എന്റെ നിലാപക്ഷി 6 [ ne-na ]

Posted by

“നിനക്ക് ഈ മാല നന്നായി ചേരുന്നുണ്ട്, അതുകൊണ്ട് പറഞ്ഞതാണ്.”
“ഇച്ചായന്‌ ഓരോരുത്തർക്കും എന്താ ചേരുന്നതെന്നു നന്നായി അറിയാം..എന്റെ എല്ലാ ഡ്രെസ്സും ഇച്ചായൻ സെലക്ട് ചെയ്തു വാങ്ങി തന്നതാണ്.”
ഒരു നിമിഷം ശ്രീഹരിയുടെ ക്യാബിനിലേക്ക് നോക്കിയ ശേഷം അനുപമ പറഞ്ഞു.
“നിന്റെ ഡ്രസ്സ് എല്ലാം സാർ വാങ്ങി തന്നതാണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു.”
ജീന മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“അതെങ്ങനെ?”
ഒരു ചിരിയോടെ അനുപമ പറഞ്ഞു.
“നീ ഇടുന്ന ഡ്രസ്സ് എല്ലാം നല്ല വിലയുള്ളതാണ്. മാത്രമല്ല ഒരു ഡ്രസ്സ് തന്നെ ഒരുപാട് തവണ യൂസ് ചെയ്യുന്നതും കണ്ടിട്ടില്ല.. മിക്ക ദിവസവും പുതിയ പുതിയ ഡ്രസ്സ് ആണ് ഇട്ടു കൊണ്ട് വരുന്നെ… നമുക്ക് കിട്ടുന്ന ഒരു സാലറിക് അത് പറ്റില്ലല്ലോ.”
ചിരിച്ച് കൊണ്ട് ജീന പറഞ്ഞു.
“അതിനു എനിക്ക് സാലറിയെ ഇല്ലല്ലോ. എന്റെ ഫുൾ ചിലവ് ഇച്ചായൻ നോക്കിക്കൊള്ളണം.. അതാ ഞങ്ങൾ തമ്മിലുള്ള എഗ്രിമെന്റ്.”
ചെറിയൊരു അതിശയത്തോടെ അനുപമ ചോദിച്ചു.
“സത്യത്തിൽ നിങ്ങൾ തമ്മിലുള്ള ബന്ധം എന്താണ്?”
അവൾ ഒന്ന് പുഞ്ചിരിച്ചതല്ലാതെ അതിനു മറുപടി നൽകിയില്ല.
“സാർ നിന്നെയാണ് കല്യാണം കഴിക്കാൻ പോകുന്നതെന്ന് മൊത്തത്തിൽ ഇവിടെ ഒരു സംസാരം ഉണ്ട്.”
“ഇവിടുള്ളവർക്ക് വട്ടാണ്.”
“നിന്റെ ഇച്ചായനാണ് ഈ ഇടയായി വട്ട് എന്നാണ് എനിക്ക് തോന്നുന്നത്.. നിങ്ങൾ രണ്ടുപേരും തട്ടുകടയിൽ ഇരിക്കുന്നത് കണ്ടെന്ന് എവിടൊരാൾ പറഞ്ഞു.”
ജീന മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“അതിനിപ്പോൾ എന്താ?.. എനിക്ക് തട്ട് ദോശ കഴിക്കണമെന്നു ആഗ്രഹം പറഞ്ഞപ്പോൾ ഇച്ചായൻ എന്നെ കൊണ്ട് പോയി വാങ്ങി തന്നതാണ്.”
“നിനക്ക് അതിനു ഒന്നും തോന്നുന്നില്ലായിരിക്കും, ഞാൻ കുറച്ച് വർഷങ്ങൾ ആയി സാറിന്റെ കൂടെ നടക്കുന്നതാണ്.. വിശന്നാൽ ഹോട്ടലിലേക്ക് പോകാതെ ആളെ പറഞ്ഞു വിട്ടു ആഹാരം മുന്നിൽ വരുത്തിക്കുന്ന ആളാണ് നിനക്ക് ദോശ കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ തട്ട് കടയിൽ കൊണ്ട് പോയിരിക്കുന്നത്.”
കുറച്ച് നേരം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം ജീന പറഞ്ഞു.
“ഞാൻ എന്താഗ്രഹം പറഞ്ഞാലും ഇച്ചായൻ സാധിച്ചു തരും.. അതിനു ഞങ്ങൾ രണ്ടുപേർക്കും മാത്രം അറിയാവുന്ന ചില കാരണങ്ങൾ ഉണ്ട്, ഇച്ചായനെ അലട്ടുന്ന ഒരു കുറ്റബോധം ഉണ്ട്.. അത് എന്താണെന്നു വേറൊരാൾ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.”

Leave a Reply

Your email address will not be published. Required fields are marked *