ലണ്ടന്‍ ഡ്രീംസ് [ആദ്വിക്]

Posted by

ലണ്ടന്‍ ഡ്രീംസ് 1

London Dreams Part 1 | Author : Aadwik

പ്രിയ വായനക്കാര്‍ക്ക് നമസ്ക്കാരം .നിങ്ങള്‍ എല്ലാവരെയും പോലെ കഥകള്‍ വായിക്കുവാന്‍ ആയി 4-5 കൊല്ലം ആയി സ്ഥിരം ഇവിടെ വന്നു കൊണ്ട് ഇരിക്കുന്ന ഒരാള്‍ ആണ് ഞാനും..ഇവിടെ ഉള്ള പല പ്രമുഖരുടെയും എഴുത്ത് കണ്ടിട്ട് പല തവണ എഴുതുവാന്‍ ശ്രമിച്ചു ദയനീയമായി പരാജായപ്പെട്ടു പിന്മാറിയ ഒരാള്‍ ആയിരുന്നു ഞാന്‍ . +2 കഴിഞ്ഞ സമയത്ത് ഞാന്‍ ഇവിടെ ഒരു കഥയുടെ ഒന്നാം ഭാഗം ഇടുകയും മോശം അല്ലാത്ത അഭിപ്രായങ്ങള്‍ ലഭിക്കുകയും ചെയ്തു . പക്ഷേ പിന്നെ എന്തു കൊണ്ടോ അത് തുടരുവാന്‍ സാധിച്ചില്ല .

ഇന്ന് ഇതാ നിങ്ങളുടെ മുന്‍പില്‍ ഒരു പുതിയ കഥ ആയി ഞാന്‍ എത്തുകയാണ് .ഇവിടെ ഉള്ളവരെ പോലെ അതി ഗംഭീര എഴുത്ത് ഒന്നും ഇല്ലെങ്കിലും എന്‍റെതായ രീതിയില്‍ നന്നായി എഴുതുവാന്‍ ഞാന്‍ ശ്രമിക്കാം . കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവര്‍ ഈ കഥ വായിക്കണം എന്നില്ല .എന്‍റെ കഥയില്‍ കമ്പിയും ,കുമ്പിയും ഒന്നും അധികം വരുവാന്‍ സാധ്യത ഇല്ല .വേണം എന്നു തോന്നുക ആണെങ്കില്‍ മാത്രം ചിലപ്പോള്‍ ഞാന്‍ അത് ഉള്‍ക്കൊള്ളിക്കുവാന്‍ ശ്രമിക്കാം .

ˇ

കഥയുടെ തീം ചിലപ്പോള്‍ നിങ്ങള്‍ വായിച്ചു പോയതാകാം അല്ലെങ്കില്‍ പുതിയത് ആകാം .
എന്തായാലും നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുവാന്‍ മറക്കരുത് ..

ഇനി കഥയിലേക്ക് …

തകര്‍ത്ത് പെയ്യുന്ന മഴയെ ,ജനാലയിലൂടെ നോക്കി കൊണ്ട് വൈകുന്നേരത്തെ പതിവ് ചൂട് ചായ കുടിക്കകയിരുന്നു ഞാന്‍ .

നിര്‍ത്താതെ ഉള്ള ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടു കൊണ്ട് ആണ് സ്വബോധത്തിലേക്ക് ഞാന്‍ തിരിച്ചു വന്നത് . ഡിസ്പ്ലേയില്‍ തെളിഞ്ഞു വന്ന പേര് കണ്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായി .
ഡേവിഡ് ഏട്ടന്‍ കാര്യം എല്ലാം അറിഞ്ഞിരിക്കുന്നു .അല്ലെങ്കില്‍ ഈ സമയത്ത് ഇങ്ങനെ ഒരു കാള്‍ വരേണ്ട കാര്യം ഇല്ല .

ചെറിയ ഒരു പേടിയോടെ ആണ് ഫോണ്‍ എടുത്തത് .എടുത്ത ഉടനെ തന്നെ കിട്ടി ഡേവിഡ് ഏട്ടന്റെ നല്ല കിടിലം തെറി ..

എടാ മലരെ …നീ എന്തു കണ്ടിട്ട് ആണ് ഇന്ന് ആ സക്കറിയയുടെ അടുത്ത് ഇത്ര പ്രശ്നം ഉണ്ടാക്കിയത് ..അയാളുടെ കൂടെ വന്ന ആ തടിയന്‍ ആരാണെന്ന് നിനക്കു അറിയാമോ .
അയാള്‍ ആ ദാമോദറിന്റെ അടുത്ത ആളാണ് ..ഇപ്പോ തന്നെ കാര്യം എല്ലാം ദാമോദര്‍ അറിഞ്ഞു കാണും .
ദൈവമേ ഇനി എന്തൊക്കെ പ്രശ്നം ആണോ ഉണ്ടാകാന്‍ പോകുന്നത് .. നീ ഏതായലും ഒന്നു കരുതി ഇരുന്നോ ..

ഇത്രയും ഒറ്റ ശ്വാസത്തില്‍ പറഞ്ഞു ഡേവിഡ് ഏട്ടന്‍ ഒന്നു നിര്‍ത്തി ..

ദാമോദര്‍ ..ആ പേര് കേട്ടപ്പോള്‍ തന്നെ ഒരു ചെറിയ ഭയം എന്നില്‍ ഉടലെടുത്തു ..ലണ്ടനിലെ ഏറ്റവും വലിയ ധനികരില്‍ ഒരാള്‍ ..

ആളെ നേരിട്ടു പരിചയം ഇല്ലെങ്കിലും ലണ്ടനിലെ മിക്ക മലയാളിയകളുടെയും ഇടയില്‍ ആ പേര് പരിചിതം ആണ് . പലര്‍ക്കും അയാള്‍ കണ്‍ കണ്ട ദൈവം ആണ് . പലരുടേയും godfather എന്നു തന്നെ വേണമെങ്കില്‍ പറയാം ..പുള്ളിക്കു ഇല്ലാത്ത ബിസിനസുകള്‍ ഇല്ല . ഉപ്പ് മുതല്‍ എകെ 47 വരെ ഉള്ള എന്തും അയാളുടെ കയ്യില്‍ കൂടെ കേറി എറങ്ങി പോയതാണ് .
ഡേവിഡ് ഏട്ടന്‍ പണ്ടെങ്ങോ പറഞ്ഞത് ഓര്‍മ്മയില്‍ വന്നു .പുള്ളിയുടെ ഭാര്യ മരിച്ചതിന് ശേഷം

Leave a Reply

Your email address will not be published.