ഭക്ഷണം കഴിഞ്ഞ് അധികം താമസിയാതെ അച്ഛമ്മ കിടന്നു.കിടന്നപ്പോൾ കണ്ണൻ അമ്മുവിന്റെ റൂമിൽ കെടന്നോ ട്ടോ എന്നും പറഞ്ഞാണ് അച്ഛമ്മ പോയത്. കാരണം മറ്റു മുറികൾ ഒന്നും ഉപയോഗിക്കുന്നില്ല. മാത്രമല്ല അച്ഛമ്മയുടെ മുറിയിൽ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന മൂത്രമൊഴിക്കാനുള്ള ചെറിയ ഓട ഉണ്ട്.അതിൽ ഒഴിച്ചാൽ മൂത്രം നേരെ തറവാടിന്റെ പുറകിലെ മുറ്റതേക്ക് ആണ് വീഴുക. പുള്ളിക്കാരി ഇപ്പോഴും രാത്രി അതിലാണ് മൂത്രം ഒഴിക്കാറ്. അതുകൊണ്ട് കീഴെ കിടക്കാൻ പറ്റില്ല. കട്ടിലിൽ ആണെങ്കിൽ രണ്ട് പേർക്ക് കിടക്കാൻ സ്ഥലവും ഇല്ല.
കുറച്ചു നേരം ഫോണിൽ തോണ്ടി ഇരുന്നു. വാട്സ്ആപ്പ്, fb, insta അങ്ങനെ ഇരിക്കുമ്പോൾ അമ്മു ഉമ്മറത്തെക്ക് വന്നു. ഞാൻ അത് കണ്ട് കാലു താഴ്ത്തിയിട്ട് മുണ്ട് നേരെ ഇട്ടു.
‘കിടക്കാനായാൽ കിടന്നോട്ടോ. വിരിച്ചിട്ടുണ്ട് ‘. അവൾ എന്നെ നോക്കാതെ പറഞ്ഞു.
“ആ. മേമ എപ്പഴാ കെടക്കാറ്? “
“അങ്ങെനെ സമയം ഒന്നൂല്ല. ഉണ്ണ്യേട്ടൻ വിളിച്ചു കഴിഞ്ഞ കെടക്കും.ഇന്ന് വിളിച്ചില്ല. ഇനി വിളിക്കുമ്പോ വിളിക്കട്ടെ. ഞാൻ കെടക്കട്ടെ. നല്ല ഷീണം.”.
“മ്മ്. ഞാൻ വന്നോളാം മേമ കെടന്നോ”.
മ്മ്.. അത് കേട്ടതും അവൾ തിരിഞ്ഞു നടക്കാന് തുടങ്ങി
മേമേ. ഞാൻ വിളിച്ചു
ആ. അവൾ തിരിഞ്ഞു എന്റെ നേരെ എന്തേ എന്ന ഭാവത്തിൽ പുരികമുയർത്തി.
ഞാൻ ഒരു കാര്യം പറയട്ടെ
“മേമക്ക് ജോലിക്ക് പൊക്കൂടെ “. യഥാർത്ഥത്തിൽ എനിക്ക് നിന്നെ ഇഷ്ട്ടമാണ് എന്നാണ് ഞാൻ പറയാൻ വന്നത്. പക്ഷെ ഒരു വിധം അതിനെ ബ്ലോക്ക് ചെയ്തു. പുറത്ത് വിട്ടത് ഇതാണ്.
“അതൊന്നും നടക്കൂല ചെക്കാ “. ഇതൊരു ജയിൽ ആണ്. ഇനി ഇള്ള കാലം ഇവിടെ തന്നെ.”.
അതൊക്കെ മേമ ഇങ്ങനെ സൈലന്റ് ആയിട്ടാ. വായ തുറന്ന് പറഞ്ഞ തീര്ണ പ്രശ്നൊള്ളു. “.
മറുപടിയെന്നോണം ആ ചുണ്ടിൽ ഒരു പൂഛചിരി വിടർന്നു. പിന്നെ അവൾ തുടർന്നു.
അണക്ക് അന്റെ ഉണ്ണിമാമേനെ ശരിക്കും അറിയൂല കണ്ണാ.