രതിശലഭങ്ങൾ മഞ്ജുസും കവിനും 16 [Sagar Kottapuram]

Posted by

ഞാൻ ഒന്ന് വേദനയെടുത്തു വാ പൊളിച്ചതും അവൾ പിടിവിട്ടു .

“ഹി ഹി ..എന്താ ചൂട് ..”
ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്നു മഞ്ജുസിനെ നോക്കി ഞാൻ പയ്യെ പറഞ്ഞു . പിന്നേ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു. ആദ്യം ഒന്ന് കൈതട്ടി ചീറ്റിയെങ്കിലും രണ്ടാം വട്ടം ഞാൻ കണ്ണിറുക്കി സമാധാനിപ്പിച്ചു അവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു കിടത്തി .എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി മഞ്ജുസ് സ്വല്പ നേരം അങ്ങനെ കിടന്നു .

“നീ ഇതൊക്കെ എങ്ങനെ കേട്ടു ? ”
മഞ്ജുസ് സ്വല്പം കഴിഞ്ഞു സംശയത്തോടെ ചോദിച്ചു .

“ഞാൻ മുകളിൽ നിന്നു എല്ലാം ഒളിഞ്ഞു കേട്ടു…”
ഒരു പുഞ്ചിരിയോടെ ഞാൻ മറുപടി പറഞ്ഞതും അവളെന്റെ നെഞ്ചിൽ നിന്നും മുഖം ഉയർത്തി എന്നെ സംശയത്തോടെ നോക്കി .

“ഫുൾ കേട്ടോ ?”
അവളെന്നെ സംശയത്തോടെ നോക്കി .

“ഫുൾ ഇല്ല..അപ്പോഴേക്കും നീ അവരേം വിളിച്ചു റൂമിൽ പോയില്ലേ ”
ഞാൻ നിരാശയോടെ പറഞ്ഞതും അവളുടെ മുഖത്ത് ആശ്വാസം പടർന്നു .

“ഹോ..അത്രേ ഉള്ളല്ലേ..”
മഞ്ജുസ് ഒരു ചിരിയോടെ പറഞ്ഞു .

“അതെന്താ അങ്ങനെ ? റൂമിൽ പോയി നിങ്ങളെന്താ പറഞ്ഞെ ? അവരെന്തോ എന്റെ പെര്ഫോമന്സിനെ കുറിച്ചൊക്കെ ചോദിച്ചാരുന്നല്ലോ? നീ അതിനെന്തു മറുപടി പറഞ്ഞു ..?”
ഞാൻ കള്ളച്ചിരിയോടെ ചോദിച്ചു .

“ശേ..അപ്പൊ നീ എല്ലാം കേട്ടല്ലേ നാറി..”
മഞ്ജുസ് നാണത്തോടെ എന്റെ കയ്യിൽ നുള്ളി .

“ആഹ്…ഇല്ലെടി മൈരേ …ഞാൻ ചോദ്യം മാത്രേ കേട്ടുള്ളൂ..’
ഞാൻ വേദനയെടുത്തു ചിരിയോടെ പറഞ്ഞു .

“ഡാ വേണ്ട വേണ്ട ..”
എന്റെ മൈര് വിളി ഇഷ്ടമാകാത്ത മഞ്ജു തറപ്പിച്ചൊന്നു നോക്കി .

“ഓ..സോറി..എന്ന പറ..അവരോടെന്തു പറഞ്ഞു ?”
ഞാൻ അവളെ സംശയത്തോടെ നോക്കി .

“എന്ത് പറയാൻ , എന്റെ ചെറുക്കൻ കുഴപ്പമില്ല എന്ന് പറഞ്ഞു..”
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു .

“അത് കണ്ടാൽ പോരല്ലോ …കുറച്ചൊക്കെ ഉടായിപ്പ് മണക്കുന്നുണ്ട് ”
അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കണ്ടു ഞാൻ സംശയത്തോടെ പറഞ്ഞു .

“ആണോ ? എന്ന നീ പോയി കണ്ടു പിടിക്ക്…”

Leave a Reply

Your email address will not be published. Required fields are marked *