അനിതച്ചേച്ചി [സുനിൽ]

Posted by

“ഇല്ല! സാറിനിന്നെന്തോ മീറ്റിംഗുണ്ട്! അനി ആണ്ടവിടെ വരച്ചോണ്ടിരിക്കുവാ.. സുനീമവിടുണ്ട് നീയങ്ങോട്ടു ചെല്ല്!

ഞാൻ കയറി ചെന്ന വഴിയല്ല ആ വീട്ടിലേക്കുള്ള യഥാർത്ഥ വഴി! കാർ മുന്നോട്ട് ചെന്ന് ഇടത് തിരിഞ്ഞ് മുറ്റത്ത് വരെ എത്തും.
വീടിന് വലത് വശത്തോട്ട് കിണറിന്റെ ഇടത് വശത്ത് കൂടി കയറി ചെല്ലുന്ന വഴിയാണ് ഞാൻ ചെന്നത്!
പഴയ അറയും നിരയും വീടിന് മുൻവശം നെടുനീളം വീതി കുറഞ്ഞ വരാന്ത കെട്ടി ആസ്ബസ്റ്റോസ് ഷീറ്റ് ഇട്ടിരിക്കുകയാണ്…. വലിയ നീളത്തിലുള്ള വരാന്തയുടെ അങ്ങേയറ്റം “എൽ” ആകൃതിയിൽ അങ്ങേ അറ്റത്ത് നിന്ന് അകത്തോട്ടും വരാന്ത ഉണ്ട്!
തിണ്ണയുടെ പാതിമുതൽ പ്രധാന വാതിൽ കഴിഞ്ഞ് അങ്ങോട്ട് ഭിത്തിയാണ് അരഭിത്തിയും ഗ്രില്ലുമല്ല! വെളിച്ചത്തിനായി സിമന്റിന്റെ വെന്റിലേഷനുകൾ മൂന്നെണ്ണം അടുപ്പിച്ച് കുത്തി നിർത്തി വലിയ അകലത്തിൽ അല്ലാതെ ജനൽ പോലെ പിടിപ്പിച്ചിട്ടുണ്ട്!
മുറ്റത്ത് കയറി നോക്കിയാൽ അല്ലാതെ അറയും നിരയും വീടാണ് അത് എന്ന് മനസ്സിലാവില്ല! പില്ലറുകളിൽ വാർത്ത രണ്ട് ഷെയ്ഡുകൾ കാണുമ്പോൾ വാർക്കവീട് ആണ് എന്നേ തോന്നൂ. താഴെ നിന്നാൽ ഓടിട്ട മേൽക്കൂര കാണില്ല താനും!
ഈ അറയും നിരയും വീട് മറയ്ക്കാൻ മാത്രമുള്ളതാണ് ഈ ആറടി മാത്രം വീതിയുള്ള നീളൻ വരാന്ത!

അങ്ങേ അറ്റത്തോട്ട് പോകണമെങ്കിൽ ഓട്ടോ വിളിക്കണമല്ലോ എന്ന് ഞാൻ തമാശയായി പറയാറുണ്ട് അത്ര നീളമാണ് വീതി കുറഞ്ഞ വരാന്തയ്ക്ക്!
ഒന്നര മുറിയുടെ നീളമുള്ള അകത്തേയ്ക്ക് കയറിയുള്ള തിണ്ണയുടെ ഇരുവശത്തുമായി രണ്ടും രണ്ടും നാല് മുറികൾ ഉണ്ട്! ഈ നാലു മുറികളും തിണ്ണയും കൂടുന്നതാണ് ഈ പുതിയ വരാന്തയുടെ ആകെ നീളം! പഴയ തിണ്ണയുടെ ഇളംതിണ്ണ വീതി കൂട്ടിയാണ് ഈ വലിയ വരാന്ത നിർമ്മിച്ചത്!
തറ ടൈൽസൊക്കെ ഇട്ട് വെടിപ്പാക്കിയ ആ തിണ്ണയാണ് സെറ്റിയും ടീപ്പോയും മറ്റും ഇട്ട് ഹാളായി ഉപയോഗിക്കുന്നത്!
ഈ ഏച്ചുകെട്ട് പണികൾക്ക് മുടക്കിയ കാശിന്റെ പാതി വേണ്ട നല്ല ഒരു വീട് പുതുതായി പണിയാൻ!
പഴയ അറയും നിരയും പൊളിക്കാൻ പാടില്ല അത്രേ! അതാണ് ഇങ്ങനെ മോടി പിടിപ്പിച്ചത്!

ശാന്തമ്മാന്റി അടുക്കളയിലേയ്ക്കുള്ള വരാന്തയിലേക്ക് തിരിഞ്ഞപ്പോൾ ഞാൻ വലിയ വരാന്ത വഴി മുന്നോട്ട് നടന്നു…
ഈ ആദ്യം കാണുന്ന മുറിയാണ് ശാന്തമ്മാന്റിയുടേത്!
തൊട്ടടുത്ത മുറിയിൽ ആണ് ഞാൻ ഇവിടെ തങ്ങുമ്പോൾ കിടക്കുക!
സാറിന് ട്രാൻസ്ഫറായി വീട്ടിൽ വരവ് ആഴ്ചയിൽ ഒന്ന് ആയപ്പോൾ മുതൽ രാത്രി കൂട്ടിന് പണിക്കാരി ചേച്ചി ഉണ്ട്! അവർക്ക് എന്തെങ്കിലും അസൌകര്യം ഉള്ളപ്പോൾ ഞാനാണ് ഇവിടെ കൂട്ട് കിടക്കുക..

Leave a Reply

Your email address will not be published. Required fields are marked *