കല്ല്യാണവീട്
Kallyanaveedu | Author : Aarsha
കല്ല്യാണത്തിന് ഇനിയുമൊണ്ട് രണ്ടു ദിവസം കൂടി പക്ഷേ അടുത്ത ബന്ധുക്കൾ ഓരോരുത്തരായി വന്നു തുടങ്ങി ഭയങ്കര ലഹളയാണ് വീട്ടിലാകെ. മൂത്തവരെല്ലാവരും തെക്കും വടക്കും ഓട്ടമാണ്. കല്ല്യാണമല്ലേ നൂറുകൂട്ടം കാര്യങ്ങൾ ചെയ്തതു തീർക്കാനുണ്ട്. മിനിയെ സംബന്ധിച്ചിടത്തോളം ഒരു പരാതിയേ ഒള്ളു. ഈ അമ്മാവന്മാരും ഇളയപ്പന്മാരും അവരുടെ പിള്ളേരെ കൊണ്ടു വരാതെയാണ് എത്തിയിരിക്കുന്നത്. അവരെല്ലാം കല്ല്യാണത്തിന്റെ ദിവസമേ വരുകയുള്ളൂ. പ്രായപൂർത്തി ആയവരെല്ലാം ഓരോ പണി ചെയ്യുമ്പോൾ മിനി മാത്രം ചുമ്മായിരിക്കുന്നു. പതിനഞ്ചു വയസായ മിനിക്ക് പണിയൊന്നും ചെയ്യാൻ പറ്റില്ലാഞ്ഞിട്ടല്ല. ഏറ്റവും ഇളയ മോളായാൽ എന്നും ഒരു കുഞ്ഞു കുഞ്ഞു കൂട്ടിയായിരിക്കും. പിന്നെ മിനിയുടെ സ്കൂൾ അടച്ചിട്ടില്ല. ഒരു മാസം കഴിയുമ്പോൾ പരീക്ഷയാണ്. ഇംഗ്ലീഷും ഹിന്ദിയുമാണ് അവൾക്ക് ഏറ്റവും പാട്. എന്നതെങ്കിലും പണി ചെയ്യാൻ ചെല്ലുമ്പോൾ അമ്മ കണ്ടാൽ ഓടിക്കും.
“പോയിരുന്ന് പരീക്ഷക്കു പഠിക്കടീ” എന്നും പറഞ്ഞ് പിള്ളേരാരെങ്കിലും വന്നിരുന്നെങ്കിൽ അവരുടെ കൂടെ കളിക്കാമായിരുന്നു.
ബോംബെയിൽ നിന്ന് ഇളയപ്പനും കുടുംബവും ഇന്നെത്തുമെന്നാ കേട്ടത്. അവിടെ രണ്ട് പിള്ളേരുണ്ട്. മുത്തവൻ ചെറുക്കൻ ജിതിൻ അവളേക്കാൾ രണ്ട് വയസ് ഇളപ്പമാണ് അവന്റെ ഇളയത് സുമി പതിനൊന്ന് വയസ്. ബോംബെക്കാർ പിള്ളേരല്ലേ. തന്നേക്കാൾ ഇളപ്പമാണെങ്കിവും മിനിക്ക് കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷും ഹിന്ദിയുമൊക്കെ അവർ പുഷ്പം പോലെ പറയുന്നതുന്നതു കൊണ്ട് അവരോടൊക്കെ വാതുറന്ന് വല്ലതും പറയാൻ പോലും മിനിക്ക് പേടിയാ അവര് മൂന്നു കൊല്ലം മുമ്പ് വന്നപ്പോൾ മിനി മാറി നിന്നതേയുള്ളൂ. ഇതു പോലൊരു കല്ലാണതിന് വന്നതായിരുന്നു. കല്ല്യാണം കഴിഞ്ഞതേ തിരിച്ചു പോകുകയും ചെയ്തു. അവർ മലയാളം പറയുന്നത് കേൾക്കാൻ നല്ല തമാശാ സ്കൂളിലേ സെക്യൂരിട്ടി ഗാർഡ് ഗൂർഖ പറയുന്നപോലെ കടിച്ചു കടിച്ച് കളിയാക്കാൻ പലതവണ ഒരുങ്ങിയതാണേങ്കിലും ചെയ്തില്ല. മലയാളം നിർത്തി അവര് ഇംഗ്ലീഷേൽ തുടങ്ങിയാൽ തെണ്ടിപ്പോകുമല്ലോ എന്ന് കരുതി. സുമിയും ജിതിനും ഇണ്ടെത്തിയാൽ ഈ ബോറടി സ്വൽപം കുറയണം, മിനി വിചാരിച്ചു. ഒന്നു സംസാരിക്കാനെങ്കിലും കൂട്ടായല്ലോ.
ഇളയമ്മാവും കുടുംബവും നേരം ഇരുട്ടിയപ്പോഴേക്കും എത്തി. പിള്ളേരു രണ്ടുപേരും അങ്ങു വളർന്നു പോയി ഇപ്പോൾ ജിതിനേ കണ്ടാൽ മിനിയേക്കാൾ ഒന്നുരണ്ടു വയസുകൂടുതൽ തോന്നിക്കും.