എന്റെ നിലാപക്ഷി 6 [ ne-na ]

Posted by

ആ വിഷയങ്ങളിലേക്ക് പോകണ്ട എന്നുള്ള ഒരു താക്കിത് എന്നവണ്ണം അവൻ സ്വരം കടിപ്പിച്ചു അവളുടെ പേര് ഒന്ന് വിളിച്ചു.
“ജീന..”
അവൾ അത് മനസിലായിട്ടെന്നവണ്ണം അവളൊന്നു മൂളി. എന്നിട്ട് അവന്റെ നെറ്റിയിൽ കൈ വച്ച് നോക്കി. ചൂട് ഇപ്പോഴും അവനെ വിട്ടു മാറിയിരുന്നില്ല.
“പനി ഇപ്പോഴും ഉണ്ട്…”
“ആഹ്.. ഞാൻ ഒന്നുടെ ഉറങ്ങട്ടെ.”
അവൻ ജീനയുടെ നെഞ്ചിലേക്ക് തലചേർത്തു വച്ച് കിടന്നു.
ഒരു കുസൃതിയോടെ അവൾ ചോദിച്ചു.
“ചൂട് പറ്റി ചേർന്ന് കിടന്നങ്ങു സുഗിച്ച് പോയല്ലേ?”
“അതേ.. നല്ല സുഖമുണ്ട്.. നല്ല സോഫ്റ്റ് തലയിണയിൽ തല ചേർത്തുവച്ച് കിടക്കുന്നപോലുണ്ട്.”
അവനെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.
“വൃത്തികെട്ടവൻ, അങ്ങോട്ട് മാറികിടന്നേ.. എനിക്ക് അടുക്കളയിൽ ജോലി ഉണ്ട്.”
അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നപ്പോൾ അവൻ ഒരു ചിരിയോടെ ബെഡിൽ ചുരുണ്ടു കൂടി.
അന്നത്തെ ദിവസം അവർ ശ്രീഹരിക്ക് പനി ആയതിനാൽ ഓഫീസിൽ പോയില്ല. നോക്കി തീർത്ത ഫയൽ എല്ലാം അവൻ ഡ്രൈവറുടേൽ കൊടുത്തു ഓഫീസിൽ എത്തിച്ചു.
അന്നത്തെ ദിവസം മൊത്തം ജീന ഒരു നിമിഷം മാറി നിൽക്കാതെ അവന് ഒപ്പം തന്നെ ഉണ്ടായിരുന്നു.
രാത്രി ഉറക്കം ആകുന്നതിനു മുൻപ് അനുപമ ശ്രീഹരിയെ വിളിച്ചു.
പിറ്റേ ദിവസം എന്തായാലും ശ്രീഹരി ഓഫീസിൽ വരണമെന്ന് പറയാനായിരുന്നു അവൾ വിളിച്ചത്. കാരണം ഓഫീസിലെ അവളുടെ അവസാന ദിവസം ആണ് നാളെ. അത് കൊണ്ട് തന്നെ എല്ലാപേർക്കും ആയി വൈകുന്നേരം ഒരു പാർട്ടി അവൾ നടത്തുന്നുണ്ടായിരുന്നു. ശ്രീഹരി എന്തായാലും നാളെ ഓഫീസിൽ എത്തുമെന്ന് അവൾക്ക് ഉറപ്പ് കൊടുത്തു.
അവൾക്ക് വാക്ക് കൊടുത്തപോലെ തന്നെ പിറ്റേ ദിവസം ശ്രീഹരിയും ജീനയും ഓഫീസിൽ ചെന്നു. അവർ ഓഫീസിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ അനുപമ അവരെ കണ്ട് അവരുടെ അടുത്തേക്ക് ചെന്നു.
ഒരു ആഷ് കളർ ലോങ്ങ് പാവാടയും നീല കളർ ടോപ്പും ആണ് അവൾ ഇട്ടിരുന്നത്. അവൾക്ക് നന്നായി ചേരുന്നുണ്ടായിരുന്നു ആ ഡ്രസ്സ്.
അവൾ അടുത്ത് എത്തിയപ്പോൾ തന്നെ ഹരി പറഞ്ഞു.
“ഇന്നങ്ങു സുന്ദരി ആയിട്ടുണ്ടല്ലോ നീ.”
അത് കേട്ടപ്പോൾ അവളുടെ മുഖമൊന്നു ചുവന്നു.
“സാറിന്റെ പനി എങ്ങനുണ്ട്?”
അതിനുള്ള മറുപടി നൽകിയത് ജീന ആണ്.
“ഒരു കുറവും ഇല്ല.. നിന്റെ കാര്യമായി പോയി.. അല്ലായിരുന്നെങ്കിൽ ഇന്നും ഇച്ചായനെ ഞാൻ ഇവിടേയ്ക്ക് വിടില്ലായിരുന്നു.”
അതുകേട്ട് ഒരു പുഞ്ചിരിയോടെ ശ്രീഹരി തന്റെ ക്യാബിനു ഉള്ളിലേക്ക് നടന്നു.
ജീനയും അനുപമയും തങ്ങളുടെ കസേരകളിൽ വന്നു ഇരിക്കുമ്പോഴാണ് ജീനയുടെ കഴുത്തിൽ കിടക്കുന്ന മാല അനുപമ ശ്രദ്ധിച്ചത്.
“കൊള്ളാല്ലോ ഈ മാല.. ഇതെന്ന് വാങ്ങി?”
“അത് ഇച്ചായൻ രണ്ടു ദിവസം മുൻപ് വാങ്ങി തന്നതാണ്.”
“ആഹാ, അപ്പോൾ സാറിന് നല്ല സൗന്ദര്യ ബോധം ഉണ്ടല്ലോ.”
“അതെന്താ അങ്ങനെ പറഞ്ഞത്?”

Leave a Reply

Your email address will not be published. Required fields are marked *