ദേവനന്ദ 5 [വില്ലി]

Posted by

എന്റെ അറിവിലെ ദേവുവിനും അവളുടെ അച്ഛൻ തന്നെ ആണ് ലോകം..

” ഇപ്പോളോ?  “

അയാളുടെ ചോദ്യത്തിനർദ്ധം മനസിലാവാതെ ഞാൻ അയാളെ നോക്കി.

” നിങ്ങൾ ചെയ്തത് തെറ്റാണെന്നു ഞാൻ ഒരിക്കലും പറയില്ല.  ദേവു മോളുടെ സാഹചര്യങ്ങൾ വച്ചു..  അജയൻ കൂടി ഇല്ലാത്ത സ്ഥിതിക് ദേവു മോൾക്ക് ഒരിക്കലും അവിടേം സുരക്ഷിതമല്ലെന്ന് എനിക്ക് അറിയാം..  മോൻ ചെയ്തത് നല്ല കാര്യം ആണ്  .  അവളുടെ സാഹചര്യങ്ങളെല്ലാം അറിഞ്ഞും അവളെ സ്വീകരിക്കാൻ കിട്ടിയ മനസ് അത് വലുതാണ് .  അതെന്റെ അജയന് മനസിലാകും.  അവളും അച്ഛനും  മാത്രം ഉള്ള ലോകത്തേക് അവൾ  തിരഞ്ഞെടുത്ത പുതിയ ആളിൽ മോൾക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന്.ആണ് എന്റെ വിശ്വാസവും .. “

കാര്യങ്ങൾ ഒന്നും അറിയാതെയാണ്   രാമേട്ടന്റെ സംസാരം.  എങ്കിലും അയാളെ തിരുത്താൻ ഞാൻ നിന്നില്ല. അന്നത്തെ സംഭവങ്ങൾ ആദ്യം മുതൽക്കേ വിവരിക്കാൻ നിന്നാൽ ചിലപ്പോൾ എല്ലാവരെയും പോലെ ആയാളും എന്നെ അവിശ്വസിക്കും അല്ലെങ്കിൽ രാമേട്ടൻ ദേവുവിനെ ഒരു ചീത്ത പെണ്ണായി കാണും  . എന്തിനു അങ്ങനെ ഇന്നിന് ഇടവരുത്തണം.  ഞങ്ങൾക്കു സത്യം  ബോധ്യപ്പെടുത്തേണ്ടത് രണ്ടുപേർക്കു  മുന്നിൽ മാത്രം ആണ്.  അവളുടെ അച്ഛന്റെ മുന്നിലും എന്റെ അമ്മയുടെ മുന്നിലും.. .

” താനെന്താ ഈ ആലോചിക്കുന്നത് ? “

” വെറുതെ..  “

” ഈ ജാനകി.  അവരെങ്ങനെ  ആണ്……. അവരുടെ കൂടെ  ..  എങ്ങനെ     ?  “

ഞാൻ അറിയാനൊരു ആകാംക്ഷയിൽ ചോദിച്ചു.

” വേശ്യയായ ഒരു സ്ത്രീയിൽ അച്ഛനാരെന്നറിയാതെ ജനിച്ച ഒരു അബദ്ധം  .  അത് മാത്രമായിരുന്നു അന്നത്തെ ജാനകിയുടെ വിലാസം.  എത്ര കഴുകി കളഞ്ഞാലും പോവാത്ത കറ.  പക്ഷെ ആ കറ ദേവുവിൽ പുരളാതിരിക്കാൻ അജയൻ നന്നേ പാടുപെട്ടു.  “

അയാൾ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *