ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Posted by

“ഇല്ല സാറെ…..ആളെ മനസിലായില്ല.
പക്ഷെ അതൊരു കർണാടക രെജിസ്ട്രേഷൻ വണ്ടിയാ.”

“ശരി,നിങ്ങള് ചെല്ല്.എന്നിട്ട് അങ്ങനെ ഒരു വണ്ടിയെക്കുറിച്ചു തിരക്ക്.എന്ത് തന്നെ ആയാലും ഉടനെ അറിയിക്കുക.”

“യെസ് സർ “പത്രോസിന്റെ കയ്യിൽ നിന്ന് ഡീറ്റെയിൽസ് വാങ്ങി അവർ ഏൽപ്പിച്ച ജോലിയുമായി പുറത്തെക്ക് നടന്നു.
*****
രാജീവ്‌ പിന്നെയും ആലോചനയിൽ ആണ്.ഭൈരവന് പിറകെ പോവാൻ തുടങ്ങിയിട്ട് രണ്ട് ദിവസമായി.പക്ഷെ
ഒരു തുമ്പും കിട്ടാത്തത് രാജീവനെ നിരാശനാക്കിയിരുന്നു.അയാൾ എന്തോ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് തന്റെ മുന്നിലിരുന്ന ഫോൺ എടുത്തു കറക്കി.

ഏതാനും നിമിഷങ്ങൾക്കുള്ളിൽ പത്രോസ് അങ്ങോട്ടെക്കെത്തി.ഒരു സല്യൂട്ട് കൊടുത്തുകൊണ്ട് അയാൾ കാര്യം തിരക്കി.

“ആ സുരയെ ഒന്ന് പൊക്കിയാലോ സാറെ?”

“സാറെ അത്…….ഒരു പെർഫെക്ട് എവിഡൻസ് കിട്ടാതെ…..മാത്രമല്ല
ഫോറൻസിക് റിപ്പോർട്ട്‌ ഇതുവരെ ഫൈനൽ ആയിട്ടുമില്ല.”

“അതെന്താടൊ വൈകുന്നത്?നാശം ഒന്നും സമയത്തിന് കിട്ടില്ല എന്നുവച്ച
എന്താ ചെയ്യുക.”

“അത് തിരക്കിയിരുന്നു സർ.വിത്ത്‌ ഇൻ ടു ഡേയ്‌സ്,ഫൈനൽ റിപ്പോർട്ട്‌ സാറിന്റെ ടേബിളിൽ ഉണ്ടാവും.”

“എന്നാ താൻ ആ സുരയെ ഒന്ന് വാച്ച് ചെയ്യ്.നമ്മുക്ക് അവനെയൊന്ന് കാണണം”

“സാറെ ഒരു ക്ലിപ്പ് വച്ച് മാത്രം അവനെ പൊക്കണോ?കൃത്യമായി ഒന്നും കിട്ടാതെ തുടങ്ങിയാൽ അവൻ പുല്ല് പോലെ ഇറങ്ങുകയും ചെയ്യും,പിന്നെ നമ്മുടെ കൈക്ക് നിൽക്കത്തുമില്ല.”

എടൊ…അറിയാഞ്ഞിട്ടല്ല.എവിടെ എങ്കിലും ഒന്ന് തുടങ്ങിവച്ചേ പറ്റു.ശരിയാ,കാര്യമായി തെളിവ് ഒന്നുമില്ല.ആകെ സംശയിക്കാൻ അവനും.എന്തായാലും ഉള്ളതുവച്ചിട്ട് ഒന്ന് പിഴിഞ്ഞു വിടാം.മുന്നോട്ട് വല്ലതും വീണുകിട്ടിയാൽ അവന്റെ ചാറു ഞാനെടുക്കും.”

രാജീവന്റെ നിർദ്ദേശപ്രകാരം പത്രോസ് സുരയെ തേടിയിറങ്ങി.
പിന്നാലെ രാജീവനും ഒരു സംഘം പോലീസുകാരുമുണ്ട്.ഇരുമ്പ് സ്ഥിരം കയറുന്ന ബാർ അറിയാമായിരുന്ന പത്രോസിന്,ബാർ കൗണ്ടറിൽ നിന്ന് തന്റെ ഇഷ്ട്ട ബ്രാൻഡ്‌ ഓൾഡ് മങ്ക് റം നുണഞ്ഞിറക്കുന്ന സുരയെ കണ്ടു കിട്ടാൻ വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല.തന്റെ മൂന്നാമത്തെ ലാർജും ആസ്വദിച്ചു നുണയുന്ന സുരയുടെ തോളിൽ പത്രോസിന്റെ കൈ അമർന്നു.തിരിഞ്ഞുനോക്കിയ സുര പത്രോസിനെ കണ്ടതും വെളുക്കനെ ഒന്ന് ചിരിച്ചു.

“എന്നാൽ പോയാലോ ഇരുമ്പേ?”
പത്രോസ് ചോദിച്ചു.

“ഇത് തുടങ്ങിയല്ലോ പത്രോസ് സാറെ.
തീർന്നിട്ട് പോരെ?”

Leave a Reply

Your email address will not be published. Required fields are marked *