ഫാനിന്റെ കാറ്റ് അവളുടെ മുടിയിഴകളെ പാറി പറത്തികൊണ്ടിരിക്കുന്നു . ഉറങ്ങുമ്പോൾ എന്തൊരു സൗന്ദര്യം ആണ് എന്റെ മുത്തിന്.? ഞാൻ മനസ്സിൽ ഓർത്തു. അവളുടെ തൊട്ടരികിൽ എത്തിയപ്പോൾ ഞാൻ മെല്ലെ കിടന്നു. എന്റെ വിപരീത ദിശയിൽ ആണ് അവൾ കിടക്കുന്നത്. അവളുടെ പിന്നഴക് എന്നെ മത്തു പിടിപ്പിച്ചുകൊണ്ടിരുന്നു. ഞാൻ പതിയെ അവളിലേക്ക് ചേർന്ന് കിടന്നു, മെല്ലെ കൈ എടുത്ത അവളെ കെട്ടിപിടിച്ചു. അവളിൽ നിന്ന് ഒരു പ്രതികരണവും ഇല്ല. ഞാൻ ഇത്തിരി മുകളിലെക്ക് നീങ്ങി കിടന്ന് തല ഉയർത്തി. ഇപ്പോൾ എനിക്കവളുടെ മുഖം ശരിക്ക് കാണാം. കണ്ണുനീർതുള്ളി ഒട്ടിപ്പിടിച്ച പാട് കവിളിൽ കാണാം. ഞാൻ കൈത്തലം അവളുടെ കൈയിൽ തഴുകി മുകളിലേക്ക് കൊണ്ടുവന്നു. പെട്ടന്നുണ്ടായ ഒരു പ്രേരണയാൽ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു. ആ സമയത്ത് അവൾ ഉണരുമോ എന്നൊന്നും ഞാൻ ശ്രദ്ധിച്ചില്ല. ആ ചുംബനം കുറച്ചു നേരം നീണ്ടു നിന്നു. അവളിൽ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. ആ കവിളിൽ നിന്ന് എന്റെ ചുണ്ട് വേർപ്പെടുത്തിയ ഞാൻ അവളെ ഇറുക്കെ കെട്ടി പിടിച്ചു എന്നിട്ട് പറഞ്ഞു.
എന്റെ മുത്ത് പേടിക്കേണ്ട. നിന്നെ ആരൊക്കെ ഒറ്റപെടുത്തിയാലും അവിശ്വസിച്ചാലും കണ്ണേട്ടൻ ഉണ്ട് അമ്മുവിന് എന്റെ വരെ സ്നേഹിക്കാൻ. ഒരാളും നിന്നെ തൊടില്ല. തൊടാൻ ഞാൻ സമ്മതിക്കില്ല.
അതു പറയുന്നതോടൊപ്പം എന്റെ ചുണ്ടുകൾ ഒരിക്കൽ കൂടി അവളുടെ കവിളിൽ അമർന്നു. ഇത്തവണ ഞെട്ടിച്ചു കൊണ്ട് അവൾ ഒന്ന് ഇളകി.