ദേവനന്ദ 5 [വില്ലി]

Posted by

” പക്ഷെ താൻ വിഷമിക്കണ്ട.  നമുക്കു കണ്ടുപിടിക്കന്നെ ….  “

കേട്ടു പഴകിയതോ  അല്ലെങ്കിൽ ഉത്തരം അതായിരിക്കും എന്നറിയാവുന്നത് കൊണ്ടോ ആകണം അവളിൽ വലിയ ഭാവ മാറ്റങ്ങൾ ഒന്നും കണ്ടില്ല  .  എങ്കിലുമവൾ വീണ്ടും തന്റെ ചിന്താ ലോകത്തേക്ക് തിരിഞ്ഞിരുന്നു.  എന്തൊക്കെയാണവളുടെ മനസ്സിലെന്നു മനസിലാകുന്നില്ല.  എന്തൊക്കെയോ  തീരുമാനങ്ങളെടുക്കുന്ന പോലെ..

” താനെന്താ ആലോചിച്ചിരുന്നത്?  “

സംസാരത്തിനു നിക്കാതെ എന്തൊക്കെയോ  ചിന്തിച്ചിരിക്കുന്ന ദേവുവിനോട് ഞാൻ ചോദിച്ചു.

“നമ്മൾ എത്താറയോ നന്ദുവേട്ട?  “

” ആഹ് ഇവിടുന്നു കുറച്ചു ദൂരമേ ഒള്ളൂ.  ഇപ്പൊ എത്തും..  “

“:നമുക് നേരെ ബസ്‌ സ്റ്റാന്റിലേക്കു പോകാം..  “

” അവിടെ ആരെ കാണാനാ?  ഹോസ്പിറ്റലിൽ പോകാൻ വല്ലതും ആണോ “

ഡ്രൈവിങിനിടയിലും ശ്രദ്ധ തെറ്റാതെ ഞാൻ അവളെ ഒന്ന് പകച്ചു നോക്കി.

” ഞാൻ ഇനി നന്ദുവേട്ടന്റെ കൂടെ വീട്ടിലേക്കു വരുന്നില്ല. എന്നെ ബസ്റ്റാന്റിൽ ഇറക്കിയാൽ മതി. .ഞാൻ എന്റെ വീട്ടിലേക്കു പോയിക്കൊള്ളാം. ..   “

ദേവു അത് പറഞ്ഞു തീർന്നതും.  വണ്ടി സഡ്ഡൻ ബ്രേക്ക് ഇട്ടു നിന്നതും ഒരുമിച്ചായിരുന്നു..

” താനെന്താ ഇപ്പോ പറഞ്ഞെ ?  “

അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ ഞാൻ ഒന്നു കൂടി ചോദിച്ചു.

” ഞാൻ എന്റെ വീട്ടിലെക് പൊയ്ക്കോളാം നന്ദുവേട്ട.. “

” ദേ പെണ്ണെ നീ ചുമ്മാ കളിക്കല്ലേ..  “

” ഇല്ല നന്ദുവേട്ട ഞാൻ കാര്യമായി പറഞ്ഞതാ..  എനിക്ക് പോണം…  “

Leave a Reply

Your email address will not be published. Required fields are marked *