ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Posted by

“ഞാൻ കഴിക്കാനോ ഇരിക്കാനൊ അല്ല വന്നത്.മാഷും വിനോദേട്ടനും വന്നു പറഞ്ഞപ്പോൾ ഒരു കാര്യം നേരിട്ട് അറിയിക്കണം എന്ന് തോന്നി.
അതൊന്ന് പറഞ്ഞിട്ട് പോകാൻ വേണ്ടിയാ.”

“എന്താ…..എന്താത്?”വീണ വെപ്രാളം പിടിച്ചുകൊണ്ട് ചോദിച്ചു.

“തെരുവിൽ കിടന്നു വളർന്നവനാ.
പിന്നീട് ഇവിടെ പാടത്തും പറമ്പിലും ആയിരുന്നു എന്റെ ജീവിതം.കുറച്ചു നാളെങ്കിലും മനക്കോട്ടയിൽ കെട്ടി ഉയർത്തിയ മണിമാളികയില് ജീവിച്ചു.
പക്ഷെ പിന്നെ മനസിലായി വീഴ്ചക്ക്
ആഘാതം കൂടുമെന്ന്.അതുകൊണ്ട് ഇനി വേണ്ട.നമ്മൾ ശരിയാവില്ല.
അതുകൊണ്ട് കഴിഞ്ഞതൊക്കെ ഒരു സ്വപ്നമായിക്കണ്ട് മറന്നേക്ക്.ഇത്‌ പറയാൻ വേണ്ടി മാത്രമാ ഇവിടെ വന്നതും.”

“ശംഭുസ് എന്നാ പറയുന്നേ….എന്നെ വേണ്ടാന്ന് വക്കാൻ എന്നാ ഉണ്ടായേ?”

“നമ്മൾ തമ്മിൽ ശരിയാവില്ല.അത് തന്നെ കാരണം.തെരുവിൽ വളർന്ന ഞാൻ ഇയാൾക്ക് ചേരില്ല.അത് മനസിലാക്കാൻ വൈകി.ഇനിയും വൈകാതെ അത് തിരുത്തുന്നതാ നല്ലത്.അതുകൊണ്ട് എനിക്ക് വേണ്ടി കാക്കരുത്.”

വീണ ഒരു ഞെട്ടലോടെ അല്പം പിന്നിലേക്ക് മാറി.ഗായത്രി അവളെ ചേർത്ത് പിടിച്ചു.സാവിത്രിയും മറ്റും ആകെ പകച്ചുനിൽക്കുകയാണ്.
“എടാ കൊച്ചേ…..ടീച്ചറ് എന്തേലും അവിവേകം പറഞ്ഞെങ്കിൽ അത് ഇവളോട് തീർക്കല്ലേ.ഒരോ നിമിഷവും നിന്നെയും ഓർത്തു കഴിയുന്നവളാ ഇത്.”സാവിത്രി എങ്ങനെയൊ പറഞ്ഞൊപ്പിച്ചു.

“വേണ്ട ടീച്ചറേ……ശരിയാവില്ല.അന്ന് പറഞ്ഞതും കേട്ടതുമൊന്നും മനസീന്ന് പോണില്ല.ഇടക്കതിങ്ങനെ തിരട്ടിവരും.എനിക്ക് പിണക്കം ഒന്നും ഉണ്ടായിട്ടല്ല.വേണ്ട ടീച്ചറെ,
ശരിയാവില്ല”

“കൊച്ചെ……നിന്നെ ഓർത്താ ഞാൻ അന്ന് അങ്ങനെയൊക്കെ.നിനക്ക് വിഷമം ആയീന്നറിയാം.പക്ഷെ അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു ടീച്ചറെ എന്നും വിളിച്ചു നീ വരുന്നത്.
എന്നാൽ എന്റെ പ്രതീക്ഷ തെറ്റി.”

“നിർബന്ധിക്കരുത്…..എനിക്ക് കഴിയില്ല.എനിക്ക് പോയെ പറ്റു.
തെരുവിൽ നിന്ന് വന്നതാ.അങ്ങോട്ടു തന്നെയാ പോകുന്നതും.ഇടക്ക് വഴിയിൽ കണ്ടെന്നിരിക്കും.മുന്നിൽ വരാതെ നോക്കാം.”

“ഈ കുടുംബവും,നിന്റെ പെണ്ണിനെയും വിട്ട് നിനക്ക് പോണം.
ഈ മാധവൻ ജീവനോടെയുള്ളപ്പൊ അത് നടക്കില്ല.ഇതുവരെ ഞാൻ മിണ്ടാതെ നിന്നത് നിനക്ക് പറയാൻ ഉള്ളത് കഴിയട്ടെ എന്ന് കരുതിയാ.”

“തടയരുത് മാഷെ…..എനിക്ക് ധിക്കരിക്കേണ്ടി വരും.ഒരു പ്രാവശ്യം എങ്കിലും ജയിക്കാൻ ഞാൻ ധിക്കരിച്ചുപോകും.”

“എവിടെക്കാ…….?”ഇടയിൽ കയറി വീണ ചോദിച്ചു.

“പോണം……..”

“പറഞ്ഞതൊക്കെ കേട്ടു.ശരിയാണ്,
ഞാൻ……..എന്റെ ശംഭുനെ ഓരോന്ന് പറയുമ്പഴും ഞാൻ നോക്കിനിന്നു.

Leave a Reply

Your email address will not be published. Required fields are marked *