അളിയൻ ആള് പുലിയാ 11 [ജി.കെ]

Posted by

അളിയൻ ആള് പുലിയാ 11

Aliyan aalu Puliyaa Part 11 | Author : G.K | Previous Part

“എടീ ആര്യേ…….എത്രമണിക്കാണ് ബസ്….ഫാരി ചോദിച്ചു….

“ഏട്ടേരെക്കെന്നാ ടിക്കറ്റിൽ …പണ്ടാരമടങ്ങാൻ ചിലപ്പോൾ പത്തുമണിയെങ്കിലും ആകും…ബസ് എടുക്കാൻ…..ആര്യ പറഞ്ഞു….

“വിശക്കുന്നെടീ…..ഈ കാലന്മാർ നമുക്ക് പറഞ്ഞ ബസ് എപ്പോഴെത്തുമോ ആവോ?

ˇ

“എനിക്കും വിശപ്പുണ്ടെടീ…നമുക്ക് ഓരോ ബർഗർ അടിച്ചാലോ……ആര്യ പറഞ്ഞു….

വാ…..നമുക്ക് ഒന്ന് കൂടി കൺഫേം ചെയ്തിട്ട് പോകാം…..ഫാരി പറഞ്ഞു…അവർ ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്തെ കൗണ്ടറിലേക്ക് ചെന്ന്….”ബസ് വരാൻ എത്ര സമയമെടുക്കും…..

“ഞാൻ കണിയാരല്ല…എപ്പോൾ വരുമെന്ന് പറയാൻ…..വരുമ്പോൾ വരും…..അയാൾ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി…..

“എന്തൊരുമനുഷ്യരാടീ…..ആര്യേ…കണ്ണിൽച്ചോരയില്ലാത്തവന്മാർ…..സത്യത്തിൽ ട്രെയിനിൽ യാത്ര ചെയ്യുന്നതല്ലേ നല്ലത്….

“ശരിയാടീ…ഒരു കലവറ …..എന്തൊരു മുടിഞ്ഞ ചാർജുമാടീ……ആര്യ പറഞ്ഞു….വാ എന്തായാലും അവിടെ നിന്നും രണ്ടു ബർഗർ വാങ്ങി കഴിക്കാം….അവർ അങ്ങോട്ട് നീങ്ങി…. ഓർഡർ ചെയ്തു ബർഗർ വാങ്ങി കഴിച്ചു തിരിച്ചെത്തി….സമയം പത്തരയായിട്ടും ബസ് വന്നില്ല…..സമയം ഇരുട്ടി തുടങ്ങുന്നു…..ആളൊഴിയുന്നു….അവർ അവിടെ കാത്തുനിന്നു….പതിനൊന്നരയോടെ ബസ് വന്നു…..

അവർ ടിക്കറ്റുമായി മുന്നോട്ടു ചെന്ന്…കിളി അവരെ ഒന്ന് നോക്കി…..ഒരു ഒന്നൊന്നര നോട്ടം……”അവിടെ നിൽക്ക്…..നിങ്ങടെ ടിക്കറ്റ് കൺഫേം അല്ലല്ലോ….

“അതെങ്ങനെയാ ശരിയാവുന്നത്…ഇതിൽ പത്ത് എയും പതിനഞ്ചു സി യുമാണല്ലോ…..ആര്യ പറഞ്ഞു…..

“അതൊക്കെ അവര് ടിക്കറ്റ് നോക്കാതെ അടിച്ചു തരുന്നതല്ലേ…ഇതിൽ ഞങ്ങൾക്ക് ഒക്കുന്നവരെയല്ലേ കൊണ്ട് പോകാൻ പറ്റൂ…..ടിക്കറ്റ് തിരികെ കൊടുത്തുകൊണ്ട് പറഞ്ഞു….

“ഹായ്…..ശശാങ്കൻ ചേട്ടാ…..ഞങ്ങൾ ലേറ്റായോ……പിറകിൽ നിന്നും മുടി നീട്ടി വളർത്തിയ റബർ ബാൻഡ് കൊണ്ട് മൂടിക്കെട്ടിയ ഒരു ഫ്രീക്കനും മറ്റൊരുത്തനും ബൈക്കിൽ വന്നിറങ്ങി…..വിളിച്ചു ചോദിച്ചു….മൂന്നുപേരാണ് ആ ബൈക്കിൽ….രണ്ടെണ്ണം യാത്രക്കുള്ളതാണെന്നു മനസ്സിലായി…..ട്രിപ്പിളടിച്ചുള്ള വരവാണ്……

Leave a Reply

Your email address will not be published.