പിന്നെ ഇരുമ്പ്,അവൻ മാധവന്റെ ആളാ.അവനെ സംരക്ഷിക്കുന്നതും അയാളാ.സുരക്ക് പങ്കുണ്ടെങ്കിൽ, പിന്നിൽ മാധവനും ഉണ്ടാവണം രാജീവ്.”
“നിനക്കിതെങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും?”
“ഞാനവിടെ അഞ്ചാറു കൊല്ലം ജോലി ചെയ്തതല്ലേ രാജീവ്.പക്ഷെ ഞാൻ ഉറപ്പ് പറയുന്നില്ല,കാരണം
മാധവന് കാക്കാനും നിക്കാനും അറിയാം.അങ്ങനെ പെട്ടന്നൊന്നും താറടിച്ചുകാണിക്കാൻ കഴിയുന്നതല്ല അയാളുടെ മാന്യത.അത്രക്കുണ്ട്
നാട്ടിലും പുറത്തും.അതിൽ തൊട്ടു കളിക്കാൻ അയാൾ ആരെയും സമ്മതിക്കത്തുമില്ല.”
ഓരോന്ന് പറഞ്ഞു ഉറക്കത്തിലേക്ക് വീഴുമ്പോളും രാജീവന്റെ മനസ്സിൽ ചിത്ര അവസാനം പറഞ്ഞ വാക്കുകൾ സ്പാർക് ചെയ്തിരുന്നു.
അപ്പോൾ അയാളുടെ മനസിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോയി.
‘തന്റെ മാന്യത കൈമോശം വരാൻ സമ്മതിക്കാത്ത മാധവൻ,അയാൾ തന്നെയാണോ തന്റെ ഏട്ടന്റെ തിരോഥാനത്തിന് പിന്നിൽ?പക്ഷെ ശംഭു?,ആ രഹസ്യസാമഗമം നേരിൽ ഇന്നും കണ്ടവൻ മാധവനോട് കൂടെ. അയാൾ അറിഞ്ഞുകൊണ്ട് തന്നെ
അയാളുടെ ഭാര്യയെയും………..ഇനി ഭൈരവന്റെ കേസിൽ അങ്ങനെ ഒരു സ്ത്രീയുണ്ടെങ്കിൽ,അത് സാവിത്രി ആണെങ്കിൽ…….?’കുറച്ചു ചോദ്യങ്ങൾ അയാളുടെ മനസ്സിൽ ഉരുത്തിരിഞ്ഞുവന്നു.പക്ഷെ അപ്പോളും കൂട്ടിയിണക്കാനുള്ള കണ്ണികളുടെ ചേർച്ചക്കുറവ് അയാളെ അലട്ടിക്കൊണ്ടിരുന്നു.പക്ഷെ ഒന്ന് രാജീവൻ മനസിലാക്കി,ഭൈരവന്റെ കേസിൽ താൻ ചിന്തിക്കുന്നത്
പോലെ വന്നാൽ തന്റെ
ഏട്ടനിലേക്കുള്ള ദുരം എളുപ്പമാകും എന്നുള്ളത്.
*****
മാധവൻ എത്തിയപ്പോൾ അൽപ്പം ഒന്ന് വൈകി.ഗോവിന്ദും അമ്മാവനും അത്താഴം കഴിഞ്ഞെണീക്കുന്നു.
സാവിത്രിയാവട്ടെ മേശ ക്ലിയർ ചെയ്യുന്ന തിരക്കിലും.മാധവനെ കണ്ടതും അമ്മാവനൊന്ന് പുഞ്ചിരിച്ചു,ശേഷം കഴുകുവാനായി പോവുകയും ചെയ്തു,പിന്നാലെ ഗോവിന്ദും.
“അളിയൻ എപ്പോ വന്നെടി?”
“വൈകിട്ടായി മാഷെ.”
“നിനക്കൊന്ന് വിളിച്ചൂടാരുന്നോ?
അല്പം കൂടി നേരത്തെ എത്തിയേനെ.
ഇപ്പൊ അളിയൻ എന്തു കരുതിക്കാണും.അല്ല പിള്ളേരൊക്കെ എന്തിയെ?”
“അവര് അപ്പുറെ എവിടെയെങ്കിലും കാണും”ഒരു തൃപ്തിയില്ലാത്ത രീതിയിൽ മറുപടി കൊടുത്തശേഷം സാവിത്രി പാത്രങ്ങളുമെടുത്തു അടുക്കളയിലേക്ക് നടന്നു.
ഇതെന്നാ ഇവളുടെ മുഖം ഇങ്ങനെ വീർത്തുകെട്ടി…….ഒന്ന് ചോദിക്കാം എന്ന് കരുതി നിൽക്കുന്ന മാധവന്റെ മുന്നിലേക്ക് അമ്മാവൻ വരികയും ചെയ്തു.പിന്നെ ഹാളിൽ ഇരുന്നായി അവരുടെ വിശേഷം പങ്കിടൽ.ഇടക്ക് തനിക്ക് ചായ കൊണ്ടു തരുമ്പോഴും സാവിത്രിയുടെ മുഖം ഇരുണ്ടിരിക്കുന്നത് മാധവൻ ശ്രദ്ധിച്ചിരുന്നു.
ഇതെ സമയം മുകളിൽ തന്റെ ബാഗ് പാക്ക് ചെയ്യുകയായിരുന്നു വീണ.