ആവേശവുമൊക്കെ പ്രായത്തിന്റെയ,
ആയുസെത്താതെ പോകേണ്ടിവരും.
അതുകൊണ്ട് നോക്കിയും കണ്ടും സ്വന്തം തടി നോക്കിനിന്നാൽ
കൊള്ളാം,ഇല്ലേല് ഭിത്തിയിൽ പടം ആയിട്ടിരിക്കും.”
“ഭീഷണിയുടെ സ്വരം കുറെ കേട്ടവനാ ഈ രാജീവ്.അവരൊന്നും പിന്നെ നിവർന്നു നിന്നിട്ടില്ല.”
“സാറ് കണ്ട നാലാംകിട ചെക്കന്മാരെ
വച്ച് സുരയെ അളക്കരുത്.ഇത് വിത്തു വേറെയാ.സംശയം ഉണ്ടേല് ഒന്ന് അന്വേഷിച്ചുനോക്ക്.വെറുതെ എന്റെ വഴിയിൽ വിലങ്ങുതടിയാവല്ലേ
അത് സാറിന് അത്ര നന്നാവില്ല.”
അവരുടെ വാഗ്വാദം മുറുകുമ്പോൾ കമാൽ വക്കീലുമായി എത്തിയിരുന്നു
“എന്താ അണ്ണാ പ്രശ്നം?”സുരയെ കണ്ടതും കമാൽ ചോദിച്ചു.ആ സമയം വക്കീൽ രാജീവിനോട് കാര്യം തിരക്കുകയായിരുന്നു.കേസ് ഒന്നും ചാർജ് ചെയ്തിട്ടില്ലാത്തതുകൊണ്ട് തന്നെ വേഗം തന്നെ അവർക്ക് തിരികെ ഇറങ്ങുവാനും കഴിഞ്ഞു.
പക്ഷെ ഇറങ്ങുമ്പോൾ കമാൽ രാജീവനെ നോക്കി കൈ ചൂണ്ടി ഒപ്പം തലയിൽ തൊട്ടുകാണിക്കുകയും ചെയ്തു.”ആരാടോ ആ വക്കീലിന്റെ കൂടെ വന്നത്?”
“സാറെ അത് കമാൽ,സൂരയുടെ വിശ്വസ്‌തൻ.ഒന്ന് സൂക്ഷിച്ചോ സാറെ”
കൂടെയുള്ള പോലീസുകാരിൽ ഒരാൾ പറഞ്ഞപ്പോൾ രാജീവ് അതിനൊന്ന് ചിരിക്കുക മാത്രം ചെയ്തു.
“എന്തിനാ സാറെ അവനെ വിട്ടത്?
പത്രോസ് സാറിന്റെ കണ്ണിന് അല്പം പരിക്കുണ്ടെന്നാ കുറച്ചു മുന്നേ വിളിച്ചപ്പോഴും പറഞ്ഞത്.”
“അറിയാഞ്ഞിട്ടല്ലെടോ…..പക്ഷെ എന്ത് പറഞ്ഞു കസ്റ്റഡിയിൽ വക്കും.
പത്രോസിനെ അക്രമിച്ചതിനോ.ഒരു കൊലപാതകം…..ഒരു വിഷ്വലിന്റെ പേരിൽ അയാളെ സംശയം തോന്നി. ഒരു ക്രിമിനൽ എങ്കിലും അയാൾക്ക് എതിരെ നിക്കുന്ന ഒരു തെളിവ് പോലുമില്ല.അതിനുള്ള അയാളുടെ മറുപടിയും താൻ കേട്ടതല്ലേ.പിന്നെ ഒരു വാറണ്ട് പോലുമില്ലാതെ പോയത് നമ്മളാ,മഫ്തിയിൽ.അതും ഒരു ബാറിൽ.യൂണിഫോമിലായിരുന്നേൽ അതെങ്കിലും പറയാമായിരുന്നു.
പിന്നെ ഇപ്പൊ വന്നപോലെ കറുത്ത കോട്ടിട്ടവൻമാർ കാര്യം വളച്ചൊടിച്ചു കയ്യിൽ തരുകയും ചെയ്യും.സൊ സോളിഡ് ആയിട്ടുള്ള എന്തെങ്കിലും കിട്ടുന്നത് വരെ കാത്തിരുന്നെ പറ്റു. അന്ന് പത്രോസിന്റെ കണക്കും നമ്മൾ തീർത്തിരിക്കും.”ഉറച്ച വാക്കുകളായിരുന്നു രാജീവിന്റെത്.
*****
ശംഭു വീടുവിട്ടുപോയിട്ട് ദിവസം രണ്ട് കഴിഞ്ഞു.വീണ അവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ഡ് ഓഫ് എന്ന സന്ദേശമാണ് ലഭിച്ചുകൊണ്ടിരുന്നത്.വിളിച്ചിട്ട് കിട്ടാതെ വീണ്ടും വീണ്ടും അവൾ അവനെ ഡയൽ ചെയ്തുകൊണ്ടിരിക്കുന്നു,എപ്പോൾ എങ്കിലും അവന്റെ ഫോൺ റിങ് ചെയ്യും എന്ന പ്രതീക്ഷയിൽ.പക്ഷെ നിരാശയായിരുന്നു ഫലം.ഭക്ഷണം പോലും പേരിലൊതുങ്ങി.ഗോവിന്ദ് പിറ്റേന്ന് തന്നെ കൊച്ചിക്ക് മടങ്ങിയിരുന്നു,മാധവൻ ശംഭുവിനെ
അന്വേഷിക്കുന്ന തിരക്കിലും.ജാനകി മാത്രമാണ് വീണക്ക് മുഖം കൊടുക്കുന്നത്.അവളെ ഫേസ് ചെയ്യാനുള്ള മടികൊണ്ട് മറ്റു രണ്ടു സ്ത്രീ ജനങ്ങൾ അല്പം വലിഞ്ഞുനിന്നു.
*****
അന്ന് രാത്രി തറവാട്ടിൽ നിന്നിറങ്ങിയ ശംഭു എങ്ങോട്ടെന്നില്ലാതെ നടന്നു.