ദേവനന്ദ 5 [വില്ലി]

Posted by

ഞാനവൾക്കു ഉറപ്പില്ലാത്ത ഒരു പ്രതീക്ഷ നൽകി.

” നന്ദുവേട്ടന് ‘അമ്മ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടം ആരോടാ?  “

ആ ചോദ്യത്തിന് ഉത്തരം എനിക്ക് ആലോചിക്കണം ആയിരുന്നു.

” എല്ലാരും നമുക് ഒരു പോലെ അല്ലെ ? “

” എനിക്ക് എല്ലാം എന്റെ അച്ഛൻ ആയിരുന്നു അച്ഛൻ കഴിഞ്ഞാൽ നിക്ക് വേറെ ആരും ഇല്ലാ…..  “

ദേവുവിന്റെ ശബ്ദം ഇടറുന്ന പോലെ…

” .  അച്ഛനിവിടെ വന്നിട്ടില്ല എന്നല്ലേ ഒള്ളൂ. അച്ഛൻ പോകാനിടയുള്ള രണ്ടിടത്തു അന്വേക്ഷിച്ചിട്ട് പറയാമെന്നു പറഞ്ഞിട്ടുണ്ട് രാമേട്ടൻ. അത് വരെ എന്റെ പൊന്നു ദേവു ഒന്ന് കരയാതെ ഇരിക്കാമോ     “

പെട്ടന്നവൾ നിശബ്ദയായി…

” ആദ്യം ആയിട്ട നന്ദുവേട്ടൻ എന്നെ പേരുവിളിക്കുന്നത്..  “

അവളതു പറഞ്ഞപ്പോൾ ആണ് എനിക്കും അത് ഓർമവന്നത്. ഒരു ഒഴുക്കിൽ അങ്ങ് വിളിച്ചു പോയതാണെങ്കിലും പേര് വിളിച്ചപ്പോൾ ദേവുവിന്റെ   കണ്ണിലുണ്ടായ തിളക്കം ഒന്ന് കാണേണ്ടതായിരുന്നു…  പക്ഷേ അതിനെന്താണിത്ര സന്തോഷക്കനുള്ളത്?

എന്ത് പറയാൻ തുടങ്ങിയാലും നന്ദുവേട്ടൻ എന്ന് വിളിച്ചു തുടങ്ങുന്ന ദേവുവിനെ ഞാനാദ്യമായാണ് പേര് വിളിക്കുന്നതെന്ന് ഓർത്തപ്പോ എനിക്ക് എന്നോട് തന്നെ പുച്ച്ചം തോന്നി ..

” തനിക്കു സ്വന്തമായിട്ടൊരു ഫോൺ ഇല്ലേ?  “

ഞാൻ വിഷയം മാറ്റാനെന്ന വണ്ണം ചോദിച്ചു.

” ഇല്ലാ.  എനിക്ക് അങ്ങനെ വിളിക്കാനും പറയാനും ഒന്നും ആരുമില്ല. പിന്നെ എനിക്ക് അതിന്റെ ആവശ്യവും തോന്നിട്ടില്ല. അച്ഛന്റെ കയ്യിലുണ്ട് ഒരെണ്ണം. അതിലേക്കാ കൂട്ടുകാരൊക്കെ എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കാറ്. “

Leave a Reply

Your email address will not be published. Required fields are marked *