“ചായ എടുത്തു വെച്ചിട്ടുണ്ട്. അമ്മ എടുത്ത് തരും. ഞാൻ ഇപ്പൊ വരാം. “
ആ..
. ഞാൻ മൂളികൊണ്ട് അവിടെ നിന്നും ഉമ്മറതേക്ക് നടന്നു. മനസ്സ് കൊണ്ട് അവിടെ തന്നെ അവളെ കണ്ടു കൊണ്ട് ഇരിക്കാൻ ആണ് ആഗ്രഹം എങ്കിലും ആദ്യം തന്നെ കല്ല് കടി വേണ്ടെന്ന് വെച്ചു അവിടെ നിന്ന് അച്ഛമ്മ എന്നും വിളിച്ചു ഉമ്മറതേക്ക് കയറി.
‘ആ ന്റെ കുട്ടി വന്നോ. ‘ ഇയ്യല്ലാതെ ആരാ വരാൻ ലേ ‘. അച്ഛമ്മ ഒന്ന് സുഖിപ്പിച്ചു.
ആ. ഞാൻ ഒന്ന് മൂളിയതെ ഒള്ളൂ.
പിന്നെ എന്തൊക്കെ ആണ് വിശേഷം ലച്ചൂ. ഞാൻ അച്ഛമ്മയുടെ ചാടിയ വയറിൽ ഒന്ന് കിള്ളികൊണ്ട് ചോദിച്ചു.അച്ഛമ്മയുടെ പേര് ലക്ഷ്മികുട്ടി എന്നാണ്. അമ്മായി അമ്മയുടെയും മരുമകളുടെയും പേര് ഒരു പോലെ ആയത് മനപ്പൊരുത്തം കൊണ്ടാണെന്ന് പറയാറുണ്ട് അമ്മ.
“എന്താ ഈ പത്തു തൊണ്ണൂർ വയസായ ഇനിക്ക് വർത്താനം. കുട്ട്യേ. അച്ചച്ചൻ പോയ പോലെ പെട്ടന്ന് സുഖായിട്ട് പോവാൻ പറ്റണം ന്നെ ള്ളൂ”
അച്ഛച്ചൻ കഴിഞ്ഞ വർഷം ആണ് മരിച്ചത്. അത് കഴിഞ്ഞത്തോടെ ഭാഗം വെപ്പ് നടന്നു. അതോടെ സുഖിച്ചു ജീവിച്ചിരുന്ന ഉണ്ണിമാമക്ക് പണി കിട്ടി. ജോലിക്ക് പോവൽ നിർബന്ധം ആയി. അത് കൊണ്ട് വിദേശതേക്ക് കയറിയതാണ്.അനുപമ എന്ന അമ്മു pg പഠിച്ചതാണ് പക്ഷെ ജോലിക്ക് വിടുന്നത് ഉണ്ണിമാമക്ക് ഇഷ്ടം അല്ല. അതുകൊണ്ട് വീട്ടിൽ ഇരിക്കുന്നു എന്നെ ഒള്ളൂ. ജോലിക്ക് പോവാൻ താല്പര്യം ഉണ്ടെന്ന് അമ്മയോട് പലവട്ടം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ക്ലാസിക്കൾ ഡാൻസർ കൂടി ആണ് കക്ഷി. പക്ഷെ കെട്ടു കഴിഞ്ഞതിൽ പിന്നെ അമ്പലപറമ്പിൽ പോലും കളിക്കാൻ ഉണ്ണിമാമ സമ്മതിച്ചില്ല
.പുള്ളി ഒരു പഴഞ്ചൻ ചിന്താഗതിക്കാരൻ ആണ്. എന്തോ ഭാഗ്യത്തിനു പഠിക്കാൻ വിട്ടു. പക്ഷെ ഉപയോഗം ഇല്ല എന്ന് മാത്രം.
അച്ഛമ്മയുമായി വെടി വട്ടം പറഞ്ഞിരുന്നു നേരം പോയത് അറിഞ്ഞില്ല. അതിനിടെ അമ്മുവിന്റെ മിന്നലാട്ടങ്ങൾ കണ്ടിരുന്നു. കൂടുതൽ സമയവും അടുക്കളയിൽ ആണ് കക്ഷി. ഞാൻ സൂത്രത്തിൽ അച്ഛമ്മയെ വിട്ട് വെള്ളം കുടിക്കാൻ എന്നും പറഞ്ഞു അടുക്കളയിലെക്ക് പോയി. വളരെ പഴയ വീട് ആണ് തറവാട്. മുകളിൽ രണ്ട് റൂമുകളും താഴെ മൂന്ന് റൂമുകളും അതിൽ ആകെ രണ്ട് മുറികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അച്ഛമ്മയുടെയും മേമയുടെയും. പകൽ പോലും നല്ല ഇരുട്ടാണ് വീടിനകത്ത്. ഞാൻ ഹാളിലൂടെ നടന്നു അടുക്കളയിൽ എത്തി. മേശമേൽ ഇരുന്ന ജഗ്ഗിൽ നിന്ന് വെള്ളം കുടിച് അവളെ നോക്കി. പപ്പടം കാച്ചുവാണ് കക്ഷി. ഞാൻ വന്നത് അറിഞ്ഞിട്ട് പോലും ഇല്ല. ആ ഒറ്റക് ഏകാന്തയായുള്ള നിർത്തം കണ്ട് പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു എന്താ അമ്മൂസെ എന്ന് കാതിൽ പതിയെ വിളിക്കണം എന്ന് എനിക്കുണ്ടായിരുന്നു. തല്ക്കാലം അതൊന്നും നടക്കാത്തതു കൊണ്ട് കുറച്ചു ദൂരെ നിന്ന് വിളിച്ചു
മേമേ, എന്താ വർത്താനം?