അപൂർവ ജാതകം 8 [MR. കിംഗ് ലയർ]

Posted by

അപൂർവ ജാതകം എന്നാ ഈ കഥ തുടങ്ങിയിട്ട് ഒരു വർഷം ആകുന്നു… എല്ലാവരെയും തൃപ്തിപ്പെടുത്തി എഴുതാൻ എനിക്ക് അറിയില്ല… അറിയാവുന്നത് പോലെ എഴുതുന്നു…. എന്റെ കഥയെ സ്വീകരിച്ച എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

സ്നേഹപൂർവ്വം
MR. കിംഗ് ലയർ


അവനവളെ ഇറുക്കി പുണർന്നു… അവൾ അവനെയും….

അങ്ങനെ അവൾ ഉറക്കത്തെ പുൽകി തുടങ്ങി…. അവളുടെ ചൂട് പറ്റി അവൻ ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വീണു… അവന്റെ സംരക്ഷണയിൽ ആളും നിദ്രയിലേക്ക് വഴുതി വീണു….

തുടരുന്നു…….

അപൂർവ ജാതകം 8

Apoorva Jathakam Part 8 Author : Mr. King Liar

Previous Parts

രാവിലെ തന്നെ ഗോവിന്ദനും ഉർമിളയും പത്മാവതി അമ്മയും ശേഖരനും കൂടി വാസുദേവൻ തിരുമേനിയെ കാണാൻ ആയി ഇല്ലിക്കലിൽ നിന്നും യാത്ര തിരിച്ചു……

തന്റെ മുന്നിലെ രാശിപലകയിൽ കവടി നിരത്തി ഉച്ചത്തിൽ മന്ത്രങ്ങൾ ഉച്ചരിച്ചുകൊണ്ട് അദ്ദേഹം ഇരുമിഴികളും ഇറുക്കിയടച്ചു തന്റെ കഴുത്തിലെ ഏലസ്സിൽ ഇടം കൈകൊണ്ടു മുറുക്കി പിടിച്ചു….

ആ വലിയ മുറിയിൽ ചുറ്റും ദൈവങ്ങളുടെ വിഗ്രഹങ്ങളും ചിത്രങ്ങളും നിറഞ്ഞതായിരുന്നു…. മുറിയുടെ ജനലും വാതിലും എല്ലാം ചുവന്ന പട്ടുതുണി ഒരു കർട്ടൻ പോലെ ഒരുക്കിയിരുന്നു…

രാശിപലകയുടെ ഒരുവശം വാസുദേവൻ തിരുമേനിയും മറുവശം ഇല്ലിക്കൽ കുടുംബവും ഇരുന്നു….

ഇല്ലിക്കൽ കുടുംബം ആശങ്കനിറഞ്ഞ മുഖമായി ഇരുമിഴികളും ഇറുക്കിയടച്ചു ദൈവങ്ങളോട് പ്രാർത്ഥിച്ചുകൊണ്ടിരുന്നു….

ഒടുവിൽ വാസുദേവൻ തിരുമേനി മിഴികൾ തുറന്നു രാശിപലകയിലെ ഓരോ കളത്തിലേക്കും അനുയോജ്യമായ കവടി നീക്കി കൊണ്ട് ഒരു ദീര്ഹാശ്വാസം ഉള്ളിലേക്ക് എടുത്തു….

“”””ഭയപ്പെടാൻ ഉണ്ട് “””

വാസുദേവൻ തിരുമേനി എല്ലാവരെയും നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു…..

“””ഞാൻ നിങ്ങളുടെ മകന്റെയും മരുമകളുടെയും ജാതകം വിശിദ്ധമായി നോക്കി….. “””

വാസുദേവൻ തിരുമേനി പറഞ്ഞു…. എല്ലാവരും അദ്ദേഹത്തെ പ്രതീക്ഷയോടെ നോക്കി….

“”””ശ്രീപ്രിയയുടെ പിന്നാലെ മരണം ഉണ്ട്… ആ കുട്ടിയെ മരണം തേടിയെത്താൻ കാരണം വിജയുടെ ജാതകം.. അവനുമായുള്ള വിവാഹം….. പക്ഷെ അവൻ കൂടെയുള്ളപ്പോൾ മരണം ആ കുട്ടിയെ തൊടാൻ ഒന്ന് ഭയക്കും….. “””

അദ്ദേഹം ഉറച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു….

എല്ലാവരും അദ്ദേഹത്തെ ആശങ്കയുടെയും ആശ്വാസത്തോടെയും നോക്കി….

“””തിരുമേനി എന്താ പറഞ്ഞു വരുന്നത്…. “””

ഉള്ളിലെ സംശയം പത്മാവതി തുറന്നു ചോദിച്ചു…..

“”””എല്ലാം വക്തമാവുന്നില്ല….. വിജയുടെ ജാതകം പോലെ ഒരു അപൂർവ ജാതകം തന്നെയാണ് അവന്റെ ഭാര്യയുടെയും… അവർ ഒരുമിച്ചുള്ളപ്പോൾ രണ്ട് പേർക്കും ഒരു അപകടവും വരില്ല…. പക്ഷെ എന്തൊക്കെയോ പ്രശനങ്ങൾ കാണുന്നു അത് വക്തമാവുന്നുമില്ല….

Leave a Reply

Your email address will not be published.