കുറച്ചപ്പുറത്ത് വേറെ ഒരു ഷവറിന് കീഴിൽ ഉള്ള ആളുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു..വേറാര് നമ്മുടെ ഷാഹി തന്നെ..പടച്ചോനെ എനിക്കിത് എന്താ പറ്റിയെ.. ഞാൻ എങ്ങനെയാ അവന്റെ നെഞ്ചിലേക്ക് വീണത്..എനിക്കെന്താ പറ്റിയെ…അറിഞ്ഞുകൊണ്ടല്ലെങ്കിലും അങ്ങനെ വീണത് നന്നായി..അവന്റെ കൈകൾ എന്നെ തലോടിയപ്പോ അവന്റെ കൈകളിൽ എന്റെ മുഖം കോരിയെടുത്തപ്പോ എന്നെ വാക്കുകൾ കൊണ്ട് സമാധാനിപ്പിച്ചപ്പോ ഞാൻ എത്ര സന്തോഷിച്ചെന്ന് അറിയാമോ..എന്റെ ഹൃദയം പൊട്ടി പോയേനെ..അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയപ്പോ ഞാൻ എത്ര സുരക്ഷിതയാണെന്ന് എനിക്ക് മനസ്സിലായി…ഒരു പക്ഷെ എന്റെ ഉപ്പച്ചിക്ക് ശേഷം ആദ്യമായിട്ടാണ് ഞാൻ അത്രയ്ക്ക് സുരക്ഷിതയാണെന്ന് തോന്നുന്നത്…ആ നെഞ്ചിൽ എനിക്കെന്നും കിടക്കാൻ നീ വിധി തരുമോ റബ്ബേ…
അവൾ കുളിച്ചു കഴിഞ്ഞു ഡ്രസ്സ് ചെയ്തിട്ട് സമറിന് കഴിക്കാൻ വേണ്ടി ബ്രേക്ക് ഫാസ്റ്റ് എടുത്ത് ഡൈനിങ്ങ് ടേബിളിൽ വെച്ചിട്ട് കോളേജിലേക്കിറങ്ങി..അവൾ ഇടയ്ക്കിടയ്ക്ക് പിന്നിലോട്ട് നോക്കും…വേറെ ഒന്നുമല്ല സമർ വരുന്നുണ്ടോ എന്നറിയാൻ..വന്നാൽ തന്നെ കണ്ടാൽ ആ ബുള്ളറ്റിൽ തന്നെയും കോളേജിലേക്ക് കൊണ്ടുപോയാലോ..അവൾക്ക് ആ ബുള്ളറ്റിൽ കയറാൻ നല്ല പൂതി ഉണ്ടായിരുന്നു..അതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് വണ്ടിയുടെ ശബ്ദം കേൾക്കുമ്പോൾ അവൾ തിരിഞ്ഞു നോക്കും..അത് സമറല്ല എന്നറിയുമ്പോൾ നിരാശപെടും…പക്ഷെ സമർ വന്നതേ ഇല്ലാ.. അവൾ ബസിലാണ് കോളേജിലേക്ക് പോയത് എന്നത്തേയും പോലെ…
★★★★★★★★★★★★★★
ഗോവ…..
സാന്റാ മറീന…
കടലിലെ സ്വർഗം…അതാണ് സാന്റാ മറീന ഷിപ് ..എല്ലാത്തരം ലക്ഷറിയും അനുഭവിക്കാൻ പറ്റിയ ഇടം..ഡ്രഗ്സ്..സെക്സ്..എല്ലാം… ബിസിനസ്സ്കാരന്മാരുടെ ചൂതാട്ട കേന്ദ്രം…കാസിനോ…
ഗോവൻ കടൽത്തീരത്തു നങ്കൂരമിട്ട് കിടക്കുന്ന ഒരു കൊച്ചു കൊട്ടാരം അതാണ് സാന്റാ മറീന..
ഒരുത്തൻ പറന്ന് വന്ന് കസേരകളിൽക്കൂടി വീണു…
“എന്റെ കാസിനോയിൽ വന്ന് അലമ്പ് കാണിക്കാൻ മാത്രമായോടാ നായിന്റെ മക്കളേ…”…അടികിട്ടിയവനോട് ഒരാൾ അലറി…
തല്ല് കിട്ടിയവൻ എണീറ്റ് വന്ന് അയാളെ തല്ലാൻ കയ്യോങ്ങി… അയാൾ അവന്റെ കയ്യിൽ പിടിച്ചു ഒറ്റ തിരിക്കൽ തിരിച്ചു…അവന്റെ കൈ വാഴത്തണ്ട് പോലെ ഒടിഞ്ഞുതൂങ്ങി… അയാൾ അവന്റെ അവന്റെ വയറിന് നോക്കി ഒരു ചവിട്ട് കൊടുത്തു അവൻ പിന്നെയും നേരെ കസേരകൾക്കിടയിലേക്ക്…
പെട്ടെന്ന് ഒരാൾ ആളുകളുടെ ഇടയിൽ നിന്നും അയാൾക്ക് നേരെ ചാടിവീണു..അയാൾ പെട്ടെന്ന് ഒഴിഞ്ഞുമാറി…