വന്ന വഴിയേ ഗോവിന്ദിന്റെ മുഖം അടച്ചൊന്നു കൊടുത്തു മാധവൻ.
“വീട്ടിൽ വരുന്നവരോട് ഇങ്ങനെയല്ല പെരുമാറുന്നത്”കാര്യം മനസിലായ ഗോവിന്ദ് അമ്മാവന് പിറകിലേക്ക് മാറുകയും ചെയ്തു.
“മോളിത് എങ്ങോട്ടാ?അതും ഈ രാത്രിയില്?എവിടെ അവൻ….ശംഭു?”
കയ്യിൽ ബാഗുമായി നിൽക്കുന്ന വീണയെ കണ്ട് മാധവൻ ചോദിച്ചു.
“ഞാൻ പോകുവാ അച്ഛാ….എന്നെ കൂട്ടാനാ ഏട്ടൻ വന്നത്.”
“കാരണം?”
“ശംഭു ഇല്ലാത്ത ഈ വീട്ടിൽ ഞാനും വേണ്ട.”ആദ്യം ഒന്ന് പതറി എങ്കിലും രണ്ടും കല്പിച്ചവൾ പറഞ്ഞു.
“എന്താ അവന്……എന്താ അവന് ഇവിടെ പ്രശ്നം?”
അതിന് വീണ മറുപടിയൊന്നും നൽകിയില്ല.
“ഇവിടെ എന്താ ഉണ്ടായേ?”മാധവൻ ചോദ്യം ആവർത്തിച്ചു.
സാവിത്രി നിന്ന് പരുങ്ങി.അതുകണ്ട അമ്മാവൻ മുന്നോട്ട് വന്നു.”അവനെ പറഞ്ഞു വിട്ടു മാധവാ…..അവനെ പോലെ ഉള്ളവനെയൊക്കെ തറവാട്ടിനുള്ളിൽ കയറ്റിയവരെ പറഞ്ഞാൽ മതിയല്ലോ?പിന്നെ അവൻ പോയതിന് ഇവളെന്തിനാ പെട്ടിയുമെടുത്തിറങ്ങുന്നത്?
“ഡോ…..നിർത്തടോ,കുറെ ആയി ഞാൻ ക്ഷമിക്കുന്നു.ദാ ഇത് നോക്ക് ഇത്തവന്റെ താലിയാ.ഞാൻ അവന്റെ പെണ്ണാ.ഇനിയെന്താ തനിക്ക് അറിയേണ്ടത്.ഇനി എന്റെ ശംഭുവിനെക്കുറിച്ചു മിണ്ടിയാൽ പ്രായം നോക്കില്ല ഞാൻ”
“മാധവാ കണ്ടോ അവളുടെ അഹങ്കാരം.ഭർത്താവിന്റെ മുന്നിൽ പോലും വേറൊരുവനുമായി അഴിഞ്ഞാടുന്നു.അതാ സാവിത്രി അവനോട് ഇറങ്ങാൻ പറഞ്ഞതും.”
“അത് പിന്നെ മാഷെ……..”എന്തോ പറയാൻ സാവിത്രി മുന്നോട്ട് വന്നതും
അന്ന് ആദ്യമായി മാധവന്റെ കൈ സാവിത്രിയുടെ മുഖത്ത് പതിച്ചു.
അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.സാവിത്രിയുടെ മുഖത്തു അയാളുടെ കൈവിരലുകൾ പതിഞ്ഞതിന്റെ അടയാളം എടുത്തു കാണാം.കലിപ്പടങ്ങാതെ വീണ്ടും കയ്യോങ്ങിയ മാധവന്റെ കയ്യിൽ ഗായത്രി പിടുത്തമിട്ടിരുന്നു.
“എന്നെ തടയാൻ മാത്രം നീ വളർന്നോടി………..”മിച്ചമുള്ളത് ഗായത്രിയുടെ മുഖത്താണ് മാധവൻ തീർത്തത്.
“നീ……നീ……പറയാതെ ഈ വീട് വിട്ടു പോകില്ല അവൻ,അതെനിക്കും തോന്നിയിരുന്നു.അവന് എന്തെങ്കിലും പറ്റിയാൽ….. “മാധവൻ സാവിത്രിക്ക് നേരെ ചീറി.
“….മാധവാ…..”ഇത് കണ്ടുനിന്നിരുന്ന അമ്മാവൻ വിളിച്ചു.”നിന്റെ ശക്തി പ്രകടനം സ്ത്രീ ജനങ്ങളുടെ നേരെ അല്ല.അത് ആണുങ്ങളുടെ നേർക്ക് കാണിക്ക്.”
“അളിയാ……എന്നെ ഒന്നിനും വല്ലാതെ നിർബന്ധിക്കരുത്.അത് അളിയന്റെ നല്ലതിനാവില്ല.അങ്ങോട്ട് വരാറില്ല,
ശരിതന്നെ.പക്ഷെ നടക്കുന്നതൊന്നും
അറിയുന്നില്ല എന്ന് കരുതരുത്.”
“ഇതെന്റെ അനിയത്തിയും,ഗായത്രി അവളുടെ മകളുമാണ്.”
“ശരിതന്നെ,പക്ഷെ ഇന്നിവൾ എന്റെ ഭാര്യയും ഗായത്രി മകളും ആണ്.
എന്റെ കുടുംബം.ഇവിടെ എന്ത് നടക്കണം എന്ന് തീരുമാനിക്കുന്നതും ഈ മാധവനാണ്.ഇവളെ എന്നെ ഏൽപ്പിച്ചതുമുതൽ ഇവളിൽ എനിക്ക് അവകാശം അല്പം കൂടും,നിങ്ങളുടെ നിഷേധിച്ചുകൊണ്ട് പറയുന്നതല്ല.