“ഓഹോ അപ്പോ കെട്യോനും കെട്ട്യോളും എന്നെ പണിക്ക് വിട്ട് ജീവിക്കാനുള്ള പരിപാടി ആണല്ലേ “.ഞാൻ അമ്മയുടെ താടിയിൽ പിടിച്ചുയർത്തി തമാശയായി പറഞ്ഞു.
‘പോടാ തെമ്മാടി ‘.മര്യാദക്ക് പേടിച്ചോണം. എനിക്ക് എന്റെ ഏട്ടനെ എത്രയും പെട്ടന്ന് ഇവിടെ കൊണ്ട് വരണം. അമ്മ എന്നെ ദേഷ്യം പിടിപ്പിക്കാനുള്ള പരിപാടി ആണ്.
ഉവ്വേ
മൂന്ന് വർഷം മുന്നേ തന്നെ ഞാൻ ഡിഗ്രി പൂർത്തിയാക്കി psc കോച്ചിങ്ങിന് ഇറങ്ങിയ സമയത്ത് മുതലാണ് എന്റെ ജീവിത ഗതി മാറുന്നത്.മടിപിടിച്ചും അലസനായും കഴിച്ചു കൂട്ടിയ ദിനങ്ങലിൽ ഒന്നിന്റെ പ്രഭാതം.
‘ആഹ് ഡാ നിന്നെ ഉണ്ണിമാമ വിളിച്ചാരുന്നോ? ‘
ഞാൻ ചിരിച്ചുകൊണ്ട് പല്ല്തേക്കാനായി പുറത്തേക്ക് നടക്കുമ്പോൾ അമ്മ വിളിച്ചു ചോദിച്ചു.
‘എന്നെ ആരും വിളിക്കാറില്ല ലച്ചൂ ‘
“ആ എന്നാ എന്നെ വിളിച്ചിരുന്നു.നിന്നോട് ഇനി മുതൽ രാത്രി തറവാട്ടിൽ നിക്കാൻ ‘”
“അതെന്താ ഇപ്പൊ ഒരു പുതുമ. മൂപ്പർ പോയിട്ട് ഒരു വർഷം ആയല്ലോ ഇതുവരെ ഇല്ലാത്ത കാവൽ എന്തിനാ ഇപ്പൊ “
‘ഇന്നലെ രാത്രി പുറത്ത് എന്തൊക്കെയോ ഒച്ചപ്പാട് ഉണ്ടായി അമ്മു അത് കേട്ട് പേടിച്ചു ന്നും ഓള് പേടിച്ചു, ഉണ്ണീനെ വിളിച്ചു കരഞ്ഞു ന്നൊക്കെ പറഞ്ഞു ‘
അത് കേട്ടപ്പോൾ എനിക്ക് വിഷമം ആയി. മറ്റുള്ളവരുടെ കണ്ണിൽ ചെറിയമ്മ ആണെങ്കിലും എന്റെ മനസ്സിൽ ഞാൻ പ്രതിഷ്ടിച്ച എന്റെ പെണ്ണിന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായത് അതും ഞാൻ ഇവിടെ ഉണ്ടാവുമ്പോൾ അത് എനിക്ക് സഹിക്കില്ല. ദൈവമേ എന്നോട് അവിടെ നിക്കാൻ പറയണേ. ഒന്നുമില്ലെങ്കിലും അവളെ കണ്ടോണ്ട് ഇരിക്കാല്ലോ.എന്റെ ചിന്തകൾ തെറ്റാണോ എന്നൊന്നും എനിക്കറിയണ്ട അവൾ എന്ന് വെച്ചാൽഎനിക്ക് ജീവനാണ് അവൾക്ക് വേണ്ടി എന്തും നേരിടാൻ ഞാൻ തയ്യാറാണ്. പക്ഷേ പ്രധാന പ്രശ്നം ഇതൊന്നും അല്ല. കുടുംബത്തിൽ വന്നു ഇത്രേം നാളായിട്ടും അവൾ മര്യാദക്ക് എന്നോടൊന്നും മിണ്ടീട്ടു കൂടെ ഇല്ല.ഞാനാണെങ്കിൽ എന്നും അവളേം സ്വപ്‌നം കണ്ടു ജീവിക്കുന്നു.
“ഞാൻ പറഞ്ഞു നിന്നോട് നേരിട്ട് വിളിച്ചു ചോദിക്കാൻ. ഞാൻ കേറി
സമ്മതിച്ചാൽ എന്റെ പുത്രന് ഇഷ്ടപ്പെട്ടില്ലെങ്കിലോ? ‘.അമ്മ തുടർന്നു.