ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]

Posted by

നന്നായെ ഉള്ളു.എന്റെ കെട്ട്യോനെ ചൊറിഞ്ഞിട്ടല്ലെ……

ഗായത്രി ശംഭുവിനെ അവകാശമെന്ന പോലെ പിരി കയറ്റുമ്പോൾ വീണ അവളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.ഗായത്രിയുടെ ഇടുപ്പ് മുഴുവൻ പിച്ചിയും നുള്ളിയും ഒരു പരുവമാക്കി എന്നുതന്നെ പറയാം. അതിന്റെ പരിഭവം ശംഭു പോയതിന് പിറകെ ഗായത്രി കാട്ടുകയും ചെയ്തു
*****
ഓഫീസിൽ പോലും കയറാതെ ഫ്ലാറ്റിൽ തന്നെയാണ് ഗോവിന്ദ്.ഒപ്പം വില്ല്യമും.കാര്യങ്ങൾ കൈവിട്ടു പോകുന്നതിന്റെ അമർഷം അടക്കി വില്യമിനോട്‌ പുതിയ വഴികളെക്കുറിച്ചു ആരായുകയാണ് ഗോവിന്ദ്.

അപ്പോൾ മാധവൻ ഒരുങ്ങിത്തന്നെ
ആണ്.

ഡെഡ് ലൈൻ തന്നിരിക്കുവാ വില്ല്യം.

ഗോവിന്ദ് നീയും ഞാനും തമ്മിലൊരു ഉടമ്പടിയുണ്ട്.അത് ഞാൻ ക്ലെയിം ചെയ്താൽ നഷ്ടം നിന്റെ അച്ഛന് തന്നെയാ.

അതിന് നീ ഉണ്ടെങ്കിലല്ലേ വില്ല്യം ഒന്നും കാണാതെ അച്ഛനത് പറയില്ല.
നിനക്കറിയില്ല മാധവൻ എന്ന ചാണക്യനെ.ഒപ്പം എന്തിനും ശംഭു. കൂടാതെ പിടിച്ചോണ്ട് ചെല്ലാൻ പറഞ്ഞാൽ കൊന്നോണ്ട് വരുന്ന ഇരുമ്പൻ സുര.ഭയന്നെ പറ്റു.

എതിരാളിയുടെ ബലം അറിഞ്ഞു തന്നെയാ കളിച്ചതും.പക്ഷെ ഒരൊറ്റ അബദ്ധം കൊണ്ട് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.

ആ പഴ്സ് വീണുപോയതാണ് ഏറ്റവും വിനയായത്.പ്രശ്നമാവാതിരിക്കാൻ
തിരിച്ചുപൊന്നത് പ്രശ്നം നമ്മിലേക്ക്‌ എത്താനുള്ളതും ഇട്ടുകൊടുത്തിട്ടായി എന്ന് മാത്രം.

“ഒന്ന് നിർത്തുവൊ ഗോവിന്ദ്”വില്ല്യം അലറി.”നീയെന്ത് കരുതി ഈ വില്ല്യം വെറും പൊട്ടൻ ആണെന്നോ.ശരിയാ പഴ്സ് വീണുപോയി,മനപ്പൂർവം അല്ല.
അങ്ങനെ സംഭവിച്ചുപോയി.പക്ഷെ
നീ സേഫ് ആയിരുന്നു.സ്വന്തം അച്ഛനെപ്പോലും സ്വാധീനിക്കാൻ
കെൽപ്പില്ലാത്ത നീ……മകനാണത്രെ.
സ്വന്തം ഭാര്യയെ നിലക്ക് നിർത്താൻ കഴിയാത്ത,സ്വന്തം വീട്ടിൽ വോയിസ്‌ ഇല്ലാത്ത നീ എന്നെ കുറ്റപ്പെടുത്തുന്നു

മോനെ വില്ല്യം…..പറഞ്ഞു പറഞ്ഞു കേറിപ്പോവല്ലേ.എന്നോടുള്ള സ്നേഹം കൊണ്ടല്ല നീ കൂടെ നിക്കുന്നത് എന്നെനിക്കറിയാം.എന്റെ പണം കണ്ടുതന്നെയാണതെന്നും അറിയാം.ഞാനും ഒരു ചെറ്റയായത് കൊണ്ട് കാര്യമാക്കിയില്ല.എന്നുവച്ച് കൂടുതൽ ഉണ്ടാക്കാൻ ആണ് നിന്റെ ഉദ്ദേശമെങ്കിൽ………..

ഒന്നടങ് ഗോവിന്ദ്……തർക്കിക്കാൻ ഉള്ള സമയം അല്ലിത്.അങ്ങനെയാണ് എങ്കിൽ പിരിയുന്നതാവും നല്ലത്.

പക്ഷെ എന്താ ഇനിയൊരു മാർഗം.

ഉണ്ട് ഗോവിന്ദ്.ഇപ്പോഴും പന്ത് എന്റെ കോർട്ടിൽത്തന്നെയാണ്.നിന്റെ അച്ഛൻ പ്രതീക്ഷിക്കാത്തത് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *