്നു അവൻ “എന്നെ സമാധാനിപ്പിച്ചു..കൊച്ചു നാളിൽ അമ്മയെ കെട്ടിപ്പിടിച്ച ശേഷം ഒരു സ്ത്രീയെ ഞാൻ കെട്ടിപിടിക്കുന്നത് ഇന്നാവും. പക്ഷെ അതെനിക്ക് വലിയ സമാധാനം നൽകി..

പിന്നെ ഉള്ള ഓരോ നാളുകളും സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നാളുകൾ തന്നെയായിരുന്നു.. കുഞ്ഞമ്മയും ഞാനും ഒരുപാട് സംസാരിക്കാൻ തുടങ്ങി.. എന്റെ ഓരോ ജീവിത രീതികൾ കണ്ട് കുഞ്ഞമ്മ കുറെ കളിയാക്കാനൊക്കെ തുടങ്ങി..എന്റെ പാചകം ഇപ്പോൾ കുഞ്ഞമ്മയുടെ ഫേവറിറ്റ് ആണ്..അതിനു ഇടക്കിടെ എന്നെ പുകഴ്ത്തി പറയും..

ഒരു ദിവസം ബീഫ് പെരട്ട ഉണ്ടാക്കിയപ്പോൾ നിർമല ആന്റിയും മക്കൾക്കും കൊടുത്തു..കുഞ്ഞമ്മേടെ മുന്നിൽ വെച്ചു അപ്പോൾ ആന്റി പറഞ്ഞു “കണ്ണനെ പോലെ ഒരു ആള് വീട്ടിലുണ്ടെങ്കിൽ ആർക്കും വിഷമം ഉണ്ടാകില്ല എന്ന്‌ ”

അന്ന് ഞങ്ങൾ സോഫയിൽ ഇരുന്നു വർത്താനം പറയുന്നതിന്റെ ഇടയിൽ കുഞ്ഞമ്മ പറഞ്ഞു…”നിർമല പറഞ്ഞത് കേട്ട് ശെരിക്കും എനിക്ക് സന്തോഷായി അത് സത്യമാടാ..”

എനിക്ക് മനസിലായില്ല “എന്താ കുഞ്ഞമ്മേ “ഞാൻ ചോദിച്ചു..

“അതല്ലടാ നിന്നെപ്പോലെ ഒരു കുട്ടി ഭാഗ്യമാണ് എന്നൊക്കെ പറഞ്ഞില്ലേ.. ശെരിക്കും അത് സത്യം തന്നാണ്.. ഈ 3ദിവസം നീ എന്റെ കൂടെ സ്പെൻഡ്‌ ചെയ്ത സമയം എന്റെ മോള്‌ കൂടെ 3മാസം കൊണ്ട് സ്പെൻഡ്‌ ചെയ്യില്ല.. അവർക്കെല്ലാം അവരുടെ ലോകങ്ങൾ കൂട്ടുകാർ ഒകെ ആണല്ലോ.. അതൊന്നും തെറ്റാണെന്നല്ല..കാലമിങ്ങനെ ആണല്ലോ..”

“ലെച്ചു ഒക്കെ അമ്മ എന്ന്‌ പറഞ്ഞാൽ മരിക്കും.. അവൾക് അത്ര ഇഷ്ടമാണ് കുഞ്ഞമ്മയെ”

“അത് അറിയാം മോനെ..അതിൽ എനിക്ക് ഒരു സംശയവുമില്ല.. പക്ഷെ നമുക്കായി ചെലവഴിക്കാൻ ഒരാൾ സമയം കണ്ടെത്തുന്നത് വേറെ ഒരു സന്തോഷം തന്നെയാണ്..നീ പഴഞ്ചൻ ആണെന്നൊക്കെ ലെച്ചു പറയുമാരുന്നു…പക്ഷെ നഷ്ടമാകാത്ത ഒരുപാട് നന്മകൾ നിനക്കുള്ളിൽ ഉണ്ട്.. അത് നീ കളയല്ലേടാ.. You are unique”

ഇത് കേട്ടപ്പോൾ ശെരിക്കും മനസ്സ് സന്തോഷം കൊണ്ട് തുടിച്ചു. അച്ഛൻ ഇടക്കിടെ പറയുന്ന ആ വാക്ക് കുഞ്ഞമ്മേടെ അടുത്തുന്നു വന്നപ്പോൾ അത് എനിക്ക് പറഞ്ഞറിയിക്കാൻ ഒക്കാത്ത സന്തോഷാണ് ഉണ്ടക്കിയത്. കൂടാതെ ഇന്ന് കുഞ്ഞമ്മ എന്റെ പെരുമാറ്റത്തിൽ ഹാപ്പി ആണെന്നും മനസിലായപ്പോൾ വലിയ ആശ്വാസവും ഉണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *