ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Posted by

പിന്നെയൊന്നും നോക്കാനില്ല.വച്ച കാൽ മുന്നോട്ട് തന്നെ.പക്ഷെ ഒരു പ്രശ്നമുണ്ട് ഗോവിന്ദ്……..”

“എന്താടാ……?എന്ത് പറ്റി……?

“നിലവിലെ സാഹചര്യത്തിൽ അത് വലിയൊരു പ്രശനമാണ് ഗോവിന്ദ്.
ഒന്നാമത് ചെട്ടിയാർ,അത് പോട്ടേന്ന് വക്കാം.ഓരോന്ന് ലക്ഷ്യം കണ്ടു
കൊണ്ട് നമ്മുടെ കൂടെ നിൽക്കുന്ന
ആൾ തിരിഞ്ഞാൽ…..?”

“കാര്യം അത് നിന്റെ കോൺടാക്ട് ആണ്. നിങ്ങൾ ധാരണയിലും എത്തിയതാണ്.പിന്നെന്താ അങ്ങനെ ഒരു സംശയം?”

“കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ് ഗോവിന്ദ്.”

“എന്താ നീ പറഞ്ഞുവരുന്നത്?”

“നിനക്കറിയാത്ത ചില കാര്യങ്ങൾ കൂടെയുണ്ട് ഗോവിന്ദ്.എന്തായാലും ഞാൻ അയാളെ ഒന്ന് കാണുന്നുണ്ട്.
എന്നിട്ട് പറയാം ഇനി എന്താകുമെന്ന്.”
*****
തന്റെ ഓഫീസിൽ അതുവരെ കിട്ടിയ തെളിവുകൾ വിശകലനം ചെയ്യുന്ന തിരക്കിലാണ് എസ് ഐ രാജീവ്‌.
ഒപ്പം പത്രോസും മറ്റു രണ്ട് പോലീസ് കോൺസ്റ്റബിൾസും ഉണ്ട്.മൂവരും രാജീവന്റെ വിശ്വസ്‌തർ.കണ്ണിന്റെ ചെറിയ പരിക്ക് സാരമാക്കാതെ പത്രോസ് നാലാം നാൾ തന്നെ ജോലിക്ക് കയറിയിരുന്നു.രാജീവ്‌ അവധിയെടുക്കാൻ നിർബന്ധിച്ചു എങ്കിലും അയാൾ വിസമ്മതിച്ചു.
“ഒരു ചെറിയ പൊള്ളലേ ഉള്ളൂ സാറെ, അതങ്ങ് മാറിക്കോളും.പക്ഷെ ഈ
സമയം സാറിന്റെയൊപ്പം വേണം”
അതായിരുന്നു അയാളുടെ ന്യായം.
അതിന് രാജീവ്‌ വഴങ്ങുകയായിരുന്നു

“പത്രോസ് സാറെ….എന്ത് പറയുന്നു?”

“സാറെ…..ചുരുക്കിപ്പറഞ്ഞാൽ.കാര്യം
ഭൈരവൻ എന്ന വലിയൊരു ശല്യം ഒഴിഞ്ഞുകിട്ടി.പക്ഷെ അവൻ ജീവിച്ചിരുന്നതിനെക്കാൾ വലിയ തലവേദനയാണ് അവന്റെ മരണം അന്വേഷിക്കാൻ.”

“അതേടോ.അവന്റെ മരണം ശരിക്കും തലവേദന തന്നെയാണ്.ഇതുവരെ നടന്നത് വച്ച് നോക്കിയാൽ അവനെ ആരോ വെട്ടി മാലിന്യക്കൂമ്പാരത്തിൽ കൊണ്ടിടുന്നു.അവിടെ വന്ന ഡ്രൈവർമാരിൽ ചിലർ അയാളെ ആശുപത്രിയിലെത്തിക്കുന്നു.ശേഷം മരണം സംഭവിക്കുന്നു.”

“അതെ സർ.സംശയം തോന്നിയ രണ്ട് പേർ,അതിൽ സുരയെ ചോദ്യം ചെയ്തിട്ട് കൈ പൊള്ളിയതല്ലാതെ അനുകൂലമായി ഒന്നും കിട്ടിയില്ല.ഇനി
മറ്റേ ആളെ എങ്ങനെ കണ്ടുപിടിക്കും എന്നാ ഞാൻ ചിന്തിക്കുന്നത്.കിട്ടിയാ തന്നെ കാര്യമായി എന്തെങ്കിലും തുമ്പ് കിട്ടും എന്ന പ്രതീക്ഷയുമില്ല.”രാജീവ് നിർത്തിയതിൽ നിന്നും പത്രോസ് തുടർന്നുകൊണ്ട് പറഞ്ഞു.

“അയാളെ കണ്ടെത്താൻ ഇത്തിരി മെനക്കെടണം.പക്ഷെ ആളെ കിട്ടും.
എന്നിട്ടല്ലെ പത്രോസ് സാറെ തുമ്പ് കിട്ടുവോ ഇല്ലയോ എന്നൊക്കെ

Leave a Reply

Your email address will not be published. Required fields are marked *