ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]

Posted by

 

ശംഭുവിന്റെ ഒളിയമ്പുകൾ 20

Shambuvinte Oliyambukal Part 20 | Author : Alby

Previous Parts

 

എന്തുകൊണ്ട് മറച്ചു എന്ന് ഞാൻ ചോദിക്കുന്നില്ല,മനസിലാവും.പക്ഷെ ഒന്നെനിക്കറിയണം എന്തിനായിരുന്നു ഇങ്ങനെയൊരു മാർഗം?

മാർഗം ലക്ഷ്യത്തെ സാധൂകരിക്കും എന്നല്ലേ അമ്മെ.

നീയെന്താ പുരാണം പറഞ്ഞെന്നെ ഇരുത്താൻ നോക്കുന്നോ.

അല്ല,ഒരിക്കലുമല്ല.ഞാൻ മറച്ചു എന്നത് ശരിയാ,പക്ഷെ അച്ഛന് അറിയാരുന്നു ഞാനൊരു റേപ്പ് വിക്ടിം ആണെന്ന്.പക്ഷെ ഗോവിന്ദ് ആണ് കാരണം എന്നറിയില്ല,ഞാനത് പറഞ്ഞിട്ടില്ല.ഏതൊ ആളുകൾ എന്നെ തട്ടിക്കൊണ്ടുപോയി മാനം കെടുത്തിയെന്നെ അദ്ദേഹത്തിനറിയു

പക്ഷെ നീ എന്റെ ചോരയെയാ നിന്റെ
ലക്ഷ്യം നേടാൻ കരുവാക്കുന്നത്.

അമ്മക്ക് അങ്ങനെ തോന്നുന്നെങ്കിൽ എനിക്കെന്ത് ചെയ്യാൻ പറ്റും.എന്റെ അവസ്ഥയറിഞ്ഞു കൂടെ നിന്നവളാ ഗായത്രി.എന്റെ ജീവിതം തിരിച്ചു തന്ന
ആളാ എന്റെ ശംഭു.ഇപ്പൊ എന്റെ ജീവിതം നരകത്തിലാക്കിയവനെ തോൽപ്പിക്കാനുള്ള പോരാട്ടത്തിലാ ഞാൻ.

“…….വീണേ………”സാവിത്രിയുടെ മുഖത്ത് ദേഷ്യം ഇരച്ചെത്തി.

അതെ…..വീണയാണ്.സ്വന്തം രക്തം അല്ലാത്ത ഗോവിന്ദിനോട് കാട്ടുന്ന സ്നേഹം സ്വന്തം ചോരക്ക് പകർന്നു കൊടുക്ക് അമ്മെ.അതാവും എന്നും നിലനിൽക്കുക.ഞാൻ സംസാരിച്ചു തുടങ്ങിയാൽ തീരും ഗോവിന്ദൻ എന്ന
ചെകുത്താൻ,പക്ഷെ കിള്ളിമംഗലം തറവാടിന്റെ പേര് പോകുമെന്ന് മാത്രം.

നീ അതിര് വിടുന്നു…….എന്താ നിന്റെ ഉദ്ദേശം.

എനിക്ക്‌ ഒരുദ്ദേശമെയുള്ളൂ,ഗോവിന്ദ്,
അവന്റെ നാശം.ശേഷം എന്റെ ശംഭുന്റെ പെണ്ണായിട്ട് ജീവിക്കണം,
എന്റെ ആയുസ്സ് മുഴുവൻ.അതിനായി ഏതറ്റം വരെയും ഞാൻ പോകും.

‘നിന്റെ പ്രതികാരം തീർക്കാനുള്ള ഇടം ഇതല്ല.ഈ വീട്ടിനുള്ളിൽ വേണ്ട നിന്റെ പടപ്പുറപ്പാട്.”സാവിത്രി ദേഷ്യത്തിൽ തന്നെയാണ്.തന്റെ വീട്ടിൽ താൻ അറിയാതെ നടക്കുന്ന കാര്യങ്ങൾ അവളുടെ ക്ഷമ നശിപ്പിച്ചിരുന്നു.

ഒരിക്കൽ ഞാനീ പടിയിറങ്ങിയതാ.

Leave a Reply

Your email address will not be published.