“എടീ ക്ലാസ്സിലെക്ക് വരുമ്പോളെങ്കിലും നല്ല ഡ്രസ്സ് ഇടണ്ടേ…നല്ലപോലെ സമ്പാദിക്കുന്നില്ലേ എന്തായാലും…”..ടീന ക്രൂരമായ ചിരിയോടെ ഷാഹിയോട് പറഞ്ഞു…
“ടീന ഒന്നും അങ്ങട് വ്യക്തമായി കാണുന്നില്ല…ഒന്ന് ശെരിക്കും കാണിച്ചു താടോ..”..ചെക്കൻ ടീനയോട് പറഞ്ഞു…
“അതിനിപ്പോ എന്താ കാണിച്ചു തരാമല്ലോ…”..എന്ന് പറഞ്ഞു ടീന കുനിഞ്ഞു ഷാഹിയുടെ മുടിക്കുത്തിൽ പിടിച്ചു…പെട്ടെന്ന് ഒരു കൈ ടീനയുടെ കയ്യിന്മേൽ പിടുത്തം ഇട്ടു..ടീന തന്റെ കയ്യിന്മേൽ കൈ വെച്ച ആളെ നോക്കി…അവളുടെ ഉള്ളിൽ ഭയം പെട്ടെന്ന് വന്നുനിറഞ്ഞു…അവൻ…
സമർ…?
ടീനയുടെ ഗാങ്ങും സമർ വന്നത് കണ്ടിരുന്നു..അവരുടെ ഉള്ളിലും ഭയത്തിന്റെ ഉറവകൾ പ്രവഹിക്കാൻ തുടങ്ങി..
ടീന പേടിച്ചു കൈ ഷാഹിയുടെ മുടിക്കുത്തിൽ നിന്നും വിട്ടു..അവൾ നേരെ നിന്നു… തന്റെ മുടിക്കുത്തിൽ നിന്നും കൈ വേർപ്പെട്ടത് അറിഞ്ഞു ഷാഹി മെല്ലെ മുകളിലേക്ക് നോക്കി..അവൾ സമറിനെ കണ്ടു…അവൾക്ക് ആശ്വാസമായി…പക്ഷെ അവൾ ആ കിടപ്പ് തുടർന്നു…
“സമർ ഒന്നും ചെയ്യല്ലേ…”…ടീന സമറിനോട് കെഞ്ചി…
സമർ അപ്പോഴും കൈ അവളുടെ കൈത്തണ്ടയിൽ നിന്നും വിട്ടിട്ടില്ലായിരുന്നു…സമർ ടീനയെ നോക്കി…ആ നോട്ടം കണ്ട് തന്നെ ടീന ഭയന്നിട്ട് വിയർത്തുകുളിച്ചു…
സമർ അവളെ നോക്കി ഒരു ചിരി ചിരിച്ചു..ശേഷം ചിരിച്ചുകൊണ്ട് തന്നെ അവളുടെ കൈത്തണ്ടയിൽ അവൻ കൈ അമർത്തിയിട്ട് ഒറ്റ തിരി…സമർ പിടിച്ച ഭാഗത്ത് നിന്ന് അവളുടെ കയ്യിന്റെ ബാക്കി ഭാഗം താഴേക്ക് ഒടിഞ്ഞു തൂങ്ങി നിന്നു… ടീന അവന്റെ മുഖത്ത് നോക്കി നിൽക്കുകയായിരുന്നു..പെട്ടെന്ന് കയ്യിൽ ഒരു തരിപ്പ് അനുഭവപ്പെട്ടത് പോലെ തോന്നി…അപ്പോഴേക്കും സമർ അവളുടെ കയ്യിൽ നിന്നും കൈ പിൻവലിച്ചിരുന്നു..ഒടിഞ്ഞുതൂങ്ങി കിടക്കുന്ന അവളുടെ കൈ അവൾ കണ്ടു..അവൾ ആർത്തുകരഞ്ഞു…ടീന തന്റെ ഒടിഞ്ഞു തൂങ്ങിയ കയ്യും പിടിച്ച് കരഞ്ഞുവിളിച്ച് തന്റെ കൂട്ടുകാരുടെ അടുത്തേക്ക് ഓടി…അവർക്ക് എന്താ സംഗതി എന്ന് മനസ്സിലായില്ല…
സമർ ടീനയുടെ ഗ്യാങിന് നേരെ തിരിഞ്ഞുനിന്നിട്ട് ഷാഹിയെ എണീൽപ്പിച്ചു..അവരാരും അവളുടെ ശരീരം കാണാതിരിക്കാൻ വേണ്ടിയാണ് അവൻ അവരുടെ നേരെ തിരിഞ്ഞുനിന്നത്…തന്റെ കുഞ്ചുണ്ണൂലിയുടെ ശരീരം താൻ മാത്രം കണ്ടാൽ മതിയെന്ന് അവന് ദൃഢനിശ്ചയം ഉണ്ടായിരുന്നു…അവൾ കരഞ്ഞുകൊണ്ട് അവനെ നോക്കി..അവൻ പെട്ടെന്ന് തന്റെ ജാക്കറ്റ് ഊരി അവളെ ഉടുപ്പിച്ചു… അവൾ അവന്റെ മുഖത്തേക്ക് നോക്കി…അവൻ അവളുടെ കവിളിൽ പിടിച്ചിട്ട് പേടിക്കണ്ടാ ട്ടോ എന്ന് പറഞ്ഞു…അടുത്ത നിമിഷം ഷാഹി സമറിന്റെ മേലേക്ക് വീണു..അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു…അവൾ വല്ലാണ്ട് പേടിച്ചിരുന്നു..അത് അവന് മനസ്സിലായി..
“താങ്ക്സ്…”..ഷാഹി അവനോട് പറഞ്ഞു..സമർ അവളെ പതിയെ തലോടി…അവൾ അവന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് നിന്നു…
“ഡാ…”..ടീനയുടെ ഗ്യാങിൽ ഒരുത്തൻ ആക്രോശിച്ചുകൊണ്ട് സമറിന്റെ അടുത്തേക്ക് വന്നു…അപ്പോഴേക്കും അവർ ടീനയുടെ കൈ ഒടിഞ്ഞത് അറിഞ്ഞിരുന്നു..അവർ അത് കണ്ട് വല്ലാതെ ഭയന്നു…