ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Posted by

ശംഭുവിന്റെ ഒളിയമ്പുകൾ 25

Shambuvinte Oliyambukal Part 25 | Author : AlbyPrevious Parts

 

 

വന്നയാളുടെ മുഖഭാവം കണ്ട റപ്പായി ഒന്ന് പകച്ചു.തീക്ഷതയോടെയുള്ള നോട്ടം കണ്ട റപ്പായിയുടെ കൈകൾ തോട്ടിറമ്പിലേക്ക് നീണ്ടു.അപ്പോഴും
അടിച്ചതിന്റെ കേട്ട് വിടാതെ ശംഭു അതെ കിടപ്പിലാണ്.

“നിങ്ങളാരാ?”ശംഭുവിനരികിലേക്ക്
നടന്ന അയാളോട് റപ്പായി ചോദിച്ചു.

ˇ

“വന്നൊന്ന് പിടിക്കടോ,അല്ലേൽ ആ ചെക്കൻ ചിലപ്പോൾ തോട്ടില് വീണു എന്നിരിക്കും.”

വന്നയാളും റപ്പായിയും ചേർന്നവനെ താങ്ങി മുറ്റത്തേക്ക് കൊണ്ടുവന്നു.
അതിനിടയിലും അസ്വസ്ഥതയോടെ ശംഭു എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ട്.അവരവനെ കിണറിന്റെ ചുവട്ടിലേക്കിരുത്തി.ഒന്നും പറയാതെ തന്നെ അയാൾ തൊട്ടിയിൽ വെള്ളം കോരി ശംഭുവിന്റെ തലയിലേക്ക് ഒഴിച്ചു.നല്ല തണുത്ത വെള്ളം തല നനച്ചതും അവൻ തലയൊന്ന് കുടഞ്ഞു.ഒന്ന് തണുത്തതും അവൻ കണ്ണ് തിരുമ്മി ചുറ്റും ഒന്ന് നോക്കി.
വീണ്ടും തലയിലൂടെ ഒഴുകിയിറങ്ങിയ
വെള്ളം പതിയെ പരിസരം എന്തെന്ന്
അവനെ ഓർമ്മിപ്പിച്ചു.തന്റെ മുന്നിൽ പെട്ടുപോയി എന്ന ഭാവത്തോടെ നിൽക്കുന്ന റപ്പായി,ഒപ്പം തന്റെ മേൽ വെള്ളം ഒഴിച്ചുകൊണ്ടിരിക്കുന്ന ആളെയും അവനൊന്ന് നോക്കി.
അവന്റെ നോട്ടമെത്തിയതും അയാൾ തൊട്ടി സൈഡിലെ മരക്കുറ്റിയിലേക്ക് കോർത്തിട്ടു.ശംഭുവിന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ല.
പക്ഷെ അവൻ അയാൾക്ക് മുഖം കൊടുക്കാൻ ഒന്ന് മടിച്ചു.റപ്പായി നീട്ടിയ തോർത്തുകൊണ്ട് തല തുവർത്തിക്കഴിഞ്ഞിട്ടും അവൻ വന്ന
ആളെ ശ്രദ്ധിച്ചില്ല.

“ഇവിടെ നോക്കെടാ…….”അയാൾ അവനോട് പറഞ്ഞു.

“നിങ്ങൾക്ക് ഇപ്പൊ എന്താ വേണ്ടത്?”
ഒരു മറുചോദ്യമായിരുന്നു അവനിൽ നിന്നും തിരിച്ചു കിട്ടിയത്.

“എനിക്കൊന്നും വേണ്ട.പക്ഷെ എന്റെ പെങ്ങൾക്ക് നിന്നെ വേണം.വാക്ക് കൊടുത്തിട്ടാ ഞാൻ വന്നത്,മുന്നിൽ കൊണ്ട് നിർത്തുമെന്ന്.അത് ഞാൻ പാലിച്ചിരിക്കും.”

“അത് നിങ്ങളുടെ കാര്യം.എന്റെ വിഷയമല്ല.തത്കാലം ഞാൻ എങ്ങോട്ടുമില്ല.”

“വാശി വേണ്ട ശംഭു.നീയിവിടെ ഉണ്ട് എന്നറിഞ്ഞു തന്നെയാ വന്നത്.
മടങ്ങുമ്പോൾ നീയും കൂടെക്കാണും,
ആ ഉറപ്പെനിക്കുണ്ട്.”

“നിങ്ങൾക്ക് കഴിയില്ല വിനോദേട്ടാ.
എനിക്കും ഉണ്ട് അൽപം അഭിമാനം.
അത് കളഞ്ഞിട്ട് ഞാൻ എങ്ങോട്ടും വരില്ല.എന്നെ കൂടെക്കൂട്ടാം എന്നത് ഒരു വ്യാമോഹം മാത്രം.”

“നീ വല്ലാതെ വാശി പിടിപ്പിക്കരുത്.
നീ പടിയറങ്ങിയതുമുതൽ ഒരു തുള്ളി വെള്ളം പോലും ഇറക്കാതെ ഒരാൾ വീട്ടിലുണ്ട്,എന്റെ വീണ.അവൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ ഞാൻ എന്തും ചെയ്യും.”

Leave a Reply

Your email address will not be published.