“ഇഷ്ടക്കുറവോന്നും ഇല്ല. പക്ഷെ ഞാൻ അവിടെ പോയി നിന്നാൽ ഇവിടെ ആരാ അമ്മക്ക്. ”
ഞാൻ അമ്മയുടെ സാരിത്തലപ്പിൽ മുഖം തുടച്ചു കൊണ്ട് പറഞ്ഞു
“ഇവിടുത്തെ പോലാണോ കണ്ണാ അവിടെ. ഇവിടെ പേടിക്കാൻ എന്താ ചുറ്റിനും വീടുകൾ. എന്ത് ആവശ്യത്തിനും ഓടി വരാൻ എത്ര ആളുകളാണ്. അവിടെ ആ കാട്ട് മുക്കിൽ ഒന്ന് നിലവിളിച്ചാൽ കൂടെ കേൾക്കില്ല “
‘അപ്പൊ ഞാൻ പോണോന്നാണോ അമ്മ പറയണേ ‘
‘പിന്നെ പോണ്ടേ ‘.എന്റെ കാര്യം ഓർത്ത് നീ പേടിക്കേണ്ട എന്നെ സൂക്ഷിക്കാൻ എനിക്കറിയാം. അമ്മ വീരവാദം മുഴക്കി
അയ്യ നിങ്ങളെ ഓർത്തല്ല, ഈ പണ്ടങ്ങൾ ഒക്കെ ആരേലും കൊണ്ട് പോയാൽ നഷ്ടം ആണ്. അതാ. ഞാൻ അതും പറഞ്ഞു അമ്മയുടെ കവിളിൽ നുള്ളി
‘പോടാ പട്ടി’. അമ്മ ദേഷ്യത്തോടെ എന്റെ എന്നെ തള്ളിമാറ്റി.
പിന്നെ എന്നെ ആവശ്യം ഉള്ളവർ നേരിട്ട് വിളിക്കട്ടെ ‘അല്ലാതെ ശുപാർശ ഇവിടെ എടുക്കൂല”
. ഞാൻ പ്ലേറ്റിൽ നിന്ന് ഇഡ്ഡലി എടുത്തിട്ട് കൊണ്ട് പറഞ്ഞു.
ആര് അമ്മുവോ ?
“ആ അവര് തന്നെ “
‘ഹോ നിന്റെ ഒരു ജാഡ ‘
ചെല്ലാൻ പറഞ്ഞാൽ കണ്ണുംപൂട്ടി ചെല്ലുമെങ്കിലും അവൾ അഥവാ വിളിച്ചാലോ എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. ആ ശബ്ദം ഒന്ന് കേൾക്കാല്ലോ. ഈ പ്രണയം എന്നും പൈങ്കിളി തന്നെ. ഞാൻ മനസ്സിൽ ഓർത്തു.
അമ്മ അങ്കണവാടിയിൽ പോയി കഴിഞ്ഞ് വെറുതെ ഗൈഡും മറിചിരിക്കുന്ന സമയത്താണ് എന്റെ ഫോൺ ശബ്ദിക്കുന്നത്.
ഹലോ
ഹെലോ. കണ്ണൻ അല്ലെ. ഇത് അനുപമ ആണ്.
എന്റെ മനസ്സിൽ ഒരായിരം ലഡു ഒന്നിച്ചു പൊട്ടി
‘ആ പറയു മേമേ ‘.ഒട്ടും ഇഷ്ടം അല്ലാഞ്ഞിട്ടും ഞാൻ അങ്ങനെ ആണ് വിളിച്ചത്.
“മാമ വിളിച്ചായിരുന്നോ? “.
ഇല്ല
രാത്രി ഇവിടെ വന്നു നിക്കാൻ പറ്റുവോ?
“ആ എന്ത് പറ്റി മേമേ” ‘ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു ‘
അത് രണ്ടീസായി രാത്രി വല്ലാത്ത ഒച്ച ഒക്കെ കേൾക്കുന്നു പൊറത്ത് “, അമ്മ ആണെങ്കിൽ എട്ടു മണിയാവുമ്പോഴേക്കും ഒറങ്ങും”. നിനക്ക് ഇവിടെ വന്നു നിക്കാൻ പറ്റുവോ?