അന്നമ്മ 3 [ AniL OrMaKaL ]

Posted by

കഴിക്കാനെടുക്കട്ടെ…

കുറച്ച് കഴിയട്ടെ… ഒൻപതല്ലേ ആയൂള്ളൂ …..

സാറിന്റെ വീട്ടിലാരൊക്കെയുണ്ട് …..?

ഈ സാർ വിളി ഒന്ന് നിർത്ത്….

അതിന് പേരറിയണ്ടെ ……

ങ്ഹേ … എന്റെ പേരറിയില്ലേ …
.
ഇല്ല….

ഈ ആന്റി…. എന്റെ പേര് എബിൻ….. എബിൻ ജോൺ ….. വീട് കാഞ്ഞിരപ്പിള്ളി…. വീട്ടിൽ അമ്മയും..എന്റെ രണ്ട് മക്കളും മാത്രം …. ഭാര്യ അയർലാന്റിൽ നഴ്‌സാണ്… രണ്ട് വര്ഷം കൂടുമ്പോൾ വരും….. ഇതാണ് എന്റെ കുടുംബ ചരിത്രം ആന്റി….

ഈ ആന്റി വിളി എന്നെ വല്ലാതെ കിളവി ആക്കുന്നു കേട്ടോ… വല്ല പിള്ളേരും ആണെങ്കിൽ ഒരു രസമുണ്ട്… ഇത് ഒന്നിനും പോന്ന ആണൊരുത്തൻ….

പിന്നെ ഞാനെന്ത് വിളിക്കും… ചേച്ചിയെന്നോ…

ആന്റിയും അമ്മയുമൊഴികെ എന്തും …. പേര് വിളിച്ചാലും കുഴപ്പമില്ല…..

ആനി വർഗ്ഗീസ് എന്ന പേര് മുഴുവൻ വിളിക്കാൻ ഒരു രസമില്ല….. അന്നമ്മ എന്ന് വിളിക്കാം അല്ലേ …….

ആയിക്കോ….

നാട്ട് കാര്യവും വീട്ടുകാര്യവുമൊക്കെ ആയി രാവിലത്തെ കാപ്പികുടി കഴിഞ്ഞു…. ഉച്ചക്കത്തെക്കുള്ളത് അല്പം കഴിഞ്ഞ് തയ്യാറാക്കാം എന്ന് തീരുമാനിച്ച് ഞങ്ങൾ ഹാളിൽ വന്നിരുന്നു.

പിന്നേ … ഒരു കാര്യം പറയാനുണ്ടായിരുന്നു.. അയാൾ പറഞ്ഞു…

എന്തേ ….?

ഒരു മിലിട്ടറിക്കാരന്റെ വീട്ടിലാ ഇരിക്കുന്നത്….. ഇന്ന് ഹർത്താലും… ആഘോഷിക്കാത്ത ഏക മലയാളി ഞാനായിരിക്കും….. ക്വാട്ടാ വല്ലതും ഇരുപ്പുണ്ടോ…?

അയ്യോ അതൊന്നും ഇവിടില്ല….

ഏയ് ഞാൻ ചുമ്മാ പറഞ്ഞതല്ലേ….? എനിക്കുള്ളതാ കവറിലുണ്ട്…. ഞാനല്പം കഴിക്കുന്നതിൽ വിരോധമുണ്ടോ…?

ഒരു കുഴപ്പവുമില്ല…. പക്ഷെ ഇരിക്കുന്ന സ്ഥലവും എന്നെയും മറന്ന് പോകരുത്….

ഭക്ഷണം കഴിക്കാൻ മറന്നാലും അത് ഞാൻ മറക്കില്ല…. അയാൾ എന്റെ കണ്ണിൽ നോക്കി പറഞ്ഞു. …. പെട്ടെന്ന് ഞാൻ ഒന്ന് പതറി…. അത് അറിയാതിരിക്കാൻ പെട്ടെന്നെഴുന്നേറ്റ് പറഞ്ഞു….

ഞാൻ ഗ്ളാസ്സും വെള്ളവും എടുക്കാം…. അടുക്കളയിലേക്ക് നടക്കവേ ഞാൻ പറഞ്ഞു….

അതേ …..

Leave a Reply

Your email address will not be published. Required fields are marked *