കണ്ണന്റെ അനുപമ 5 [Kannan]

Posted by

മകളാണെന്ന് പരിചാരകർ മറുപടി നൽകി. ആ ഉടലഴകിൽ അടിമയായി തീർന്ന ഷാജഹാൻ അവളുടെ ഭർത്താവിനെ അവളുടെ കണ്മുന്നിലിട്ട് വധിച്ച് അവളെയും കൊണ്ട് കൊട്ടാരത്തിലേക്ക് പോന്നു. അങ്ങനെയാണ് ഷാജഹാന്റെ രണ്ടാം ഭാര്യയായി മുംതാസ് വരുന്നത്.ഷാജഹാൻ സ്നേഹിച്ചത് മുംതാസിന്റെ ശരീരത്തെയായിരുന്നു.മുപ്പത്തിയഞ്ച് വയസ്സിനിടെ പതിനാലു തവണയാണ് മുംതാസ് പ്രസവിച്ചത്.അതൊക്കെ പോട്ടെന്നു വെക്കാം ഇങ്ങനെ പാടിപുകഴ്ത്തുന്ന ഇവരുടെ പ്രണയം അവസാനിക്കുന്നത് മുംതാസിന്റെ മരണത്തോടെയാണ്!”

“ദിവസങ്ങൾക്കകം ഷാജഹാൻ വിവാഹം കഴിച്ചതാരെയാണെന്നറിയോ?

ആരെയാ..?
ഞാൻ ആകാംഷയോടെ ചോദിച്ചു..

“മുംതാസിന്റെ അനിയത്തിയെ !

നീ ആള് കൊള്ളാല്ലോഡീ അമ്മൂസെ. ഇതൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല..

കേൾക്കില്ല.. അതാണ് നമ്മുടെ ചരിത്രത്തിന്റെ പൊള്ളത്തരം. പക്ഷെ ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള സത്യമാണിത്‌ !
അത് പറയുമ്പോൾ അവളിലെ സ്കോളർ ഉണർന്നത് പോലെ എനിക്ക് തോന്നി.

“എന്നാലും സ്നേഹം കൊണ്ടല്ലേ ഷാജഹാൻ താജ്മഹൽ നിർമിച്ചത്?

ഞാൻ ഒരു psc വിദ്യാർത്ഥിയുടെ കൗതുകത്തോടെ ചോദിച്ചു.

ഒരിക്കലും അല്ല ഷാജഹാന്റെ മുത്തച്ഛൻ അക്ബറും അച്ഛൻ ജഹാൻഗീറും മുൻഗാമികളെ അപേക്ഷിച്ചു ജനങ്ങളോട് അനുഭാവം ഉള്ളവരായിരുന്നു. പ്രത്യേകിച്ച് അക്ബർ പണം മുഴുവൻ ജനക്ഷേമത്തിനായിട്ടാണ് ചെലവഴിച്ചത്. മുഗൾ ചരിത്രത്തിൽ ഒരേ ഒരാളെയെ മഹാൻ എന്ന് ചേർത്ത് വിശേഷിപ്പിക്കുന്നുള്ളൂ അത് അക്ബറിനെയാണ് ! അക്ബർ ആർഭാടം ഒഴിവാക്കി ജീവിച്ചു ജഹാൻഗീറും സ്വാഭാവികമായും സമ്പത്ത്‌ കുമിഞ്ഞു കൂടിയ അവസ്ഥയിലാണ് ഷാജഹാൻ ചക്രവർത്തി വരുന്നത് അയാളാണെങ്കിൽ തികഞ്ഞ ആഡംബര ഭ്രമമുള്ളയാളും.മുഗൾ സാമ്രാജ്യത്തിന്റെ അല്ലെങ്കിൽ തന്റെ പ്രൗഢി ലോകത്തെ അറിയിക്കാനുള്ള മാർഗമായിരുന്നു അയാൾക്ക് താജ്മഹലും ചെങ്കോട്ടയും എല്ലാം.അതുകൊണ്ടാണല്ലോ അയാൾക്ക് ആ ശില്പിയുടെ കൈ വെട്ടി കളയാൻ തോന്നിയത് !

ഞാൻ തികച്ചും ആധികാരികമായ ആ ലക്ച്ചർ കേട്ട് വായും പൊളിച്ചിരുന്നു പോയി..

“ഓ ഇങ്ങള് വല്യ ആള്…
പോയി ചായ ഉണ്ടാക്കേടി പോത്തേ..”.

“എനിക്ക് വയ്യാ.
ഇന്നും കൂടെ പൊറത്തു നിന്ന് കൊണ്ടു വാ… പ്ലീസ് ….”

“ഉം.. ശരി ശരി.. എന്നാ ചായ വെക്ക് ഞാനിപ്പോ വരാം.. ”

ഞാൻ അവളുടെ മടിയിൽ നിന്നെണീറ്റ് പുറത്ത് അങ്ങാടിയിൽ പോവാൻ റെഡി ആവുമ്പോഴാണ് ലച്ചുവിന്റെ കാൾ വന്നത്

“എന്താ… തടിച്ചീ….”

“നീ എവിടെ കൊരങ്ങാ….

“ഞാൻ ക്ലാസ്സിന് പോവാൻ റെഡി ആവാണ്… എന്തെ?

Leave a Reply

Your email address will not be published. Required fields are marked *