കുഞ്ഞമ്മയും ആദ്യ പ്രണയവും 2 [അർജുൻ]

Posted by

കുഞ്ഞമ്മയെ ഹാളിൽ കണ്ടില്ല. ഞാൻ അടുക്കളയിൽ എത്തിയപ്പോൾ അവിടെ ഉണ്ട്.. കരഞ്ഞിട്ടാണ് എന്ന്‌ തോന്നുന്നു കണ്ണ് കുറച്ച് ചുവന്ന പോലുണ്ട്..എനിക്ക് മനസിൽ എന്തെന്നില്ലാത്ത വിഷമം ഉണ്ട്. എന്നെ കണ്ടിട്ടും കുഞ്ഞമ്മ തിരിഞ്ഞ് നോക്കാതെ.. ഭക്ഷണം ടേബിളിൽ ഉണ്ട് എന്ന്‌ മാത്രം പറഞ്ഞു.

“കുഞ്ഞമ്മേ..വെരി വെരി സോറി..എനിക്കൊന്നു സംസാരിക്കണം” ഞാൻ പറഞ്ഞൊപ്പിച്ചു

“എന്തിനാ സോറി..നീ അതിനു എന്ത്‌ ചെയ്തു..ഇഷ്ടമില്ലാത്ത സ്ഥലത്ത് നമുക്ക് നിക്കാൻ ഒക്കില്ല.. അതിപ്പോ എനിക്കായാലും അങ്ങനെ ആണ്.. നിനക്ക് ഇവിടെ നിൽക്കണം എന്നോർത്തുള്ള സമാധാനക്കേടാണ് എനിക്ക്”

“നമുക്ക് ഹാളിൽ പോയൊന്നിരുന്ന് സംസാരിക്കാം”ഞാൻ പറഞ്ഞു
അങ്ങനെ ഹാളിൽ സോഫയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി..

“കുഞ്ഞമ്മേ..ഞാൻ കാരണം കുഞ്ഞമ്മ വിഷമിച്ചതിൽ എനിക്ക് അത്രക്ക് വിഷമം ഉണ്ട്..ഞാൻ കഴിക്കാത്തത് ഒകെ കുഞ്ഞമ്മേടെ ഭക്ഷണം മോശമായോണ്ടല്ല..എനിക്ക് മാറ്റാൻ പറ്റാത്ത ചില കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട്..ഇനി 3ആഴ്ച മിനിമം ഇവിടെ നിക്കണ്ട അവസ്ഥ ആണല്ലോ. So ഇനി അത് കുഞ്ഞമ്മയോട് പറഞ്ഞില്ലേൽ സമാധാനമായി ഇവിടെ എനിക്കൊക്കില്ല ”
“മോനെ എനിക്ക് ആകെ ഉള്ള കൊച്ചുമോനല്ലേ നീ..ലെച്ചു എങ്ങനെയാണോ അങ്ങനെയാണ് നീയും എനിക്ക്..മോൻ ഒരു അന്തർമുഖനായി ജീവിക്കണത് കൊണ്ടാണ് ബാക്കി കുടുംബക്കാരെ ഒന്നും അറിയാത്തതും ഈ പ്രശ്നമെല്ലാം.. നിനക്ക് നിന്റെ വീട് പോലെ കണ്ട് ജീവിക്കാൻ കഴിയുന്ന ഒരിടം തന്നെ ആണ് കണ്ണാ ഇതും”

“അതെ കുഞ്ഞമ്മ പറഞ്ഞത് ശെരിയാ  ഞാൻ ആരോടും മിണ്ടാത്ത ആളാണ്..8ൽ പടിക്കുമ്പോഴാ എന്റെ അമ്മ എന്നെ വിട്ട് പോകുന്നെ..അന്ന് വരെ ഉള്ള കണ്ണൻ ഇങ്ങനെ ഒന്നുമായിരുന്നില്ല.. ആ ഒരു ആഘാതം എന്നെ  വളരെ വലുതായാണ് ബാധിച്ചത്.. പിന്നെ എനിക്ക് ആരോടും അതികം അടുക്കാൻ സാധിച്ചില്ല..ഇനി സാധിക്കുമോ എന്നുമറിയില്ല “എന്റെ കണ്ണ് ചെറുതായി നിറഞ്ഞു വന്നു

“എന്റെ കണ്ണാ.. നിന്നേ പോലൊരു മോനെ കിട്ടാൻ ഭാഗ്യം ചെയ്യണം അറിയുമോ.. കുടുംബക്കാർക്കെലാം നിന്നേ എത്ര സ്നേഹമാണെന്നു നിനക്ക് അറിയാഞ്ഞിട്ടാണ്.. മോനു വാട്സ്ആപ്പ് ഒന്നുമില്ലല്ലോ.. നമ്മുടെ ഫാമിലി ഗ്രൂപ്പിൽ നിന്റെ ഓരോ വിജയവും ഓരോ നേട്ടവുമൊക്കെ വരുമ്പോ ഞങ്ങൾ എത്രത്തോളമാണ് സന്തോഷിക്കാനേ എന്നറിയുമോ.. പിന്നെ ശ്രീ ചേട്ടൻ(അച്ഛന്റെ പേരാണ് ശ്രീഹരി ) നിന്റെ പാചകം ഒകെ അതിൽ ഇടാറുണ്ട്.. ആ നീ ഇങ്ങനെ കണ്ണ് നിറഞ്ഞു കുഞ്ഞമ്മയോട് പറയുമ്പോഴാ ”
കുഞ്ഞമ്മേടെ വാക്കുകൾ എനിക്ക് വല്ലാത്ത സന്തോഷം തന്നു എന്നുള്ളത് സത്യമാണ്.കുറച്ച് നേരം ഞാൻ ആലോചിച്ചിട്ട് കണ്ണ് തുടച്ചിട്ട് പറഞ്ഞു

“കുഞ്ഞമ്മേ..കിച്ചണിലെ ജോലികൾ ഞാൻ ചെയ്തോളാം ഇനി..അതാണ് ആദ്യം എനിക്ക് പറയാനുള്ളത്..കുഞ്ഞമ്മേടെ ഫുഡ്‌ കൊള്ളില്ല എന്ന്‌ കരുതരുത്..എനിക്ക് ശീലം അതായത് കൊണ്ടാണ്”

കുഞ്ഞമ്മ ചിരിച്ചുകൊണ്ട് “ദാ അടുക്കള ഭരണം എന്റെ മോനു തന്നേക്കുന്നു പോരെ.ഇനി എനിക്ക് കണ്ണൂസിന്റെ ഡിഷ്‌ ഒക്കെ കഴിക്കാലോ”

Leave a Reply

Your email address will not be published. Required fields are marked *