ദേവനന്ദ 5 [വില്ലി]

Posted by

” അവളോ?  തനിനിയും അത് വിട്ടില്ലേ ?  കാണാൻ തരക്കേടില്ലായിരുന്നു. ?   “

” അത്രേ ഒള്ളോ ?   “

” അങ്ങനെ ചോദിച്ചാൽ..  അത്രക്ക് ഒക്കെയേ ഉണ്ടായിരുന്നുള്ളു….വേറെ ഒന്നുമില്ല……  “

” ആ ചേച്ചി പോയതിൽ വിഷമം ഒന്നുല്ലേ നന്ദുവേട്ടന്  “

” എന്തിന്.?  എന്റെ ഇഷ്ടം അവള് പോലും അറിഞ്ഞിട്ടില്ല.  വെറുതെ മനസ്സിൽ വച്ചിരുന്നിട്ട് അത് ഓർത്തു സങ്കടപ്പെട്ടിരുന്നിട്ട് എന്ത് കാര്യം.?  “

വീണ്ടും രംഗം നിശ്ശബ്ദതയിലേക്ക് വഴി മാറി. ഞാൻ നോക്കുമ്പോളൊക്കെ എന്തോ വലിയ ആലോചനയിൽ ആണവൾ എന്ന് തോന്നി. ..

” നന്ദുവേട്ട എനിക്ക് വിശക്കുന്നു   ….  “

പൊള്ളാച്ചി കഴിഞ്ഞതേ അവൾ പറഞ്ഞു.  രാവിലെ തന്നെ രാമേട്ടന്റെ അടുത്തുനിന്നറങ്ങിയത് കൊണ്ട് ഒന്നും കഴിക്കാൻ നിന്നിരുന്നില്ല…

വഴിയോരത്തു കണ്ട ഒരു കുഞ്ഞി ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങി.

” ലൈറ്റ് ആയിട്ട് എന്തെങ്കിലും കഴിക്കാം  .  ഇവിടുത്തെ ഭക്ഷണം ചിലപ്പോൾ വയറിനു പിടിച്ചെന്ന് വരില്ല…  “

കടയിൽ കയറാൻ നേരം ഞാൻ പറഞ്ഞു. … എങ്കിലും അവൾക്കു നല്ല വിശപ്പുണ്ടായിരുന്നു എന്ന് അവളുടെ കഴിക്കുന്ന രീതിയിൽ നിന്ന് എനിക്ക് മനസിലായി..  …

കഴിക്കുന്നതിനിടയിൽ അവളെ തന്നെ നോക്കി ഇരിക്കയായിരുന്ന എന്നെ കണ്ടവൾ എന്താണെന്നു പുരികം പൊക്കി ആംഗ്യത്തിലൂടെ ചോദിച്ചു.

” നേരത്തെ ഒക്കെ പേടി കാരണം മുഖത്തു പോലും നോക്കാൻ മടി കാണിച്ച ആളാണല്ലോ .  ഇപ്പൊ എന്റെ മുന്നിലിയുന്നു മസാലദോശ കഴിക്കുന്നത് എന്നോർത്ത് നോക്കിയാത….. “

ഞാൻ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.  അവളിൽ ചെറിയൊരു നാണം ഉണ്ടായത് ഞാൻ ശ്രദ്ധിച്ചു.

”  എന്നെ കണ്ടാൽ കടിച്ചു കീറാൻ വന്നിരുന്ന ആളാ എനിക്കിപ്പോ ഈ മസാലദോശ വാങ്ങിത്തരണേ…  അപ്പോൾ അതോ…. “

വായിൽ കിടന്ന  ബാക്കി ദോശ കൂടി  ചവച്ചിറക്കി കൊണ്ട് അവൾ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *