പെരുമഴക്ക് ശേഷം 4 [ AniL OrMaKaL ]

Posted by

നിയമപരമായ എല്ലാ പരിരക്ഷയും ഉള്ള ജീവിതം ….. എന്നിട്ടും പരസ്പരം പങ്ക് വെക്കാതെയുള്ള ജീവിതം…. മക്കൾക്ക് വേണ്ടിയെങ്കിൽ ആ തെറ്റ് തിരുത്തണം…. രണ്ട് പേർക്കും നാല്പതുകളുടെ രണ്ടാമത്തെ പകുതിയിലാണ് പ്രായമെങ്കിലും…… ഇനിയും ജീവിതം ബാക്കിയാണ്….. അതിന് ഞങ്ങൾ മക്കൾ ഒരു തടസ്സമാകാൻ പാടില്ല…… അതിന് സുധയുമായി സംസാരിക്കേണ്ടി വരും…. സംസാരിക്കണം… അവരേയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം….. ഒന്നിച്ചുള്ള ട്രിപ്പിൽ കാര്യം സാധിക്കണം……. അതിനായി എന്റെ മനസ്സിൽ പല പദ്ധതികളും വന്നെങ്കിലും ….. തുറന്ന് സംസാരിക്കുകയാണ് നല്ലതെന്ന തീരുമാനത്തിലേക്കാണ് എത്തിയത്….. അതാണ്‌ ശരിയും ….. എന്റെ പ്രായത്തിലെ വിത്യാസം ഒരു തടസ്സമാണെങ്കിലും കുറുക്കുവഴികളേക്കാൾ മനസ്സ് തുറക്കലാണ് ശരി ….. തിരികെയുള്ള യാത്രക്കിടെ അച്ഛനോട് അക്കാര്യം അവതരിപ്പിക്കണമെന്ന് ഞാൻ കരുതി….
******
അൽപ നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ ആ വലിയ വീടിന്റെ മതിൽ കടന്നു…. കുറച്ച് പഴയ മോഡലാണെങ്കിലും നല്ല ആഡംബരം വിളിച്ചോതുന്ന വലിയ വീട്… മുമ്പിൽ വിശാലമായ മുറ്റവും പൂന്തോപ്പും…. ധാരാളം ഫല വൃക്ഷങ്ങളും പൂച്ചെടികളും നിറഞ്ഞു നിൽക്കുന്നു…. അവക്കിടയിലൂടെ വളഞ്ഞ് ചെല്ലുന്ന വഴി …. രണ്ട് വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന പോർച്ചിൽ അന്ന് പത്മിനി ആന്റി വന്ന കാർ കിടപ്പുണ്ട്….. അതിന് സമീപം അച്ഛൻ കാർ നിർത്തി…. എന്നെ തിരിഞ്ഞ് നോക്കി…ഉണ്ണീ … നിന്നോട് പ്രത്യേകം പറയണ്ടതില്ല എന്നെനിക്കറിയാം…. എങ്കിലും പറയട്ടെ… ഈ വീട് നമുക്കൊരു ബന്ധവുമുള്ളതല്ല…. കിടപ്പിലായ ഒരു രോഗിയെ…. അതും മരിച്ചുപോയ നിന്റെ അമ്മയെ അറിയാവുന്ന ഒരാളെ ..കാണാൻ വന്നവർ മാത്രമാണ് നമ്മൾ…. അപ്പോൾ അതാണ് നമ്മുടെ ലക്ഷ്യം … ഓർക്കുക….അങ്ങിനെ ആവട്ടെ അച്ഛാ…. എന്തിനാണ് ഇപ്പോഴൊരു മുൻകരുതൽ എന്നെനിക്ക് മനസ്സിലായില്ലെങ്കിലും ഞാൻ സമ്മതിച്ചു….

എന്നാൽ ഇറങ്ങ്….

ഞങ്ങൾ പുറത്തിറങ്ങിയപ്പോളേക്കും പത്മിനി ആന്റി പുറത്തേക്ക് വന്നു…..

വരണം വരണം…. സാറിന് ഇങ്ങോട്ടുള്ള വഴി ഇപ്പോഴും ഓർമ്മയിൽ ഉണ്ടല്ലേ…. അകത്തേക്ക് …. വരൂ… അവർ ക്ഷണിച്ചു… ഉണ്ണീ നീ കൂടെ കാണുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…. വാ മോനെ…അവരെന്റെ തോളിൽ കയ്യിട്ട് വിളിച്ചു….

ഞങ്ങൾ അകത്ത് കയറി….

ഇരിക്കൂ….

അച്ഛനെവിടെ..? ഇരിക്കുന്നതിനിടെ അച്ഛൻ ചോദിച്ചു…

അകത്തുണ്ട് ഞാൻ വിളിക്കാം …. കുടിക്കാനെന്താ എടുക്കണ്ടെ …. ?

അതൊക്കെ പിന്നെ മതി….

അപ്പോഴേക്കും വളരെ വൃദ്ധനായ ഒരാൾ അങ്ങോട്ട് കടന്ന് വന്നു…. നല്ല ഐശ്വര്യമുള്ള മുഖം… ജുബ്ബയും മുണ്ടുമാണ് വേഷം…. പ്രായം അധികമുണ്ടെങ്കിലും ആഢ്യത്തം നിറഞ്ഞ മുഖം…. നരച്ച രോമങ്ങൾ…. നെറ്റിയിൽ ചന്ദനവും കുംങ്കുമവും ചേർന്ന കുറി ….. അല്പം പോലും ഇടറാത്ത ചുവടുകൾ….

അദ്ദേഹത്തെ കണ്ടതും അച്ഛൻ എഴുന്നേറ്റു… കൂടെ ഞാനും… ഞങ്ങൾ എഴുന്നേൽക്കുന്നത് കണ്ട ആന്റി തിരിഞ്ഞ് നോക്കി….

ആഹ് … അച്ഛൻ വന്നല്ലോ…. ?

Leave a Reply

Your email address will not be published. Required fields are marked *