കരിയില കാറ്റിന്റെ സ്വപ്നം 2 [കാലി]

Posted by

എടി… ലച്ചു നീ എന്തിനാ അങ്ങനെ മാഡത്തിനോട് പറഞ്ഞത്?

പിന്നെ ഞാൻ എന്തു പറയണവായിരു ഗീതു?

എടി നിന്റെ കാര്യങ്ങൾ മിനി എന്നോട് പണ്ടേ പറഞ്ഞിട്ടുള്ളതാ അതുകൊണ്ട് തന്നെ നിന്നെ കുറച്ചു എനിക്ക് എല്ലാം അറിയാം അതുകൊണ്ട് തന്നെ പറയുവാ mc ഗ്രൂപ്പിന്റെ സ്ഥാപനത്തിൽ ഒരു ജോലി ലഭിക്കുന്നത് തന്നെ നിന്റെ ഭാഗ്യം ആണ് മോളെ ” ഞാൻ അച്ഛൻ ഉപേക്ഷിച്ച എന്റെ കുഞ്ഞിനേയും അമ്മയും അനിയത്തിമാരും അടങ്ങുന്ന കുടുംബത്തിനെയും നോക്കുന്നത് അവിടുത്തെ വരുമാനം കൊണ്ട് മാത്രമാണ്

അതിനു ഞാൻ എന്തുവേണം അവിടെ തിരിക്കെ ജോലിക്ക് വരണമെന്ന് ആണോ ? “ഒരു പുച്ഛഭാവത്തിൽ അവൾ ഗീതുവിനെ നോക്കി ”

എടി ഞാൻ പറയുന്നത് ഒന്ന്….

ഗീതു തനിക്ക് അറിയുമോ? ഞാൻ എന്റെ അച്ഛന് തുല്യം കാണുന്ന ഒരു മനുഷ്യൻ ഉണ്ട് ഈ ഭൂമിയിൽ അദ്ദേഹത്തിനോട് ഞാൻ ഒരു വാക്ക് പറഞ്ഞാൽ മതി എന്റെ എല്ലാ ദുരിതങ്ങളും മാറും പക്ഷേ ഞാൻ പറയില്ലടോ അങ്ങനെ ആരുടെയും ഔദാര്യം പറ്റി ജീവിക്കാൻ ഈ സഖവ്‌ കരുണന്റെ മകൾക്ക് പറ്റില്ലടോ “അങ്ങനെ ഉള്ള എന്നെ ആണ് അവിടേക്ക് തിരികെ വിളിക്കുന്നത് !

അതിനു ഇത്‌ ഔദാര്യം ആണെന്ന് ആരു പറഞ്ഞു നീ ജോലി ചെയ്യുന്നു അവർ അതിന്റെ കൂലി നിനക്ക് തരുന്നു അത്ര മാത്രം പിന്നെ ഇന്നലെ നടന്ന കാര്യങ്ങൾ അത് ആരുടെയും കുറ്റമല്ല നമ്മുടെ വിധിയാണ് എന്ന് കരുതിയാൽ മതി ലച്ചു പ്ലീസ്……… നീ വരണം പ്ലീസ് ലച്ചു
“ഗീതു ദയനീയമായി ലച്ചുവിന്റെ കണ്ണുകളിൽ നോക്കി അപേക്ഷിച്ചു.

അത്……. പിന്നെ……. അപ്പോൾ മിനിചേച്ചിയോട് ഞാൻ എന്തു പറയും ഗീതു ചേച്ചി അറിഞ്ഞാൽ സമ്മതിക്കില്ല അത് ഉറപ്പാണ്

നീ ഒന്ന് സമ്മതിച്ചാൽ മതി ബാക്കി കാര്യം ഞാൻ നോക്കി കൊള്ളാം “ഗീതു ലച്ചുവിന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു ചിരിച്ചു
(അതിനു ശേഷം അവർ ഇരുവരും ചായയുമായി ഉമ്മറത്തേക്ക് വന്നു അവരെ കണ്ടതും അച്ചു എന്തോ കാര്യം ഗൗരവമായി പറയാൻ എന്നോണം എണീച്ചു അതിൽ നിന്ന് അവനെ പിന്മാറ്റാൻ വേണ്ടി ഗീതു അതിൽ ഇടപെട്ടു )

ലച്ചു നീ മാഡത്തിന് അമ്മയെ ഒന്ന് പരിചയപെടുത്തു അപ്പോയെക്കും ഞാൻ അച്ചുവിന്റെ വിശേഷങ്ങൾ ഒക്കെ ഒന്ന് തിരക്കട്ടെ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
ലച്ചു മറിയാമ്മയും അയി അമ്മയുടെ അടുത്തേക്ക് പോയപ്പോൾ. ഗീതു അച്ചുവിനെയും വിളിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി അൽപ്പം സമയത്തെ സംസാരത്തിന് ശേഷം ലച്ചു അവരുമായി പുറത്തേക്ക് ഇറങ്ങി ഗീതുവും അച്ചുവും സംസാരിക്കുന്ന രീതി കൊണ്ടപ്പോൾ തന്നെ ലച്ചുവിന് ഒരു സംശയം ഉള്ളിൽ ജനിച്ചു

അവർ യാത്ര പറഞ്ഞു പോയ പുറകെ അച്ചുവും അവിടെ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി
വൈകുന്നേരം 6മണിയോടെ ഗീതുവിന്റെ ഫോണിൽ അവൾ പ്രതീഷിച്ചയാളുടെ കാൾ തെളിഞ്ഞു അവൾ പേര് നോക്കി ഒരു ചിരിയോടോ ആ കാൾ എടുത്തു………..

Leave a Reply

Your email address will not be published. Required fields are marked *