“അയ്യടാ………എന്നിട്ടെന്നായി?എന്നെ അന്നുമുതൽ വച്ചോണ്ടിരിക്കുവല്ലേ ഈ കൊതിയൻ.എന്നിട്ട് കുറ്റം എനിക്ക്.”
“അതുകൊണ്ട് കുറച്ചു പിള്ളേര് പിഴച്ചുപോവില്ല.ഇതുപോലൊരു മുതലിനെ അടക്കിയില്ലേൽ അത് നാടിന് ദോഷം ചെയ്യും.
ഉത്തരവാദിത്വമുള്ള ഒരു പോലീസ് എന്ന നിലയിൽ ഞാനത് ചെയ്യുന്നു, അത്രേയുള്ളൂ.”
“ഒരു പൊലീസ് വന്നേക്കുന്നു.ഞാൻ നിനക്ക് തന്നെയുള്ളതല്ലേ,നിനക്ക് മടുക്കുവോളം.”
“നിന്നെ അങ്ങനെ മടുക്കാനോ പെണ്ണെ?ഇതുപോലെ മനുഷ്യനെ
സ്വർണ്ണരഥത്തിൽ സ്വർഗത്തിലേക്ക്
കൊണ്ടുപോകുന്ന അസ്പരസിനെ
ആര് കൈവിട്ടുകളയും?”
“തമാശ കളയ് രാജീവ്,എന്നിട്ട് ചേട്ടന് എന്തുപറ്റി എന്നന്വേഷിക്ക്.”
“മറന്നതല്ല പെണ്ണെ…..ഇപ്പോഴും ഒരു ചോദ്യമുണ്ട് എവിടെ തുടങ്ങണമെന്ന്.
ഇരുട്ടിൽ തപ്പുവാ ഞാൻ.അവസാനം മാധവന്റെ ഗസ്റ്റ് ഹൗസിൽ രാത്രിയും ആഘോഷിച്ചു പുറപ്പെട്ട ഏട്ടന് എന്ത്
സംഭവിച്ചു എന്ന് ഒരു സൂചനപോലും ആർക്കും തരാൻ കഴിയുന്നില്ല.”
“രാജീവ്…….ഞാൻ ഓർക്കുന്നു.അന്ന് രാത്രി രഹസ്യമായിട്ട് ആയിരുന്നു എങ്കിലും രഘുവിനെ ഒരാൾകൂടെ കണ്ടിട്ടുണ്ട്,ഞാൻ പറഞ്ഞില്ലേ ആ സാവിത്രിയുടെ…….”
“ഓർക്കുന്നു……..എന്താ അവന്റെ പേര്……?ശംഭു എന്നോ മറ്റോ അല്ലെ?”
“അതുതന്നെ…..പക്ഷെ അതിനു ശേഷം രാവിലെ മാധവന്റെ മുഖത്തു ഒരു മാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു.രഘു പോകുമ്പോഴും അയാൾ അതെ ഭാവത്തോടെ അതും നോക്കിനിന്നു.”
“അല്ല ഈ മാധവൻ ആളെങ്ങനെ?”
“പൊതുവെ നല്ല അഭിപ്രായമാണ്.
കൂടുതൽ അറിയാനാണെങ്കിൽ ആ പയ്യനെ അങ്ങ് പൊക്കിയാൽ മതി,
ശംഭുവിനെ.അവനാണ് അയാളുടെ മനസാക്ഷി സൂക്ഷിക്കുന്നത്.”
“വരട്ടെ……..നോക്കാം.ഒന്ന് തുടങ്ങി വന്നതാ അപ്പോഴെക്കും ഒരു മാരണം എടുത്ത് തലയിൽ വെക്കേണ്ടി വന്നു.
ഇപ്പൊ അതിന്റെ പിറകെയാ ഓട്ടം,
ഒപ്പം മുകളിൽ നിന്നുള്ള വിളിയും ടെൻഷനും.അതിനിടയിൽ ആകെ ഒരാശ്വാസം നീയാണ് ചിത്ര.”
“അതിനിടയിൽ ആണോ മാധവന്റെ പേര് കേട്ടത്?”എന്തോ ഓർത്തെന്ന പോലെ ചിത്ര ചോദിച്ചു.
“അതെ…….സംശയം തോന്നിയ ഒരു ക്രിമിനലിന്റെ പേരിനോട് ചേർത്ത്.”
“സുരയെന്നാണോ അവന്റെ പേര്?”
“ചിത്ര…..നിനക്കിതെങ്ങനെ?”
“ആദ്യം ചുമ്മാ ചോദിച്ചതാ,മാധവന്റെ പേര് കേട്ടു എന്ന് പറഞ്ഞതുകൊണ്ട്.