ദീപുവിന്റെ വല്യേച്ചി 2 [Sagar Kottappuram]

Posted by

ദീപുവിന്റെ വല്യേച്ചി 2

Deepuvinte Valechi Part 2 | Author : Sagar Kottappuram

Previous Part

 

വാതിൽ അടച്ചു വല്യേച്ചി എന്റെ നേരെ തിരിഞ്ഞു . ഞാൻ പേടിച്ച പോലെ അവളിൽ കലിപ്പ് ഒന്നുമില്ലെങ്കിലും എന്തോ ആ പഴയ പുഞ്ചിരി മിസ്സിംഗ് ആണ് .അതുകൊണ്ട് തന്നെ എന്റെ നെഞ്ചിടിപ്പും ഉയർന്നു !ചെയ്തുപോയ മണ്ടത്തരം ഓർത്തു ഞാൻ അവൾക്കു മുൻപിൽ നാണംകെട്ടു മുഖം ഉയർത്താനാകാതെ അപ്പോഴും തലതാഴ്ത്തി നിന്നു . വല്യേച്ചിയും എന്റെ നിൽപ്പ് നോക്കി മാറിൽ കൈപിണച്ചു കെട്ടി ചിരിച്ചു .

“ദീപൂട്ടാ ..”
ഒടുക്കം പഴയതൊക്കെ മറന്നെന്നോണം അവളെന്നെ വാത്സല്യത്തോടെ വിളിച്ചു . അപ്പോഴും കുറ്റബോധം മനസിൽ തിരയടിക്കുന്നതുകൊണ്ട് എനിക്കവളെ മുഖം ഉയർത്തി നോക്കാൻ തോന്നിയില്ല .

“നീ എന്താ ദീപു വല്യേച്ചിയെ കാണുമ്പോ ഒഴിഞ്ഞു മാറുന്നെ ? ഞാനെന്തു തെറ്റാടാ നിന്നോട് ചെയ്തേ ?”
വല്യേച്ചി ഒരു മങ്ങിയ ചിരിയോടെ എന്റെ മുൻപിൽ വന്നു നിന്നുകൊണ്ട് ചോദിച്ചു . പിന്നെ കുനിഞ്ഞു നിൽക്കുന്ന എന്റെ മുഖം ഇടം കൈകൊണ്ട് അവൾക്കു നേരെ ഉയർത്തി പിടിച്ചു .

അപ്പോഴേക്കും എനിക്ക് ആകെക്കൂടി സങ്കടവും വിഷമവുമൊക്കെ വന്നു കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു .

“അയ്യേ ഇതെന്താ സംഭവം ?”
എന്റെ കലങ്ങിയ കണ്ണും മുഖവും നോക്കി ചേച്ചി ചിരിയോടെ തിരക്കി .

“ഞാൻ വിചാരിച്ചൂ ചേച്ചിക്ക് എന്നോട് പിണക്കവും ദേഷ്യവും ഒക്കെയാവും ന്ന് , അതാ ഞാൻ ഒഴിഞ്ഞുമാറിയത് ”
ശബ്ദം ഒന്ന് ഇടറിക്കൊണ്ട് ഞാൻ അവളെ നോക്കി .

“പോടാ ചെക്കാ . നല്ല ചേലായി . വല്യേച്ചിക്ക് ആകെക്കൂടി ഇവിടെ ഒരാശ്വാസം എന്റെ ദീപുട്ടൻ ആണ് .ആ നിന്നോട് ചേച്ചി പിണങ്ങോ ഡാ പൊട്ടാ ?”
വല്യേച്ചി പെട്ടെന്ന് എന്റെ കൈപിടിച്ച് തഴുകി സ്നേഹപൂർവ്വം പറഞ്ഞു .

“എന്നാലും വല്യേച്ചി ഞാൻ ..എന്നോട് പൊറുക്കണം ..ഞാനന്നത്തെ കാര്യം ഓർത്തു പേടിച്ചിട്ടാ വല്യേച്ചീടെ മുൻപിൽ വരാത്തത് ”
ഞാൻ ശബ്ദം ഇടറിക്കൊണ്ട് ഒന്നുടെ പറഞ്ഞു. അതോടൊപ്പം എന്റെ കണ്ണിൽ നിന്ന് കണ്ണീർതുള്ളികളും ഉരുണ്ടു വീണു .

ആ കാഴ്ച കണ്ടതും വല്യേച്ചിയുടെ കണ്ണും ഒന്ന് കലങ്ങി .

“അയ്യേ ഡാ ..വല്യ ചെക്കനായിട്ട് നിന്ന് കരയുവാണോ ? ”
എന്റെ അവസ്ഥ കണ്ടു രാജി പയ്യെ ചിരിച്ചു. പിന്നെ എന്റെ വല്യേച്ചിയുടെ അവകാശം ഉപയോഗിച്ചുകൊണ്ട് എന്റെ കണ്ണുകൾ തുടച്ചു .പക്ഷെ ഞാൻ പെട്ടെന്ന് ആളുടെ കൈക്കു കയറിപ്പിടിച്ചു .

Leave a Reply

Your email address will not be published. Required fields are marked *