ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]

Posted by

ഫാദർ : ഇല്ല ഞാൻ അനേഷിക്കുക്ക ആയിരുന്നു .
ഞാൻ : അച്ചോ ,അച്ഛൻ എവിടെ നിന്നാ വരുന്നത് . ഞാൻ പറഞ്ഞ പോലെ എഴുതി വാങ്ങി ഇല്ലേ .
ഫാദർ : അത് ഉണ്ട് . പുള്ളി ഒരു വൈറ്റ് പേപ്പറിൽ എഴുതിയത് കൊണ്ട് വന്നു
ഞാൻ : അച്ചോ ഈ വെള്ള പേപ്പറിൽ ആണോ എഴുതിയത് . ഇത് കൊണ്ട് വല്ല കാര്യം ഉണ്ടോ .
ഫാദർ : ഇല്ലേ
എനിക്ക് ഒരു കാര്യം മനസ്സിൽ ആയി ഇയാൾ ഒന്നെങ്കിൽ ഒരു പഞ്ച പാവം ആണ് അല്ലെങ്കിൽ ഒരു വിഡ്ഢി ആണ്
അപ്പോൾ അവിടേക്കു ഒരു മാന്യമായി വസ്ത്രം ധരിച്ച ഒരു വയസായ ആള് വന്നത് .
ഫാദർ : ഡോക്ടറെ ഇത് ചാക്കോ സാർ ആണ് . പള്ളിയുടെ കാര്യക്കാരൻ ആണ് . ഇദ്ദേഹം ഇവിടുത്ത ഏറ്റവും പഴയ കുടുംബ കാരാണ് .
ചാക്കോ : ഡോകട്ർ വന്നു എന്ന് അച്ഛൻ പറഞ്ഞിരുന്നു . എന്ത് പറ്റി , വല്ല പ്രശ്നം ഉണ്ടോ .?
ഫാദർ എല്ലാ കാര്യവും പറഞ്ഞു .
ചാക്കോ : ആണോ, ആ ശ്യാമിന് അച്ഛൻ അല്ലാതെ വല്ലവരും ഏൽപിക്കുമോ. പിന്നെ അവൻ ഒരു നാല് ദിവസം മുൻപ് നമ്മുടെ ആക്രി കടയിൽ കൂറേ സാധനം ഇറക്കുന്നത് കണ്ടു . ആശുപത്രി ഐറ്റംസ് ആണോ എന്ന് എനിക്ക് സംശയം ഉണ്ട് .
ഞാൻ: ആ കള്ളൻ അവിടെ ഉണ്ടായ പഴയ ഐറ്റംസ് മൊത്തം അടിച്ചു മാറ്റിയോ .
ഞാൻ പറഞ്ഞു അച്ചോ ഇപ്പോൾ തന്നെ പോലീസിൽ പോയി കേസ് കൊടുക്കണം നമ്മുടെ കൈയിൽ നിന്ന് 50000 പറ്റിച്ച കാര്യം ,പിന്നെ നമ്മുടെ ഹോസ്പിറ്റലിൽ നിന്ന് ഒരു അഞ്ചു ലക്ഷത്തിന്റെ മുതൽ അവൻ കട്ട് എന്നും .
പിന്നെ അവൻ വിറ്റ സാധനം ഒക്കെ തിരിച്ചു കൊണ്ട് വരണം .
ഞാൻ : ചാക്കോ സാറിന് അച്ഛന്റെ കൂടെ ഒന്ന് പോകാൻ പറ്റുമോ .
ചാക്കോ : പോകാം ഡോക്ടർ സാറെ
ചാക്കോ :അച്ഛാ ബാക്കി എന്തൊക്കെ ചെയ്യാൻ ഉണ്ട് .
ഞാൻ : എല്ലാം ഉണ്ട് .
ഫാദർ : ഇല്ല ഡോകറ്ററെ കറന്റ് കണക്ഷൻ വന്നു . കണക്ഷൻ കൊടുത്താൽ മതി . പിന്നെ ബി സ് എൻ എൽ സർ ഇന്ന് ആളെ അയക്കും കണെക്ഷൻ പിന്നെ നാലു എക്സ്റ്റൻഷൻ ഫോൺ ഉം പിടിപിക്കും . 3 എണ്ണം ഹോപിറ്റലിൽ പിന്നെ ഒരെണം സാറിന്റെ മുറിയിൽ .
ഞാൻ : ഭാഗ്യം എന്തെങ്കിലും നടന്നല്ലോ . മൂന്ന് കാര്യം ആണ് ഏറ്റവും പ്രധാനം . കറന്റ് , വെള്ളം പിന്നെ അവിടുത്തെ ഫർണിച്ചർ . അവിടെ പഴയമേശ , കസേര , കട്ടിൽ ഒക്കെ ഉണ്ടായി . അവൻ മോഷ്ടിച്ചില്ലെങ്കിൽ .
ചാക്കോ : എന്റെ മകൻ ടൗണിൽ ഇലെക്ട്രിക്കൽ ഷോപ് നടത്തുക ആണ് . അവിടെ നിന്ന് സാധങ്ങൾ എടുപ്പിക്കാം .
ഞാൻ : അപ്പോൾ വെള്ളമോ
ഫാദർ : കിണർ ഉണ്ടല്ലോ
ഞാൻ : ഓക്കേ പക്ഷെ പ്ളംബര് നെ വിളിക്കണം എന്നിട്ടു വെള്ളം കണക്ഷൻ റെഡി ആക്കണം .
ഫാദർ : അത് ചെയാം .
ഞാൻ : ചെയാം എന്ന് പറഞ്ഞാൽ പോരാ ചെയ്യണം .
ഫാദർ : ഇനി ഒരു പ്രശ്നം ഉണ്ടാവില്ല , പിന്നെ ഡോകട്ർ പോയ കാര്യം എന്തായി
ഞാൻ : എല്ലാം നന്നായി നടന്നു , ഉപകരണങ്ങൾ ഒക്കെ ഒക്ടോബര് 14 എത്തും . പിന്നെ എന്റെ ഫ്രണ്ടിന്റെ ഹോസ്പിറ്റൽ ഒന്ന് പോണം അവിടെ നിന്ന് അവൻ അവരുടെ ലാബ് ഉപകരണങ്ങൾ തരാം എന്ന് പറഞ്ഞിട്ടുണ്ട് . പക്ഷെ നമുക്ക് ഒരു ലാബ് ടെക്‌നിഷ്യനെ അങ്ങോട്ട് കൊണ്ട് പോകണം . എന്നിട്ടു എന്തെല്ലാം വർക്കിംഗ് ആണെന്ന് നോക്കണം .വല്ല ലാബ് ടെക്‌നീഷ്യൻ മാരെ അറിയുമോ അച്ഛന് .

Leave a Reply

Your email address will not be published. Required fields are marked *