….💞എന്റെ കൃഷ്ണ💞….
Ente Krishna | Author : Athulan | Previous Parts
പ്രോത്സാഹിപ്പിച്ചതിൽ വളരെയധികം സന്തോഷമുണ്ട്….
ഈ പാർട്ട് വായിക്കാൻ പോകുന്ന പുതിയ വായനക്കാർ ഇതിനു മുന്നത്തെ പാർട്ട് ആദ്യം വായിക്കണേ.. അല്ലെങ്കിൽ കഥാപാത്രങ്ങളെ മനസ്സിലാകില്ല…💓💓💓💓💓💓💓💓💓
ഒരു 7.30 മണിയായപ്പോൾ തന്നെ ഞാൻ കണ്ണ് തുറന്നു…മുണ്ടൊക്കെ എവിടെയാണോ എന്തോ…
എനീക്കണോ വേണ്ടയോ എന്നാലോചിച്ചു കിടക്കുമ്പോളാണ് വാതിൽ തളളിത്തുറന്ന് അമ്മൂസിന്റെ വരവ്വ്….
അവളെ കണ്ടപാടെ വെപ്രാളപ്പെട്ട് പുതപ്പ് വലിച്ചു മേത്തേക്കിട്ടതും
കിച്ചു ചേച്ചീ കേറല്ലേ…എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് അകത്തേക്ക് വന്ന കിച്ചൂസിന്റെ കണ്ണും പൊത്തിയവൾ പുറത്തിറങ്ങി വാതിലടച്ചു…..
എന്റ ദൈവമേ…..
ആകെ പ്ലിങ്ങിയല്ലോ….
ബോക്സർ ഇട്ടിട്ടുണ്ടെങ്കിലും മുണ്ട് ഇല്ലാത്തത്, ഇല്ലാത്തത് തന്നെയല്ലേ ….
ഒരു കണക്കിന് മുണ്ടൊക്കെ തപ്പിയെടുത്തു പുറത്ത് വന്നതും കിച്ചൂസിനെ കാണാനില്ല… അമ്മൂസ് സോഫയിൽ ചാരിക്കിടന്നു ടീവി കാണുകയാണ് …
നേരെ ചെന്ന് തലക്കിട്ടൊന്ന് കിഴുക്കി…
ഇങ്ങനെയാണോടി ഒരു ചെക്കന്റെ മുറിയിൽ കേറി വരുന്നേ….
ഓഹ് പിന്നെ ഒരു ചെക്കൻ വന്നേക്കണു…. സമയം എത്രായിന്ന് വല്ല വിചാരമുണ്ടോ… ഇന്ന് എന്റെകൂടെ വരാമെന്ന് പറഞ്ഞിട്ട്….
ഞാൻ ക്ലോക്കിൽ നോക്കിയപ്പോ 7.45…
അതിനു ഇന്നലെ അമ്മയോട് 8.30 ഇറങ്ങാം എന്നല്ലേ പറഞ്ഞെ…. അതിനു നീ എന്തിനാ 7.30ക്ക് കേറി വന്നേ….
ഹോ ഞാൻ ഇനി തർക്കിക്കാൻ ഇല്ല …. മഹാൻ ഒന്ന് വേഗം റെഡി ആയമതി…
അതും പറഞ്ഞു അവളൊന്ന് തൊഴുതു…
അത് കണ്ടു ചിരിച്ചുകൊണ്ട് ഞാൻ മുറിയിലേക്ക് പോയി…
നേരെ പല്ലുതേപ്പ് തുടങ്ങി……അത് 4മിനിറ്റ്…..8 മിനിറ്റ് കക്കൂസിൽ ചിലവഴിച്ചു… 13 മിനിറ്റ് കുളി…. 5മിനിറ്റ് കൊണ്ട് ഡ്രസ്സിട്ട് റെഡിയായി പുറത്തേക്ക് വന്നു…
കൃത്യം 8.15 നു ഞാൻ സെറ്റ്…
എന്നെ എണീറ്റ് നിന്ന് തലകുമ്പിട്ടു തൊഴുകുന്ന അമ്മൂസ്സിനെ നോക്കി എന്റെ റെയ്ബാൻ കൂടെ എടുത്ത് വെച്ച് ഇതൊക്കെ എന്ത് എന്നർത്ഥത്തിൽ ചിരിച്ചു…
ഒരു ബ്ലൂ കളർ ഷർട്ടും(ബ്ലൂ കളർ വിട്ടൊരു കളിയില്ല 😜) കാക്കി പാന്റും ആണ് എന്റെ വേഷം